
Pulikunnel Mikhael Scaria (Kariachan) Moonnupedika
പുലിക്കുന്നേൽ മൂന്നുപീടികയിൽ മിഖേൽ സ്‌കറിയാ (കറിയാച്ചൻ, 1893-1948) തലമുറ IV മൂന്നുപീടിക തറവാട്ടിൽ താമസിച്ചു. സാമാന്യ വിദ്യാഭ്യാസത്തിനു ശേഷം 16-ാമത്തെ വയസ്സിൽ, കരൂർ പള്ളി ഇടവക മൈലാടൂർ പുത്തൻക ണ്ടത്തിൽ വർക്കിയുടെ മകൾ എലിസബത്തിനെ (കുഞ്ഞലി) വിവാഹം കഴിച്ചു. ഇപ്പോഴത്തെ മൂന്നു പീടികയിൽ ഭവനം 1932-ൽ ഇദ്ദേഹം പണിയി ച്ചതാണ്. കുടുംബം വക വസ്‌തുക്കളിലെ കൃഷിവികസനത്തിലും ഇദ്ദേഹം ശ്രദ്ധാലുവായിരുന്നു. പൂവത്തോടു പള്ളിയോടുചേർന്ന് ചാർത്തു പണിയുന്നതിനെ തൻ് തായ കാരണങ്ങളാൽ എതിർക്കുകയും തത്കാര്യത്തിനായി ഇറക്കിയ കല്ല് പൊട്ടിച്ചുകളഞ്ഞത് പ്രമാദമായ ഒരു കേസിന് വഴിതെളിക്കുകയും ചെയ്തു.,പൊതുക്കാര്യപ്രസക്തനും ആശ്രിതവത്സലനും കുടുംബസ്നേഹി യുമായിരുന്നു. മക്കൾ : (1) മൈക്കിൾ (പാപ്പച്ചൻ) (2) വർക്കിച്ചൻ (3) അച്ചാമ്മ (4) തൊമ്മച്ചൻ (5) സ്കറിയാ (കുഞ്ഞൂഞ്ഞ്) (6) ജോസഫ് (അപ്പച്ചൻ). ഏക പുത്രി അച്ചാമ്മയെ 3-5-1937-ൽ ഇടമറ്റത്ത് കുരുവിനാക്കുന്നേൽ (ഫ്ലാപ്പറ മ്പിൽ) കുരുവിള ജോസഫ് (ഔസേപ്പച്ചൻ) വിവാഹം കഴിച്ചു. മക്കൾ : ബീബിക്കുട്ടി, കുരുവിള (കുഞ്ഞപ്പച്ചൻ), സ്‌കറിയാ (കുഞ്ഞൂഞ്ഞ്), കുഞ്ഞ മ്മ, മറിയമ്മ, കുറുവച്ചൻ, റോസമ്മ. തിടനാട്ടുനിന്നും വീട്ടിലേയ്ക്കുള്ള യാത്രയിൽ 1948 ജൂൺ 10-ാം തീയതി രണ്ടുപേർ റോഡിൽ പതിയിരുന്ന് ആക്രമിച്ച് കൊല്ലപ്പെട്ടു. ഭാര്യ കുഞ്ഞലി 1961 ജൂൺ 10-ാം തീയതി നിര്യാതയായി. പൂവത്തോടെ പള്ളിയിൽ സംസ്കരിച്ചു.
- Branch: Kalapurackal Moonupeedika Tharavadu
- Generation: 4
- Remembrance: 10-06-1948
- Place of Funeral: Poovathode
- Date of Birth: 01-01-1893
- Age: 55
Photo Gallery
No photos available.