പുലിക്കുന്നേൽ കുടുംബയോഗം 61 -) മത് വാർഷിക പൊതുയോഗവും കുടുംബമേളയും. 2024 ഡിസംബർ 27 വെള്ളിയാഴ്ച ഓശാന മൗണ്ട് . ഇടമറ്റം പി. ഓ. അദ്ധ്യക്ഷൻ : അഡ്വ . ജോസ് ടോം പുലിക്കുന്നേൽ. കാര്യപരിപാടി 27 -12 -2024 വെള്ളിയാഴ്ച രാവിലെ 9 .30 വി. കുർബാന പൂവത്തോട്. സെൻറ് തോമസ് ദേവാലയത്തിൽ റവ. ഫാ. ചെറിയാൻ പുലിക്കുന്നേൽ (സുനിലച്ചൻ) 10 .30 AM രജിസ്‌ട്രേഷൻ , ചായ ( ഓശാന മൗണ്ട് […]
25/11/2024 ചോതിരക്കുന്നേൽ മേരിക്കുട്ടി മാത്യു. (85) നിര്യാതയായി. പുലിക്കുന്നേൽ കളപുരയ്ക്കൽ മൂന്നുപീടിക കൊന്നക്കാമല ശാഖാoഗമാണ്. നിര്യാതനായ റ്റി.പി. ജോർജ്ജിന്റെ (ജോർജ് കുട്ടി ) സഹോദരിയാണ്. ശവസംസ്കാരം 26/11/2024 ചൊവ്വാഴ്ച 2.30 മണിക്ക് തോട്ടയ്ക്കാട് സെൻറ് ജോർജ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. പുലിക്കുന്നേൽ കുടുംബയോഗത്തിന്റെ അനുശോചനവും🏵️🏵️ ആദരാഞ്ജലികളും.🌹🌹🌹🏵️💐
ആലക്കൽ ശാഖയിലെ പരേതനായ ഔസേഫ് അവിരായുടെ മകൻ അവരാ വർക്കി (വക്കച്ചൻ -87) ഇന്ന്. 18/11/2024 നിര്യാതനായി. ശവസംസ്ക്കാരം വ്യാഴാഴ്ച. 10 മണിക്ക് 21/11/2024 ഇളങ്ങോയി പള്ളി സെമിത്തേരിയിൽ . പ്രാർത്ഥനാപൂർവ്വം🙏 പുലിക്കുന്നേൽ കുടുംബയോഗത്തിന്റെ അനുശോചനവും🌹🌹🌹 ആദരാജ്ഞലിയും🏵️🏵️
ആലക്കൽ നിര്യാതനായ എ എ ജോസഫ് (പാപ്പച്ചൻറെ) ഭാര്യ തങ്കമ്മ ജോസഫ് 24/ 08/ 2024 (87) നിര്യാതയായി. ശവസംസ്‌കാരം 25 ന് തിരുവമ്പാടി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ നടത്തി.പുലിക്കുന്നേൽകുടുംബയോഗത്തിന്റെ അനുശോചനവും ആദാരാഞ്ജലികളും
ചിന്നമ്മ വർഗീസ് എമ്പ്രയിൽ അഞ്ഞൂറ്റിമംഗലം നിര്യാതയായി. പരേത ഞായർകുളത്ത് പരേതനായ ഡോ.എൻ.എ. കുരുവിളയുടെ സഹോദരിയും,പുലിക്കുന്നേൽ കുടുംബയോഗം മുൻ ട്രഷറർ സാബു എബ്രാഹമിന്റെ പിതൃ സഹോദരിയുമാണ്. പുലിക്കുന്നേൽ കുടുംബയോഗത്തിന്റെ പ്രാർത്ഥനയും🙏 ആദാരഞ്ജലികളും. ശവസംസ്കാരം 2024 ഓഗസ്റ്റ് 10 ന് 3 മണിക്ക് വസതിയിൽ ആരംഭിച്ച് , പ്ലാശനാൽ സെൻറ് മേരീസ് പള്ളിയിൽ.
https://youtube.com/live/hKXl8UBKTX0?feature=shareഫാ. മാത്യു ഞായർകുളം (പൂവത്തോട് ശാഖ) CMF. 28/ 07/ 2024 രാവിലെ നിര്യാതനായി. (ക്ലരീഷ്യൻ മിഷനറി സെൻറ് തോമസ് പ്രൊവിൻസ്) ഏറെ നാളായി സ്ട്രോക്ക് വന്ന് കുറവിലങ്ങാടുള്ള ക്ലാരറ്റ് ഭവനിലായിരുന്നു. പുലിക്കുന്നേൽ കുടംയോഗത്തിൽ എപ്പോഴും ഒരുനിറ സാന്നിദ്ധ്യമായിരുന്നു അച്ഛൻ. കുടുംബയോഗത്തിൻ്റെ അഗാധമായ ദുഃഖവും അനുശോചനങ്ങളും ആത്മശാന്തിക്കായി പ്രാർത്ഥനാപൂർവ്വം അർപ്പിക്കുന്നു. ശവസംസ്കാര ശുശ്രുഷകൾ ഓഗസ്റ്റ് ഒന്നിന് 2. 30 PM ന് കുറവിലങ്ങാട് ക്ലാരറ്റ് ഭവൻ സെമിനാരി ദേവാലയത്തിൽ
ഞായർകുളത്ത് പൈനിക്കുളം നിര്യാതനായ (പി.ജെ.ജോസഫ്) കുഞ്ഞുകുട്ടിയുടെ ഭാര്യ (ബ്രിജിറ്റ് ) ഇത്തമ്മ (23/07/2024) നിര്യാതയായി. ശവസംസ്കാരം (24/07/2024)ബുധനാഴ്ച 2.30 ന് പൂവത്തോടു സെന്റ് തോമസ് ദേവാലയത്തിലെ സെമിത്തേരിയിൽ . പുലിക്കുന്നേൽ കുടുംബയോഗത്തിന്റെ അനുശോചനവും ആദരാഞ്ജലികളും പ്രാർത്ഥനയും
കാഞ്ഞിരപ്പള്ളി കോക്കാട്ട് ഹോസ്പിറ്റൽ ഉടമയും Dr: ലിസിയാമ്മ പുലിക്കുന്നേലിൻ്റെ ഭർത്താവുമായ Dr: ജോസ് ജോൺ കോക്കാട്ട് 06/ 06/ 2024 നിരാതനായി ,. പരേതൻ പുലിക്കുന്നേൽകളപ്പുരയ്ക്കൽ കൊന്നക്കാമല ശാഖയിൽ പ്രൊ .തോമസ് പി.ജോസഫിന്റെ ( റ്റോമി സാർ കുടുംബയോഗം മുൻ പ്രസിഡന്റ്) പെങ്ങളുടെ ഭർത്താവാണ്. കുടുംബ യോഗത്തിന്റെ ആദാരാജ്ഞലികളും പ്രാത്ഥനയും ശവസംസ്ക്കാരം ചെമ്മലമറ്റം 12 ശ്ലീഹന്മാരുടെ പള്ളി സെമിത്തേരിയിൽ 09/ 06/ 2024 ഞായറാഴ്ച്ച 2 മണിക്ക്
അന്നമ്മ ദേവസ്യ (കുട്ടിയമ്മ) (87) ഞായർ കുളത്ത് തറവാട്ടു ശാഖ തീക്കോയി 5/6/ 24 നിര്യാതയായി. മൃതസംസ്കാരo 7 / 6/ 24 വെള്ളിയാഴ്ച രാവിലെ 10.30 ന് വീട്ടിൽ ആരംഭിച്ച് തീക്കോയി സെന്റ് മേരീസ് ഫെറോന പള്ളി സിമിത്തേരിയൽ. സിസ്റ്റർ സിൽവി , ബെന്നറ്റ് എന്നിവരുടെ മാതാവാണ്.