Njayarkulath Avirah Avirah  Painikulam

Njayarkulath Avirah Avirah Painikulam

ഞായറുകുളത്തു പൈനിക്കുളം ശാഖ ഞായറുകുളത്തു പൂവത്തോട്ടു നിന്ന് പൈനിക്കുളത്ത് മാറിതാമസിച്ച അവിരാ അവിരാ (1862-1913)തലമുറ IV ഞായറുകുളത്തു പൂവത്തോട്ട് ശാഖാ സ്ഥാപകനായിരുന്ന അവിരാ അവിരായുടെ രണ്ടു പുത്രന്മാരിൽ മൂത്ത മകൻ അവിരാ അവിരാ (കൊച്ച്) ആണ് ഞായറുകുളത്ത് പൂവത്തോട്ട് പൈനിക്കുളം ശാഖയുടെ സ്ഥാപ കൻ. ഇദ്ദേഹം 1862ൽ ജനിച്ചു. കളരിയിൽ നാട്ടാശാനിൽ നിന്ന് വിദ്യാഭ്യാസം സ്വീകരിച്ചു. ചിറക്കടവ് കല്ലൂക്കുളങ്ങര കുടുംബത്തിൽനിന്നും ഇടപ്പാടി പൂണ്ടിക്കുളത്തു കുടുംബത്തിൽ ദത്തുനിന്ന ഇട്ടിയവിരായുടെ പുത്രൻ വടക്കേ പൂണ്ടിക്കുളത്തായ ചെറുവള്ളാത്ത് ദേവസ്യായുടെ ഏകമകൾ ഏലിയെ അവിരാ വിവാഹം ചെയ്‌തു. ഈ ദമ്പതികൾ പിത്യഭവനത്തിൽ ദീർഘനാൾ പിതാവിനെ സഹായിച്ചു താമസ്സിച്ച ശേഷം പൈനിക്കുളം ചേരി ക്കലിലേക്ക് താമസം മാറി. ഭർത്താവിൻറെ മരണാനന്തരം കുടുംബ ഭാരം വഹിച്ചിരുന്നത് ഭാര്യയായ ഏലിയായിരുന്നു. ഏലി 1941 മെയ്മാസം 29-ാം തിയതി, 78-ാമത്തെ വയസിൽ നിര്യാതയായി. അവിരാ ഏലി ദമ്പ തികളുടെ മക്കൾ : (1) മറിയം (2) അന്ന (3) അവുസേപ്പ്. മറിയത്തിനെ (മാമ്മി) പൂവത്തോടു പള്ളിയിടവക പൊരിയത്ത് ചാക്കോ ഔസേപ്പിൻ്റെ പുത്രൻ തൊമ്മൻ വിവാഹം ചെയ്തു‌. മക്കൾ : ജോസഫ്, കുഞ്ഞേലി, അവിരാ, മറിയം, തൊമ്മൻ. അന്നയെ (കുഞ്ഞന്ന) അരുവിത്തറ പള്ളി ഇടവക വള്ളിക്കാപ്പിൽ ഔസേപ്പിന്റെ മകൻ കുഞ്ഞവുസേപ്പ് വിവാഹം കഴിച്ചു. മക്കൾ : ഏലി കുട്ടി, ജോസഫ്, അവിരാച്ചൻ, മറിയക്കുട്ടി, മാത്തുച്ചൻ, തൊമ്മച്ചൻ. 1913 നവംബർ മാസം 17-ാം തിയതി, 51-ാ മത്തെ വയസിൽ അവിരാ നിര്യാതനായി. ശവസംസ്‌കാരം പൂവത്തോട് പള്ളിയിൽ.

  • Branch: Njayarukulathu Painikulam
  • Generation: 4
  • Remembrance: 17-11-1913
  • Place of Funeral: Poovathodu
  • Date of Birth: 01-01-1862
  • Age: 51

Photo Gallery

No photos available.