Joseph Pulikunnel (Appachan) Hosana  Mount

Joseph Pulikunnel (Appachan) Hosana Mount

ജോസഫ് പുലിക്കുന്നേൽ B.A. Hons. (അപ്പച്ചൻ) തലമുറ V ജനനം : 14-4-1932. വിവാഹം : 8-9-1958. മരണം 28-12-2017. കുറച്ചു നാല് ഷീണിതനായി ഹോസാനയിൽ കിടന്നു. എങ്കിലും എല്ലാവരെയും നന്നായി അറിയുകയും വിശേഷങ്ങൾ തിരക്കുകയും ചെയ്യുമായിരുന്നു. മരിക്കുന്നതിന് മുന്പായി മരണപത്രം എഴുതിവച്ചിരുന്നു. തൻ്റെ ശവസംസ്കാരത്തെ കുറിച്ച് ശരീരം ദഹിപ്പിക്കണമെന്നും മറ്റുമുള്ള കാര്യങ്ങൾ അതിലുണ്ട്.അതിൻപ്രകാരമാണ് ശേഷക്രിയകൾ എല്ലാം നടത്തിയത്. ഭാര്യ : കാവാലം ചിറയിൽ മണ്‌ഡകപ്പള്ളിൽ തോമസിൻ്റെ(മാമ്മച്ചൻ)യും തെയ്യാമ്മയുടെയും പുത്രി ത്രേസ്യാ (കൊച്ചുറാണി BA) താമസം : മൂന്നുപീടിക തറവാട്ടുഭവനത്തിൽ വിദ്യാഭ്യാസം : ഭരണങ്ങാനം സെൻ്റ് മേരീസ് ഹൈസ്‌കൂൾ, മൈസൂർ സെന്റ് ഫിലോമിനാസ് കോളജ് (1949-51), മദ്രാസ് ലയോളാ കോളജ്, പ്രസിഡൻസി കോളജ് (1951-54). സാമ്പത്തിക ശാസ്ത്രത്തിൽ BA (Hons) ബിരുദം. 1958 മുതൽ 1967 വരെ കോഴിക്കോട് ദേവഗിരി സെൻ്റ് ജോസഫ്‌സ് സാളജിൽ സാമ്പത്തികശാസ്ത്ര അധാപകൻ. 1969 മുതൽ 1971 കേരളാ യൂണിവേഴ്സിറ്റി സെനറ്റുമെമ്പർ, കോഴിക്കോട് ജില്ലാ കോണ്ടം വരെ മ്മറ്റി എക്സിക്യൂട്ടീവ് അംഗം, കേരളാ പ്രദേശ് കോൺഗ്രസ് കമ്മറ്റി മെമ്പർ, കേരളാ കോൺഗ്രസിന്റെ സ്ഥാപകനേതാക്കളിൽ ഒരാളാസ് കമ്മറ്റി കേന്ദ്രക്കമ്മറ്റികളിൽ അംഗത്വം. 1976-ൽ 'ഭാരതസംസ്‌കാരവും മതവും' എന്ന വിഷയത്തെ ആധാരമാക്കി പ്രസംഗിക്കുന്നതിന് യൂറോപ്പിൽ പര്യ ടനം നടത്തി. തുടർന്നും പല പ്രാവശ്യം യൂറോപ്പിൽ പര്യടനം നടത്തി. ഓശാനമാസികയുടെ സ്ഥാപക എഡിറ്റർ, കേരളകത്തോലിക്കാ അൽമായ അസ്സോസിയേഷന്റെ സ്ഥാപക സെക്രട്ടറി, "മലയാളം ബൈബിളി'ന്റെ ഓർഗനൈസിംഗ് എഡിറ്റർ, ഗുഡ് സമരിറ്റൻ പ്രോജക്ട്‌ട് ഇന്ത്യ (GSPI), ക്രിസ്‌ത്യൻ റിഫർമേഷൻ ലിറ്ററേച്ചർ സൊസൈറ്റി (CRLS), ഭാരതീയ ക്രൈസ്ത‌വ പഠനകേന്ദ്രം (IICS), വേർഡ് & ഡീഡ് ആശുപത്രി, ഗുഡ് സമരിറ്റൻ ക്യാൻസർ കെയർ ഹോം, ജൂവനൈൽ ഡയബറ്റിക് സെന്റർ എന്നീ ഓശാനമൗണ്ട് സ്ഥാപനങ്ങളുടെ സ്ഥാപകനും ഡയറക്ടറും. സാഹിത്യ ഗ്രന്ഥങ്ങൾ : സ്വകാര്യ കോളജധ്യാപകൻ്റെ സ്‌മരണകൾ (ആത്മ കഥ), സിംഹാസനപ്പോര് (ലേഖനങ്ങൾ), ക്രൈസ്‌തവചരിത്രം - വിയോ ജനക്കുറിപ്പുകൾ, എൻ്റെ കുരിശുമെടുത്തു നിൻ്റെ പിന്നാലെ (നോവൽ), കാനോൻ നിയമത്തിലെ കാണാച്ചരടുകൾ, മാനിക്കേയൻ കുരിശു വിവാദം, നസ്രാണിസഭയിലെ ആരാധനക്രമവിവാദം ഓശാനയുടെ ഇടപെടലുകൾ, Identity of the Nazrani Church of Kerala (English). മലയാളം ബൈബിൾ പുതിയനിയമം സമാനവാക്യ സമാഹാരം. കൂടാതെ ആനുകാലികങ്ങളിൽ ചെറുകഥകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. മക്കൾ : 1. റസീമ. ജനനം : 2-11-1959. വിവാഹം : 23-1-1983.ഭർത്താവ് : ചങ്ങനാശ്ശേരി വാഴേപ്പറമ്പിൽ മാത്യുവിൻ്റെ മകൻ ജോർജുകുട്ടി.മക്കൾ : അരുൺ, അക്കു. 2. റീനിമ. ജനനം : 16-4-1961. വിവാഹം : 4-6-1983. ഭർത്താവ്: എറണാകുളം മഠത്തിപ്പറമ്പിൽ അഡ്വ. എം.എം. ചെറിയാൻ്റെ മകൻ അഡ്വ. അശോക് മാമ്മൻ ചെറിയാൻ. മക്കൾ : പ്രവീൺ, അശ്വതി. 3. രാഗീമ. ജനനം : 19-10-1962. പാലാ കിഴക്കയിൽ പ്രൊഫ. കെ.എം. ചാണ്ടിയുടെ പുത്രൻ അഡ്വ. കെ.സി. ജോസഫ് വിവാഹം കഴിച്ചു. 1987 ഡിസംബർ 24-ാം തീയതി ചരമം പ്രാപിച്ചു. കുട്ടികളില്ല. 4. രാജുമോൻ 5. രതീമ. ജനനം: 4-4-1969. വിവാഹം: 5-1-92. ഭർത്താവ്. കോട്ടയത്ത് ഡി.സി. കിഴക്കെമുറിയുടെയും പൊന്നമ്മയുടെയും മകൻ രവി ഡീസി. മക്കൾ : ഗോവിന്ദ്, സിദ്ധാർത്ഥ്. പുലിക്കുന്നേൽ പൈതൃക ഭവനവും പുലിക്കുന്നേൽ ഫൗണ്ടേഷനും ' മൂന്നുപീടിക’ ഇടമറ്റം 686 578' ഈ പൈതൃക ഭവനം മൂന്നുപീടികയിൽ മിഖായേൽ സ്‌കറിയായും ഭാര്യ എലിസബത്ത് സ്കറി യായും കൂടി പണിയിച്ചതാണ്. പൂർണമായും തടി യിൽ പണുത ഈ ഭവനം കേരളീയ ശില്പ‌കല യുടെ ഉദാത്ത മാതൃകയാണ്. കേരള ഗവൺമെന്റ് ഈ ഭവനത്തെ ഗ്രഹസ്ഥലി ഗ്രൂപ്പിൽപെടുത്തി ഹോം സ്റ്റേയ്ക്ക് അനുവാദം തന്നിട്ടുള്ളതാണ്. അഞ്ച് എയർകണ്ടീഷൻ മുറികളും വിശാലമായ ഉപശാലകളുംകൊണ്ട് ഈ ഭവനം മറ്റെല്ലാ പഴയ വീടുകളിൽനിന്നും വ്യത്യസ്‌തമായിരിക്കുന്നു. Many members of the Pulikunnel family have migrated to other states in India and even outside India. After few decades the new generation born and brought up outside Kerala may search for their roots in India. Even the present generation would wish to come to revisit Pulikunnel family homes. Such members will have the right to stay free of cost in the Heritage home. Those who reside out side Kerala will have this privilege for three days and those who have settled outside India may avail this for five days. ഓശാനമൗണ്ട് സ്ഥാപനങ്ങൾ പത്തര ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഓശാനമൗണ്ടിൽ രണ്ടു വ്യത്യസ്‌ത സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. അഞ്ചര ഏക്കർ സ്ഥലത്ത് ഗുഡ്‌സമരിറ്റൻ പ്രോ ജക്ട് ഇന്ത്യയും അഞ്ച് ഏക്കർ സ്ഥലത്ത് കാത്തലിക് റിഫർമേഷൻ ലിറ്ററേച്ചർ സൊസൈറ്റി എന്ന മറ്റൊരു സ്ഥാപനവും. 1. ഗുഡ്‌സമരിറ്റൻ പ്രോജക്‌ട് ഇന്ത്യ. സ്ഥാപനം 1974 സ്ഥാപകൻ ജോസഫ് പുലിക്കുന്നേൽ 1. ക്വാൻസർ സാന്ത്വനശുശ്രൂഷാ കേന്ദ്രം കേരളത്തിൽ ആദ്യമായി ക്യാൻസർ സാന്ത്വനശുശ്രൂഷാകേന്ദ്രം ആരംഭിച്ചത് ഗുഡ്‌സമരിറ്റൻ പ്രോജക്ട‌് ഇന്ത്യയാണ്. ഏകദേശം രണ്ടായിരത്തോളം പേർ ഈ സ്ഥാപനത്തിലെ ശുശ്രൂഷ വാങ്ങി മരണമട യുകയുണ്ടായി. ഇപ്പോൾ രോഗികളെ കിടത്തി ചികിത്സയില്ല. എങ്കിലും സാമ്പത്തി കമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് ഇപ്പോഴും സൗജന്യമായി മരുന്നു കൊടുക്കുകയും അറുപതോളം വീടുകളിൽപോയി ഹോം കെയർ ചെയ്യുന്നുമുണ്ട്. 2. പ്രമേഹ ബാലികാ ഭവനം പ്രമേഹരോഗ ബാധികരായ പെൺകുട്ടികൾക്ക് താമ സവും മരുന്നും ഭക്ഷണവും വസ്ത്രങ്ങളും ഇവിടെ സൗജന്യമായി കൊടുക്കുന്നു 3. പ്രമേഹ രോഗ ചികിത്സാ സഹായ പദ്ധതി ഓശാനമൗണ്ടിനു സമീപമുള്ള, സാമ്പത്തി കമായി പിന്നോക്കം നിൽക്കുന്ന പ്രമേഹരോഗികൾക്ക് മരുന്ന് സൗജന്യമായി നൽകുന്നു 1974-ൽ വദ്രദീപം തെളിച്ചുകൊണ്ട് തുഡ് സമരിറ്റൻ പ്രോജക്‌ട് ഇന്ത്യയുടെ തുടക്കം 4. പലിശയില്ലാതെ പഠനത്തിനുള്ള സ്കോളർഷിപ്പ് : ഉപരിവിദ്യാഭ്യാസത്തിന് സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് മെഡിസിൻ, എഞ്ചിനിയറിംഗ്, നഴ്സിംഗ് മുതലായ കോഴ്‌സുകൾക്ക് മാസം 1000 രൂപവെച്ച് സഹായധനം വായ്‌പയായി കൊടുക്കുന്നു. 5. ഹെൽത് കെയർ സെൻ്റർ : കൊടുംപിടി, വടവാതൂർ, പള്ളിത്തോട്, കണ്ണമാലി, ചെറിയതുറ, പുള്ളിക്കാനം, കുറ്ററ എന്നിവിടങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് മരുന്നിന്റെ അമ്പതുശതമാനം വില നല്കിപ്പോന്നു, ഇപ്പോൾ ഇല്ല 6. നഴ്സറി സ്കൂ‌ൾ : ഹെൽത് കെയർ സെൻ്ററിനോട് അനുബന്ധിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ കുട്ടി കൾക്ക് സൗജന്യമായി കിൻ്റർ ഗാർട്ടൻ പ്രവേശനം നൽകിപ്പോന്നു. ഇപ്പോൾ ഇല്ല. ഓശാനമൗണ്ട് സ്ഥാപനങ്ങൾ 11. കാത്തലിക് റിഫർമേഷൻ ലിറ്ററേച്ചർ സൊസൈറ്റി : 1. ഓശാനമാസിക സ്ഥാപക എഡിറ്റർ : ജോസഫ് പുലിക്കുന്നേൽ, 1975 ഒക്ടോബർ മാസത്തിൽ ആണ് ഓശാനമാസിക ആരംഭി ച്ചത്. സഭയിൽ വരുത്തേണ്ട ഘടനാപരമായ മാറ്റങ്ങളെപ്പറ്റി ചിന്തിപ്പിക്കുന്നതിനും ക്രിസന്മുഖമായി നിർത്തുന്നതിനുമുള്ള താൽപര്യപ്രകടനമാണ് ഓശാനമാസികയുടെ പ്രധാന ചുമതല. 2. ഓശാനമലയാളം ബൈബിൾ ഓർഗനൈസിംഗ് എഡിറ്റർ : ജോസഫ് പുലിക്കുന്നേൽ. ആധുനിക ഭാഷയിൽ ബൈബിൾ പൂർണമായും തർജമ ചെയ്ത്‌ 1983മെയ്മാസത്തിൽമലയാളംബൈബിൾപ്രസിദ്ധീകരിക്കുകയുണ്ടായി. മലയാള ഭാഷയിൽ അന്നു വരെ വന്നിട്ടുള്ള ബൈബിൾ തർജമകളെക്കാൾ ഏറ്റവും മെച്ചപ്പെട്ടതെന്ന് പണ്ഡ‌ിതസമ്മതമായ ഈ തർജമയുടെ പത്തു ലക്ഷംകോപ്പിയിലേറെ ഇപ്പോൾ വിറ്റു കഴിഞ്ഞു ഇതോടനുബന്ധിച്ച് പുതിയ നിയമം, സമാനവാക്യ സമാഹാരം, ബൈബിൾ നിഘണ്ടു - പദകോശം, ചിത്രകഥ മുതലായ അനുബന്ധ ഗ്രന്ഥങ്ങളും പ്രസിദ്ധീകരിക്കുകയുണ്ടായി. അത്മായൻ്റെ നേതൃത്വത്തിൽ ലോകചരിത്രത്തിൽ ആദ്യമായണ് ബൈബിൾ തർജമ ചെയ്യുന്നത്. ശ്രീ. എൻ വി കൃഷ്‌ണവാര്യർ, ഫാ. ലൂക്ക് OFM Cap, ഫാ. മാത്യു വെള്ളാനിക്കൽ മുതലായവരാണ് ഭാഷാ പരിശോധനനടത്തിയത്. കേരളത്തിൽ ഇന്ന് എല്ലാ വീടുകളിലും ഒരു ബൈബിളുണ്ട ങ്കിൽ അതിനു പ്രധാനകാരണം വളരെ വിലകുറച്ച് വിതരണം ചെയ്‌ത ഓശാനബൈബിളാണ്. 4. ഐ.ഐ.സി.എസ്. ലൈബ്രറി : ഓശാനമൗണ്ടിൻ്റെ മറ്റൊരു പ്രത്യേകത ഏകദേശം പതിനയ്യായിരം ഗ്രന്ഥങ്ങളുള്ള ഒരു ലൈബ്രറി ഉണ്ടെന്നുള്ളതാണ്. വിവിധ മതങ്ങളെക്കുറിച്ച് പഠിക്കുന്നതിനുള്ള പഠനഗ്രന്ഥങ്ങൾ ഇവിടെ ലഭ്യമാണ്. ഇത് ഒരു ലെൻഡിംങ് ലൈബ്രറി അല്ല. ആവശ്യക്കാർക്ക് ഇവിടെ വന്ന് താമസിച്ചു പഠിക്കാനുള്ള സംവിധാനങ്ങളുമുണ്ട്. 5. ഓശാനഭവനങ്ങൾ സെമിനാറുകൾ നടത്തുന്നതിനും സെമിനാറിൽ പങ്കെടുക്കുന്നവർക്ക് താമസിക്കാനുമുള്ള എല്ലാ സൗകര്യ ങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 6. സെമിനാറുകൾ എല്ലാ രണ്ടാം ശനിയാഴ്ച‌യും ബൈബിളിനെഅടിസ്ഥ‌ാനമാക്കി ഏതെങ്കിലും പ്രത്യേക വിഷയങ്ങളെടുത്ത് ഇവിടെ സെമിനാറുകൾ നടത്തിപ്പോന്നു. IICS പ്രസിദ്ധീകരണങ്ങൾ 1. Acts & Decrees of the Synod of Diamber 2. Personal Names of Kerala Christians 3. Identity of Nazrani Church of Kerala 4. RSS Christian Perspective Meet 5 . The Liturgy, Heirarchy & Spirituality of St. Thomas Christians in the Pre-portuguese period-a study 6. ഉദയംപേരൂർ സൂനഹദോസിൻ്റെ കാനോനകൾ 7. വർത്തമാനപ്പുസ്‌തകം 8. മാനിക്കേയൻ കുരിശു വിവാദം 9. ഓശാനയുടെ 25 വർഷം വിലയിരുത്തലുകൾ 10. ഉദയംപേരൂർ സൂനഹദോസ് ഒരു ചരിത്രവിചാരണ 11. പ്രൈവറ്റ് കോളജ് അധ്യാപകൻ്റെ സ്‌മരണകൾ 12. കേരള ക്രൈസ്‌തവചരിത്രം വിയോജനകുറിപ്പുകൾ 13. കാനോൻ നിയമത്തിലെ കാണാച്ചരടുകൾ 14. ആരാധനക്രമ വിവാദം ഓശാനയുടെ ഇടപെടലുകൾ 15. പേപ്പസി - ചരിത്രപരമായ ഒരു പഠനം 16. ഓശാനയുടെ എഡിറ്റോറിയലുകൾ (ഭാഗം ഒന്ന്) 17. ഓശാനയുടെ എഡിറ്റോറിയലുകൾ (ഭാഗം രണ്ട്) 18. യേശുവും സഭയും ഇപ്പോഴത്തെ ബോർഡ് ഓഫ് ‌ഡയറക്ടേഴ്‌സ് 1. PROF. N.M.JOSEPH (Chairman) (Former Minister, Kerala State) Neendookunnel, Arunapuram P.O., Pala. 2. SRI. PAUL ZACHARIA (Secretary) (Writer) 5A, Future Centre, Ottukuzhy, Trivandrum-695001 3. CAPT. JOJO CHANDI (Treasurer) (Company Executive) Konthiamadom House, Kokkayar, Koottickal P.O.-686514 4. JUSTICEK.T. THOMAS (Judge, Supreme Court, Retd) Muttampalam P.O., Kottayam-686004 6 . REV. DR. M.J.JOSEPH (Former Principal, Marthoma Theological Seminary, Kottayam)A-22, Indira Nagar, Devalokam P.O., Kottayam-686038 5. MR. THOMAS ABRAHAM (Planter), Kallivayail, Mallikassery P.O. 7. SRI. K.P. PHLIP (Former Executive Director Human Resources, Cochin Refineries) Kottaparambil House, Muttambalam P.O., Kottayam-686004 8. SRI, GEORGE KARUNACKAL (Management Trainer), Karunackal, Chethimattom, Pala P. O. 9. DR. JOSEPH SCARIA (Retd. Joint Director, Animal Husbandry) Pulikunnel House, Pala-686 575 10. PROF. GEORGE KOSHY (Retd. Professor) Kalaparampil, Puthenangady Kottayam-686001 11. SRI. A. C. JOSE (Former Speaker, Kerala & Ex. M.P) 'Ambat', Market Road, Edappally P. O., Kochi-682024 12. MRS. RATHEEMA RAVI. (Managing Partner) D. C. Books, GoodP.O, Kottayam Dist.-686 588Advt. Shephered Street, Kottayam 686 001 13..SRI. JOSEPH PULIKKUNNEL (Director) Hosanna Mount, Edamattom

  • Family: Sojan Joseph F-62A
  • Branch: Kalapurackal Moonupeedika Tharavadu
  • Generation: 5
  • Remembrance: 28-12-2017
  • Place of Funeral: Cremated at Hosana Mount
  • Date of Birth: 14-02-1932
  • Age: 85

Photo Gallery

No photos available.