Pulikunnel Thomman Thomman   Kalapuackal (Konnackamala)

Pulikunnel Thomman Thomman Kalapuackal (Konnackamala)

പുലിക്കുന്നേൽ കളപ്പുരയ്ക്കൽ (കൊന്നയ്ക്കമല) ശാഖ പുലിക്കുന്നേൽ കളപ്പുരയ്ക്കൽ തൊമ്മൻ തൊമ്മൻ (വലിയ തൊമ്മച്ചൻ ; 1887-1955) തലമും IV തൊമ്മൻ തൊമ്മൻ (വലിയ തൊമ്മച്ചൻ) ആണ് പുലിക്കുന്നേൽ കള പുരയ്ക്കൽ വലിയപുരയ്ക്കൽ ശാഖയുടെ സ്ഥാപകൻ. വലിയതൊമ്മച്ചൻ 1887-ൽ ജനിച്ചു. കളരിവിദ്യാഭ്യാസത്തിനുശേഷം മീനച്ചിൽ ഗവണ്മെന്റ് പ്രൈമറി സ്‌കൂളിലും ഭരണങ്ങാനം ഇംഗ്ലീഷ് മിഡിൽ സ്കൂ‌ളിലും വിദ്യാഭ്യാസം ചെയ്തു. ആദ്യവിവാഹം പാലാ മൂലയിൽ വെള്ള പ്പാട്ടുകുന്നേൽ ഐപ്പിൻ്റെ മകൾ മറിയം. സന്താനമില്ലാതെ മരണംപ്രാപിച്ചു. പിന്നീട് അരുവിത്തുറ വെള്ളൂക്കുന്നേൽ പുളിക്കീൽ വലിയ ഔസേപ്പച്ചന്റെ മൂത്ത പുത്രി മറിയത്തിനെ (മാമ്മി) പുനർവിവാഹം ചെയ്‌തു. ഭാര്യ മാമ്മി 1983 ഡിസംബർ 14-ാം തീയതി നിര്യാതയായി. കൃഷിയിലെപ്പോലെ കച്ചവടത്തിലും തല്‌പരനായിരുന്നു. ആദ്യം പൂവ ത്തോട് അഴകത്തുപുരയിടത്തിലേക്കും പിന്നീട്, കൃഷിവികസനാർത്ഥം കൊന്നയ്ക്കമലയിലേക്കും താമസം മാറ്റി. ജ്യേഷ്‌ഠസഹോദരൻ വലിയ കറിയാച്ചനുമൊത്ത് ഇടക്കുന്നത്തു സ്ഥലം പതിപ്പിച്ചു. പുറമേ ഉടുമ്പ ന്നൂരിലും, തേങ്ങാക്കല്ലിലും കൃഷിഭൂമികൾ വാങ്ങി. കൂർഗിൽ എസ്റ്റേറ്റ് പാട്ട ത്തിനു വാങ്ങി കുറേക്കാലം അവിടെ താമസിച്ചു. ഈരാറ്റുപേട്ടയിൽ ആദ്യ മായി ഒരു ഓയിൽമിൽ സ്ഥാപിച്ചു പ്രവർത്തിച്ചു. കൂവത്തോട് പ്രൈമറിസ്‌കൂൾ, തിടനാട് പോസ്റ്റാഫീസ് ഇവ സ്ഥാപിച്ചു കിട്ടുന്നതിന് മുന്നിട്ടു പ്രവർത്തിച്ചു. ഇടമറ്റം-തിടനാട് റോഡ്, കാരികുളം-കൂരംതൂക്കി റോഡ്, കുളപ്പുറം-ആനക്കല്ലുറോഡ്, ആനക്കല്ലു- കാരികുളം റോഡ് ഇവയുടെ നിർമ്മാണകാര്യത്തിലും ഇദ്ദേഹം പ്രമുഖ പങ്കുവഹിച്ചിട്ടുണ്ട്. കാരികുളം ഫാത്തിമാമാതാപള്ളിക്ക് അഞ്ചേക്കർ സ്ഥലവും ഗവണ്മെൻ്റ് പ്രൈമറി സ്‌കൂളിനുവേണ്ടി അരയേക്കർ സ്ഥലവും ദാനം ചെയ്തു. മക്കൾ : (1) തോമസ് (കുട്ടിയച്ചൻ) (2) ജോസഫ് (പാപ്പച്ചൻ) (3) ജോർജ്ജ് (വർക്കിച്ചൻ) (4) കുട്ടിയമ്മ (5)സ്‌കറിയാച്ചൻ (6) അന്നക്കുട്ടി (7) മങ്കമ്മ (8) മാത്യു (കുഞ്ഞച്ചൻ) (9) ലീലാമ്മ. കുട്ടിയമ്മയെ പൂഞ്ഞാർപള്ളി ഇടവക കരിയാപുരയിടത്തിൽ മാത്യു വിൻ്റെ മകൻ ജോസഫ് വിവാഹം ചെയ്‌തു. മക്കൾ : ആഗ്നസ് (ഡോ. ലില്ലി യമ്മ ജോസ് BSC MBBS), ജോസ്, ആലീസ്, റോസമ്മ, സാലി, ലിസ്റ്റി, ലൈല, തോമസ്, ഷാജി, ബിജു. കുട്ടിയമ്മ 19.9.1999 ൽ നിര്യാതയായി. അന്നക്കുട്ടിയെ സി.ജോൺകട്ടക്കയത്തിൻ്റെ പുത്രൻ ജെ. ജോസഫ് കട്ട ക്കയം വിവാഹം ചെയ്തു‌. മക്കൾ : ബാബു, തമ്പി, ബീബി, ഷീല, ചെറി യാൻ, മിനി. പുലിക്കുന്നേൽ കളപ്പുരയ്ക്കൽ കൊന്നയ്ക്കമല ശാഖ മങ്കമ്മയെ മണിമല ചെറുവള്ളി ഇടവക ഇളംതോട്ടത്തിൽ ജോസ ഫിന്റെ മകൻ ചാക്കോച്ചി വിവാഹം ചെയ്തു. മക്കൾ : ജോയി, ടോമി, ലിസ്സമ്മ, സിബി, ജയിംസ്, ജോർജുകുട്ടി, റെജിമോൻ. ലീലാമ്മയെ പാലാ ളാലം പള്ളി ഇടവകയിൽ നിന്ന് കോടിക്കുളത്തു താമസിക്കുന്ന കാപ്പിൽ ഈപ്പൻ ജോസഫിൻ്റെ മകൻ ജോസഫ് കാപ്പൻ B.Com (കുട്ടിയച്ചൻ) വിവാഹം ചെയ്തു. മക്കൾ : ജോസ്, തോമ്മാച്ചൻ, കുര്യച്ചൻ, ചെറിയാച്ചൻ, മറിയമ്മ, അൽഫോൻസ, മിനി. മാതൃഇടവകയായ പൂവത്തോട്ടുനിന്നും മാറി തിടനാടുപള്ളിയിൽ ഇടവകചേർന്നു. 1955 ജൂൺ 22-ാം തീയതി വലിയ തൊമ്മച്ചൻ 68-ാമത്തെ വയസ്സിൽ നിര്യാതനായി. തിടനാട് പള്ളി സെമിത്തേരിയിൽ അടക്കി

  • Branch: Kalapurackal Konnakkamala
  • Generation: 4
  • Remembrance: 22-06-1955
  • Place of Funeral: Thidanad
  • Date of Birth: 01-01-1887
  • Age: 68

Photo Gallery

No photos available.