Njayarkulath Poovathottu Avirah Avirah

Njayarkulath Poovathottu Avirah Avirah

ഞായറുകുളത്തു തറവാട്ടുശാഖാസ്ഥാപകനായ അവിരാ അവിരാ യുടെ (1023-) മൂന്നു പുത്രന്മാരിൽ ഇളയപുത്രനായ വർക്കി തറവാട്ടിൽ തുടർന്നു താമസിച്ചു. രണ്ടാമത്തെ പുത്രൻ കുരുവിള സന്താനങ്ങളില്ലാതെ ചരമം പ്രാപിച്ചു. മൂത്ത പുത്രനായ അവിരാ തറവാട്ടുഭവനത്തിൽ നിന്നും ഒരു കിലോമീറ്റർ തെക്കുകിഴക്കു മാറി പൂവത്തോടു ചേരിക്കലിൽ താമസ മാക്കി. ഇദ്ദേഹമാണ് ഞായറുകുളത്തു പൂവത്തോടു ശാഖാകുടുംബ സ്ഥാപ കൻ. അവിരാ 1842-ൽ ജനിച്ചു. അന്നു ലഭ്യമായിരുന്ന വിദ്യാഭ്യാസരീതി അനുസരിച്ച് കളരിയിൽ നിലത്തെഴുത്തും കണക്കും വേദപാഠങ്ങളും തമിഴും പഠിച്ചു. പന്ത്രണ്ടു വയസ്സുവരെ ഇദ്ദേഹം മാതൃഗൃഹമായ വെള്ള ക്കുന്നേൽ പുളിക്കീൽ ഭവനത്തിലാണ് താമസിച്ചിരുന്നത്. ഭരണങ്ങാനം കോക്കാട്ടു കുടുംബത്തിലെ അവുസേപ്പിൻ്റെ രണ്ടാ മത്തെ മകൾ അന്നയെ (അച്ചാമ്മയെ) വിവാഹം ചെയ്തു … അവിരാ-അച്ചാമ്മ ദമ്പതികൾക്ക് (1) അവിരാ (2) ഏലി (3) റോസ (4) ഔസേപ്പ് എന്ന് നാലു സന്താനങ്ങളുണ്ടായി. ഏലിയെ പാലാ വലിയപള്ളി ഇടവക വായുമറ്റത്ത് പെണ്ണിക്കൽ തൊമ്മൻ്റെ മകൻ തൊമ്മൻ വിവാഹം. ഇവർക്ക് തൊമ്മൻ, കിഴതടിയൂർ മൂലയിൽ ദത്തുപോയ ഔസേപ്പ് (ഔത) എന്ന രണ്ടു പുത്രന്മാരും അന്നമ്മ, കുഞ്ഞുമറിയം, കുഞ്ഞേലി ത്രേസ്യാ എന്ന നാലു പുത്രിമാരും ഉണ്ടായിരുന്നു. രണ്ടാമത്തെ മകളായ റോസയെ ഇടമറ്റത്തു കാഞ്ഞിരത്തുങ്കൽ ചെങ്ങളത്തുപറമ്പിൽ വിവാഹം ചെയ്തു. റോസ സന്താനരഹിതയായി അകാലചരമം പ്രാപിച്ചു. അവിരാ അവിരായുടെ രണ്ടു പുത്രന്മാരിൽ ഇളയ ആളായ ഔസേപ്പ് (കുഞ്ഞവുസേപ്പ്) പൂവത്തോട്ടു തറവാട്ടിൽ താമസിച്ചു. ജ്യേഷ്ഠൻ അവിരാ (കൊച്ച്) പൈനിക്കുളത്തേക്കു മാറി താമസമാക്കി. അവിരാ അവിരായുടെ പുത്രീപുത്രന്മാർ അവിരാ പൈനിക്കുളം ഏലി റോസ ഔസേപ്പ് പൂവത്തോടു ചേരിക്കലിൽ താമസമാക്കിയ അവിരാ ദേഹണ്ഡങ്ങൾ നടത്തുകയും കുടുംബാഭിവൃദ്ധിക്കായി പരിശ്രമിക്കുകയും ചെയ്തു. 1911 ഓഗസ്റ്റ് 29-ാം തീയതി ഇദ്ദേഹം നിര്യാതനായി. പൂവത്തോടു പള്ളി സിമി ത്തേരിയിൽ സംസ്‌കരിക്കപ്പെട്ടു. ഇദ്ദേഹത്തിൻ്റെ സഹധർമ്മിണി അച്ചാമ്മ ഭർത്താവിന്റെ ദേഹവിയോഗാനന്തരം 15 വർഷം കൂടി ജീവിച്ചിരുന്നു.

  • Family: Vineeth Kuruvila
  • Branch: Njayarukulathu Poovathodu
  • Generation: 3
  • Remembrance: 29-08-1911
  • Place of Funeral: പൂവത്തോട് പള്ളി സെമിത്തേരിയിൽ
  • Date of Birth: 01-01-1823
  • Age: 88

Photo Gallery

No photos available.