Pulikunnel Kalapurackal Thomman Scaria( Valiya Kariachan)

Pulikunnel Kalapurackal Thomman Scaria( Valiya Kariachan)

പുലിക്കുന്നേൽ കളപ്പുരയ്ക്കൽ തൊമ്മൻ സ്‌കറിയാ (വലിയ കറിയാച്ചൻ - 1865-1938) പുലിക്കുന്നേൽ ചെറിയതു തൊമ്മൻ്റെ മൂത്തപുത്രനായ സ്‌കറിയാ (വലിയ കറിയാച്ചൻ) 1865-ൽ ജനിച്ചു. നാട്ടുനടപ്പുള്ള വിദ്യാഭ്യാസത്തിനു ശേഷം കൃഷിയിലും കച്ചവടകാര്യങ്ങളിലും ഏർപ്പെട്ടു. ഭരണങ്ങാനം ഓലി ക്കൽ തുണ്ടത്തിൽ മത്തായിയുടെ പുത്രി മറിയത്തിനെ (മാമ്മി) വിവാഹം ചെയ്തു‌. തന്റെ ഇളയ സഹോദരനായ തൊമ്മച്ചനുമൊത്ത് ഇടക്കുന്നത്ത് സ്ഥലം പതിപ്പിച്ചെടുത്ത് കൃഷി ആരംഭിച്ചത് ഇദ്ദേഹമായിരുന്നു. മക്കൾ : (1) കൊച്ചൂഞ്ഞ് (2) മത്തായി (അപ്പി) (3) കുഞ്ഞച്ചൻ, (4) അന്ന (കുഞ്ഞുപെണ്ണ്) (5) ഏലിക്കുഞ്ഞ്. പുത്രന്മാരിൽ കൊച്ചൂഞ്ഞ് വിദ്യാ ഭ്യാസകാലത്തും, കുഞ്ഞച്ചൻ 19-ാമത്തെ വയസ്സിലും നിര്യാതരായി. അപ്പി തറവാട്ടിൽ തന്നെ പാർത്തു. കുഞ്ഞുപെണ്ണിനെ കുടമാളൂർ ഇടവക താഴത്തുകരിമ്പാലിൽ ഇത്താ ക്കിൻ്റെ മകൻ പൗലോസ് (കുഞ്ഞ്) വിവാഹം കഴിച്ചു. മക്കൾ : റോസ (പെണ്ണമ്മ), മറിയാമ്മ. ഏലിക്കുഞ്ഞിനെ പൂഞ്ഞാർ കിഴക്കേത്തോട്ടത്തിൽ തൊമ്മന്റെ മകൻ ചാക്കോ വിവാഹം ചെയ്‌തു. മക്കൾ : കെ.സി. ജോസഫ് B.Sc. (കുട്ടിയ ച്ചൻ), കെ.സി. തോമ്മസ്, കുട്ടിയമ്മ, കെ.സി. സക്കറിയാസ് B.Sc., കെ. സി. ചാക്കോ, മറിയക്കുട്ടി, ഗ്രേസിക്കുട്ടി, കെ.സി. ജെയിംസ് B.Sc.B.Ed, കെ.സി. കുര്യൻ, കെ.സി. മാത്യു. 1938 മാർച്ച് 18-ാം തീയതി 73-ാമത്തെ വയസ്സിൽ നിര്യാതനായി. 1939 ആഗസ്റ്റ് 22-ാം തീയതി 72-ാമത്തെ വയസ്സിൽ ഭാര്യ മാമ്മിയും ചരമം പ്രാപിച്ചു.പൂവത്തോട് പള്ളി സെമിത്തേരിയിൽ ഇവരെ അടക്കി

  • Branch: Kalapurackal Tharavadu
  • Generation: 5
  • Remembrance: 18-03-1938
  • Place of Funeral: Poovathodu
  • Date of Birth: 01-01-1865
  • Age: 73

Photo Gallery

No photos available.