
Pulikunnel Michael Thomman (Kochuthommachan) Mmoonnupedika (Konnackamala)
പുലിക്കുന്നേൽ കളപ്പുരയ്ക്കൽ മൂന്നു പീടിക (കൊന്നയ്ക്കമല)ശാഖ പുലിക്കുന്നേൽ മൂന്നുപീടിക (കൊന്നയ്ക്കമല) മിഖേൽ തൊമ്മൻ (കൊച്ചുതൊമ്മച്ചൻ, 1894-1974) തലമുറ IV ജനനം : 1894 ഒക്ടോബർ 26-ാം തീയതി. വിദ്യാരംഭം പറപ്പള്ളിക്കു ന്നേൽ കളരിയിൽ കഴിച്ചതിൻ്റെ ശേഷം, മീനച്ചിൽ പ്രൈമറിസ്കൂളിലും ഭരണങ്ങാനം ഗവണ്മെൻ്റ് ഇംഗ്ലീഷ് മിഡിൽ സ്‌കൂളിലും പഠിച്ച് തേർഡ്ഫോറം പാസ്സായി. 1911 ജനുവരി 9-ാം തീയതി കരൂർ പള്ളി ഇടവക ഞാവള്ളിൽ കൂന്താ നത്ത് പുത്തൻപുരയിൽ കോര ഔസേപ്പിൻ്റെ മൂത്ത പുത്രി ത്രേസ്യാമ്മയെ വിവാഹം ചെയ്തു. അക്കാലത്ത്, പിതാവ് ചെറിയതു മിഖേൽ മൂന്നുപീടി കയിൽ കച്ചവടം നടത്തുകയായിരുന്നു. വിദ്യാഭ്യാസാനന്തരം കച്ചവട ത്തിലും കൃഷിയിലും പിതാവിനെ സഹായിച്ചു. 1926-ൽ, തറവാട്ടിൽ നിന്നും കൊന്നയ്ക്കുമലയിൽ ഭാഗം ചെയ്‌തു ലഭിച്ച വസ്‌തുക്കളുടെ ദേഹണ്ഡ കാര്യത്തിനായി അങ്ങോട്ട് താമസം മാറ്റി. മാതൃദേവാലയമായ പൂവത്തോട് ഇടവകാംഗമായി തന്നെ തുടർന്നു. തിടനാട് ഇടവകയിലെ C.A.C.. കത്തോലിക്കാ കോൺഗ്രസ്, വിൻസെന്റ് ഡി. പോൾ സഖ്യം തുടങ്ങിയ സംഘടനകളിൽ അവയുടെ പ്രസിഡന്റ് എന്ന നിലയിൽ സേവനമനുഷ്‌ഠിച്ചു. അഖില കേരള കത്തോലിക്കാ കോൺഗ്രസിന്റെ ഒരു സജീവപ്രവർത്തകനായിരുന്നു. വിജ്ഞാനസമ്പാദ നത്തിൽ സ്ഥിരോത്സാഹിയായ ഇദ്ദേഹത്തിന് സ്വന്തമായി വിപുലമായ ഒരു ഗ്രന്ഥശേഖരം തന്നെ ഉണ്ടായിരുന്നു. പുലിക്കുന്നേൽ കുടുംബയോഗസ്ഥാപനത്തിന് മുൻനിന്നു പ്രവർ ത്തിച്ച ഇദ്ദേഹം സ്ഥാപനകാലം (1964) മുതൽ മരണംവരെ (1974) പ്രസി ഡന്റായിരുന്നു. പുലിക്കുന്നേൽ കുടുംബ ചരിത്രത്തിലെ പ്രാരംഭകാലവിവരങ്ങൾ ശേഖരിക്കുന്നതിലും തയ്യാറാക്കുന്നതിലും സഹായിച്ചു.. ഭാര്യ ത്രേസ്യാമ്മ 1983 മെയ് 4-ാം തീയതി നിര്യാ തയായി. മക്കൾ : (1) ജോസഫ് (കൊച്ചൂഞ്ഞ്) (2) മൈക്കിൾ (കുഞ്ഞൂഞ്ഞ്) (3) സ്‌കറിയാ (അപ്പച്ചൻ) (4) റോസക്കുട്ടി (5) അവിരാച്ചൻ (6) തോമ്മസ് (കുഞ്ഞുകുട്ടി) (7) അന്നക്കുട്ടി (8) ജോർജുകുട്ടി (9) ജോണിക്കുട്ടി (10) മേരിക്കുട്ടി (11) അലക്സാണ്ടർ (ബേബി). റോസക്കുട്ടി മുണ്ടാങ്കൽ കർമ്മലീത്താ മഠത്തിൽ ചേർന്ന് സഭാ വസ്ത്രം സ്വീകരിച്ച ശേഷം ശരീരസുഖം ഇല്ലാതെ വരികയാൽ ഇടക്കു ന്നിൽ സിസ്റ്റേഴ്സ‌് ഓഫ് നസ്രത്തു കന്യാലയത്തിൽ താമസിച്ചുവരുന്നു. അന്നക്കുട്ടിയെ കുട്ടനാട്ടിൽ കൈനകരി കളിപ്പറമ്പിൽ കുഞ്ചെറിയാ തോമസിന്റെ മൂത്ത പുത്രൻ തോമ്മസ് ജേക്കബ് (ചാക്കപ്പൻ) വിവാഹം കഴിച്ചു. മക്കൾ : ശാന്തമ്മ, ആൻസമ്മ, തോമ്മസുകുട്ടി, കുഞ്ഞാച്ചൻ, മോളി, മോനപ്പൻ, റോസമ്മ. മേരിക്കുട്ടിയെ തോട്ടയ്ക്കാട്ട് ചോതിരക്കുന്നേൽ (കൊച്ചിരത്താഴെ) വർക്കിയുടെ മകൻ മാത്തൂച്ചൻ വിവാഹം ചെയ്‌തു. മക്കൾ : ലൗലിയമ്മ (സി. ലിസറ്റ്), ലിസമ്മ, ഷീലമ്മ, സോണിച്ചൻ, ടോജോ (കൊച്ചുതൊമ്മച്ചൻ 1974 മെയ് 4-ാം തീയതി അന്തരിച്ചു. പൂവത്തോട് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
- Family: Sunil P Mathew F-110A
- Branch: Kalapurackal Moonupeedika Konnakkamala
- Generation: 4
- Remembrance: 04-05-1974
- Place of Funeral: Poovathod
- Date of Birth: 26-10-1894
- Age: 80
Photo Gallery
No photos available.