Pulikunnel Moonnupedika  Cheriyathu Mikhael

Pulikunnel Moonnupedika Cheriyathu Mikhael

പുലിക്കുന്നേൽ കളപ്പുരയ്ക്കൽ മൂന്നുപീടിക തറവാട്ടുശാഖ പുലിക്കുന്നേൽ കളപ്പുരയ്ക്കൽ മൂന്നുപീടികയിൽ ചെറിയതു മിഖേൽ (കുഞ്ഞൂഞ്ഞ് 1856-1929) ജനനം 10-4-1856 206: മരണം 17-5-1929 മൂന്നുപീടികയിൽ ശാഖാസ്ഥാപകൻ. നാട്ടാചാരമനുസരിച്ച് കുടിപ്പള്ളി ക്കൂടത്തിൽ വിദ്യാഭ്യാസം നടത്തി. ഭരണങ്ങാനം ഇടവക ഓലിക്കൽ ചെറു ശ്ശേരിൽ ഔസേപ്പിൻ്റെ മകൾ അന്നയെ 15-ാമത്തെ വയസ്സിൽ വിവാഹം കഴിച്ചു. ആദ്യഭാര്യ നിര്യാതയായതിനെ തുടർന്ന് അരുവിത്തുറ ഇടവക വലിയവീട്ടിൽ ഇഞ്ചേരിൽ വർക്കി വർക്കി (ഉണ്ണി)യുടെ മകൾ റോസമ്മയെ വിവാഹം ചെയ്തു. വിവാഹാനന്തരം എട്ടുവർഷക്കാലം പുളിച്ചമാക്കൽ താമ സിച്ചു. സഹോദരന്മാരോടൊത്ത് മൂന്നുപീടികയിൽ പലചരക്കു വ്യാപാരം നടത്തിയിരുന്നു. വ്യാപാരത്തിനു പുറമേ കൃഷിവികസനത്തിലും തല‌പ രനായി പ്രവർത്തിച്ചുപോന്നു. പിന്നീട് മൂന്നുപീടികയിലേക്ക് താമസം മാറ്റി. 1887-ൽ ഒരു കുരിശു പള്ളിയായി ആരംഭിച്ച പൂവത്തോടു പള്ളിക്കാവ ശ്യമായ സ്ഥലം നൽകി മുൻകൈയെടുത്തു പ്രവർത്തിച്ചിരുന്നു. മീനച്ചിൽ താലൂക്കിലെ രണ്ടാമത്തെ സ്‌കൂളായ മീനച്ചിൽ (ആനിമൂട്) പ്രൈമറി സ്‌കൂളിൻ്റെ സ്ഥാപനകാര്യത്തിലും മുന്നിട്ടു പ്രവർത്തിച്ചിട്ടുണ്ട്. പൊന്നൊഴുകും തോടിൻ്റെ കിഴക്കേക്കരയിൽ ദാനമായികൊടുത്ത ആനി മൂടുപുരയിടത്തിലും കെട്ടിടത്തിലുമായിരുന്നു സ്‌കൂൾ മാറ്റിസ്ഥാപിച്ചത്. പിന്നീട് ഈ സ്‌കൂൾ നിറുത്തലാക്കി. മക്കൾ : ആദ്യവിവാഹത്തിൽ (1) കൊച്ചന്ന. രണ്ടാം വിവാഹത്തിൽ (2) അച്ചാമ്മ, (3) മറിയം (കുഞ്ഞുപെണ്ണ്), (4) സ്‌കറിയാ, (5) തൊമ്മൻ, (6) റോസക്കുട്ടി, കൊച്ചന്നയെ അരുവിത്തുറ വലിയ വീട്ടിൽ ഇഞ്ചേരിൽ വർക്കി വർക്കി എന്ന ഉണ്ണിയുടെ ഇളയ മകൻ കുഞ്ഞുപാപ്പൻ (രണ്ടാം ഭാര്യ റോസമ്മ യുടെ ഇളയ സഹോദരൻ) 1894-ൽ വിവാഹം കഴിച്ചു. മക്കൾ : വർക്കി (കുഞ്ഞ്), ഔസേപ്പച്ചൻ, തോമസ്, മാമ്മി. അച്ചാമ്മയെ ഭരണങ്ങാനം കിഴപറയാർ തറപ്പേൽ ഈപ്പൻ വർക്കി (പാപ്പൻ) വിവാഹം ചെയ്തു. മക്കൾ : ഏലിക്കുട്ടി, മാണി (ഫാ.മാണി തറ പ്പേൽ), മൈക്കിൾ (കുഞ്ഞൂഞ്ഞ്), ജോസഫ് (കുട്ടിയച്ചൻ), അവിരാച്ചൻ, അന്നമ്മ, വർക്കിച്ചൻ, മറിയാമ്മ. പുത്രന്മാരിൽ മൂത്തയാളായ റവ.ഫാ. മാണി തറപ്പേൽ കേരളത്തിൽ നിന്നുള്ള ആദ്യകാല മിഷനറി വൈദികരിൽ ഒരാ ളാണ് (ജനനം : 13-02-1907. മരണം : 20-11-1995). മറിയത്തിനെ (കുഞ്ഞുപെണ്ണ്) പാലാ മേനാംപറമ്പിൽ ചെറിയതു തൊമ്മൻ വിവാഹം കഴിച്ചു. മക്കൾ : ത്രേസ്യാക്കുട്ടി, പാപ്പച്ചൻ, കുട്ടിയ ച്ചൻ, പെണ്ണമ്മ, വർക്കിച്ചൻ, കുട്ടമ്മ, മറിയമ്മ. ഇവരിൽ പാപ്പച്ചൻ്റെ പുത നാണ് ഗോഹട്ടി അതിരൂപതയുടെ മെത്രാപ്പോലീത്താ ആയ റവ.ഡോ.തോ മസ് മേനാംപറമ്പിൽ. റോസക്കുട്ടിയെ കുടമാളൂർ മാന്നാനത്ത് പെരുമാലിൽ ജോസഫിന്റെ പുത്രൻ കോരച്ചൻ വിവാഹം കഴിച്ചു. മക്കൾ: കൊച്ചുമറിയാമ്മ, തങ്കമ്മ, ഔസേപ്പച്ചൻ. ചെറിയതു മിഖേലിന്റെ പുത്രീപുത്രന്മാർ, കൊച്ചന്ന,അച്ചാമ്മ, മറിയം, സ്കറിയ തൊമ്മൻ, റോസക്കുട്ടി ചെറിയതു മിഖേലിൻ്റെ ഭാര്യ റോസമ്മ 1924-ൽ നിര്യാതയായി. ഇടവകയോഗ തീരുമാനപ്രകാരം കുഴിക്കാണമില്ലാതെ പൂവത്തോടു പള്ളിയ്ക്കകത്തു രണ്ടുപേരെയും സംസ്ക്‌കരിച്ചു.

  • Branch: Kalapurackal Moonupeedika Tharavadu
  • Generation: 3
  • Remembrance: 17-05-1929
  • Place of Funeral: പൂവത്തോട് പള്ളിക്കകത്ത്
  • Date of Birth: 10-04-1856
  • Age: 72

Photo Gallery

No photos available.