
Pulikunnel Kalppurakkal Cheriyathu Thomman
പുലിക്കുന്നേൽ കളപ്പുരയ്ക്കൽ ചെറിയതു തൊമ്മൻ (കുഞ്ഞ്-1846-1904) തലമുറ III പുലിക്കുന്നേൽ കളപ്പുരയ്ക്കൽ ചെറിയതിൻ്റെ മൂത്ത പുത്രനായിരുന്ന തൊമ്മൻ 1846-ൽ ജനിച്ചു. കയ്‌പടയാശാൻ്റെ കീഴിൽ വിദ്യാഭ്യാസം നടത്തി. കണക്കെഴുത്തിലും ഇമ്മിക്കണക്കിലും ഇദ്ദേഹം വിദഗ്‌ധനായിരുന്നു. വിദ്യാ ഭ്യാസാനന്തരം പിതാവിനോടൊപ്പം കൃഷികാര്യങ്ങളിലും മൂന്നുപീടികയിൽ കച്ചവടക്കാര്യങ്ങളിലും ഏർപ്പെട്ടു. ഇടമറ്റം മുണ്ടാട്ടുചുണ്ടയിൽ ഉണ്ണിയുടെ പുത്രി അന്ന (അച്ചാമ്മ)യെ വിവാഹം ചെയ്‌തു. കളപ്പുരയ്ക്കൽ തറവാ ട്ടിൽ താമസിച്ചു. 1904ൽ ഇദ്ദേഹം മരണമടഞ്ഞു. ഭരണങ്ങാനം പള്ളിയിൽ സംസ്കരിച്ചു. ഭാര്യ അച്ചാമ്മ 1922 ഒക്ടോബർ 5-ാം തീയതി നിര്യാതയായി. പൂവത്തോടുപള്ളി ഇടവകപ്പള്ളിയായിത്തീർന്നിരുന്നതിനാൽ പള്ളിയിലാണ് സംസ്കാരം നടത്തിയത്. ചെറിയതു തൊമ്മന് രണ്ട് ആൺമക്കളും അഞ്ചു ജനിച്ചു. മക്കൾ: (1) സ്‌കറിയാ (2) കൊച്ചന്നമ്മ (3) കുഞ്ഞേലി (4) റോസ (5) കുഞ്ഞുമറിയാമ്മ (6) ബ്രിജീത്താ (7) തൊമ്മൻ. வெங்க പെൺമക്കളിൽ കൊച്ചന്നമ്മയെ പാലായിൽ കട്ടക്കയം മുപ്രയിൽ തൊമ്മൻ വിവാഹം ചെയ്തു. കൊച്ചന്നമ്മ സന്താനരഹിതയായി ചരമം പ്രാപിച്ചു. രണ്ടാമത്തെ പുത്രി കുഞ്ഞലിയെ കൊഴുവനാൽ പള്ളി ഇട വക മൂലമുണ്ടയിൽ (പുള്ളിയിൽ) അവിരാ പോത്തൻ വിവാഹം കഴിച്ചു. മക്കൾ : കുഞ്ഞപ്പ്, മറിയം, അന്നമ്മ, ഏലിക്കുട്ടി, റോസ്, ത്രേസ്യാ. മൂന്നാമത്തെ മകൾ റോസയെ പൂവത്തോട് വേരുങ്കൽ ദേവസ്യാ കുരു വിള വിവാഹം ചെയ്തുതു. മക്കൾ : കുഞ്ഞവുസേപ്പ്, തൊമ്മൻ (കുഞ്ഞ ച്ചൻ), റോസ്, ദേവസ്യാച്ചൻ, കുരുവിള (പാപ്പച്ചൻ), സ്കറിയാച്ചൻ, അച്ചാമ്മ, നാലാമത്തെ മകൾ കുഞ്ഞുമറിയാമ്മയെ ഭരണങ്ങാനം അറവക്കു ളത്ത് പൂണ്ടിക്കുളത്തു മാണിച്ചൻ വിവാഹം കഴിച്ചു. ഈ ദമ്പതികളുടെ ഏക മകനാണ് വിശാഖപട്ടണം രൂപതയിൽ മിഷനറി വൈദികനായി പ്രവർ ത്തിച്ചിരുന്ന ബഹുഭാഷാപണ്‌ഡിതനായ ഫാ. സെബാസ്റ്റ്യൻ പൂണ്ടിക്കുളം. അഞ്ചാമത്തെ മകൾ ബ്രിജീത്തായെ കരൂർപള്ളിയിടവക ഞാവള്ളിൽ പുത്തൻപുരയിൽ കണ്ണങ്കുളത്ത് കുഞ്ഞവുത വിവാഹം ചെയയ്തു. ബ്രിജീത്താ സന്താനരഹിതയായി ചരമം പ്രാപിച്ചു. ചെറിയതു തൊമ്മൻ്റെ രണ്ടു പുത്രന്മാരിൽ മൂത്ത പുത്രൻ സ്കറിയാച്ച നാണ് തറവാട്ടിൽ പാർത്തത്. ഇളയമകൻ തൊമ്മച്ചൻ പൂവത്തോട് അഴകത്തു പുരയിടത്തിലേക്കും പിന്നീട് കൊന്നയ്ക്കുമലയിലേക്കും മാറിത്താമസിച്ചു. ചെറിയതു തൊമ്മൻ്റെ പുത്രീപുത്രന്മാർ സ്‌കറിയാ കൊച്ചന്നമ്മ കുഞ്ഞലി റോസ കുഞ്ഞു മറിയാമ്മ ബ്രിജീത്താ തൊമ്മൻ
- Branch: Kalapurackal Tharavadu
- Generation: 3
- Remembrance: 01-01-1904
- Place of Funeral: ഭരണങ്ങാനം പള്ളിയിൽ
- Date of Birth: 01-01-1846
- Age: 58
Photo Gallery
No photos available.