
Pulikunnel Dhummini Joseph (Pappachan) Muttom
പാപ്പച്ചൻറെ പിതാവായ ധുമ്മിനി 1940 ൽ മുട്ടത്തുവന്നു താമസമാക്കി. പാപ്പച്ചൻറെ ഭാര്യ മറിയാമ്മ (മാമ്മിക്കുട്ടി) കണിയാം പടിക്കൽ നിന്നും കല്ലൂർ കുടുംബത്തിൽ ദത്തു നിന്ന കുര്യൻറെ പുത്രിയാണ്. പാപ്പച്ചൻ തിടനാട് കണിയാ൦പടിക്കൽ നിന്നും കല്ലൂർ കുടുംബത്തിൽ ദത്തു നിന്ന കുര്യൻറെ മകൾ മരിയമ്മയെ 1935 ഫെബ്രുവരി 5 നു വിവാഹം ചെയ്‌തു .പാപ്പച്ചൻ മാമ്മിക്കുട്ടി ദമ്പതികൾക്ക് 9 മക്കൾ ജനിച്ചു. ഒരു പെൺകുട്ടി മൂന്നുമാസമായപ്പോൾ മരിച്ചു പിന്നെ നാലാണും നാലുപെണ്ണും . ഇളയമകൻ ജോഷി വാഹനാപകടത്തിൽ കട്ടപ്പന കാൽവരിമൗണ്ടിൽ വച്ച് 1989 മെയ് 9 നു മരിച്ചു. രണ്ടാമത്തെ മകൾ കാനാട്ട് അവിരാച്ചൻ കല്യാണം കഴിച്ച കുട്ടിയമ്മയും (കുഞ്ഞുകുട്ടി) മരിച്ചു. പാപ്പച്ചൻ മുട്ടത്തു വന്നു കൊല്ലംകുന്ന് ഭാഗത്തു താമസമാക്കി. 2005 ൽ മൂന്നാമത്തെ മകൻ ജോമി ടൗണിലേക്ക് താമസം മാറിയപ്പോൾ രണ്ടാമത്തെ മകൻ കറിയാച്ചന്റെ കൂടെ ശങ്കരപ്പള്ളിക്ക് പോയി. ആറു മാസം കഴിഞ്ഞപ്പോൾ ജോമിയുടെ അടുത്തേക്ക് തന്നെ വന്നു. ഒരു വർഷത്തിനകം ഭാര്യ മറിയാമ്മ മരിച്ചു. അതിനു ശേഷം ബാംഗ്ലൂർ മൂത്തമകൻ ഔസേപ്പച്ചന്റെ അടുത്തേക്ക് പോയി. ഒരുവര്ഷത്തിന് ശേഷം സങ്കരപ്പള്ളി കറിയച്ഛന്റെ അടുത്ത വന്നു . രണ്ടു വർഷത്തിന് ശേഷം 2010 നവംബർ 13 ന് മരിച്ചു. മുട്ടം സിബിഗിരി പള്ളി കുടുംബകല്ലറയിൽ അടക്കി.
- Branch: Pulikunnel Muttom
- Generation: 5
- Remembrance: 13-11-2010
- Place of Funeral: St Sebastians Church Semetry Sibigiri, Muttom
- Date of Birth: 21-08-1914
- Age: 97
Photo Gallery
.jpeg)
.jpeg)

.jpeg)
.jpeg)

.jpeg)
