Pulikunnel Avira Scaria(Scariachan) Thonippara

Pulikunnel Avira Scaria(Scariachan) Thonippara

പുലിക്കുന്നേൽ തോണിപ്പാറ അവിരാ സ്‌കറിയാ (സ്കറിയാച്ചൻ) തലമുറ IV ജനനം : 17-3-1899 1899 മാർച്ച് 17-ാം തീയതി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം കളരി യിൽ നിർവഹിച്ചശേഷം പാലാ ലോവർ ഗ്രേഡ് പ്രൈമറി സ്‌കൂളിലും ഭര ണങ്ങാനം ഗവണ്മെൻ്റ് ഇംഗ്ലീഷ് മിഡിൽ സ്‌കൂളിലും പഠിച്ചു. 1914 ഫെബ്രുവരി 16-ാം തീയതി ഭരണങ്ങാനം ഇടവക ഓലിക്കൽ തുണ്ടത്തിൽ മത്തായി ഔസേപ്പിൻ്റെ പുത്രി ഏലിക്കുട്ടിയെ വിവാഹം ചെയ്തു. സ്കറിയാച്ചന്റെ 19-ാമത്തെ വയസ്സിൽ പിതാവ് അവിരാ നിര്യാതനായി. കൃഷി വികസനപ്രവർത്തനങ്ങൾക്കു പുറമേ, പൊതുജനോപകാര പ്രദങ്ങളായ പല മണ്ഡലങ്ങളിലും സേവനമർപ്പിച്ചിട്ടുണ്ട്. മീനച്ചിൽ താലൂ ക്കിലെ ആദ്യത്തെ ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് ആയിരുന്ന യൂണൈ റ്റഡ് ഇൻഡസ്ട്രീസ് ഉടമ. 1928-35 കാലഘട്ടത്തിൽ പാലായിലെ പ്ലാസ്റ്റേഴ്‌സ് ബാങ്കിന്റെ മാനേജർ. പാലാ കുരിശുപള്ളി കവലയിൽനിന്ന് ക്ലാലം സെന്റ് മേരീസ് പള്ളി യിലേക്കുള്ള റോഡ്, ഇടമറ്റം - തിടനാട്, വിലങ്ങുപാറക്കടവ് - വാഴമറ്റം, കൂവപ്പള്ളി - കാരികുളം പാലമ്പ്ര, മൂന്നിലവ് - തലനാട്, തീക്കോയി തോട്ടം - അടുക്കം, മൂന്നാംതോട് - ചിറ്റാറ്റിൻകര, പൂവത്തോട് - അമ്പാറ നിരപ്പേൽ തുടങ്ങിയ റോഡുകളുടെ നിർമ്മാണത്തിൽ മുൻനിന്നു പ്രവർത്തിച്ചു. വിലങ്ങുപാറക്കടവ് പാലം നിർമ്മിക്കുന്നതിൽ പൊതുജനാഭിപ്രായം വളർത്തിയെടുത്തതിലും അദ്ദേഹം മുൻനിന്നു പ്രവർത്തിച്ചു. ഇടക്കുന്നത്ത് കാരികുളം ഫാത്തിമാമാതാ പള്ളിയുടെ സ്ഥാപനത്തിന് മുൻകൈയെടുത്തു. സ്വന്ത ഇടവകയായ പൂവത്തോടു പള്ളിക്ക് മൂന്നാംതോട്ട് ഒന്നര ഏക്കർ സ്ഥലം ഇദ്ദേഹം സംഭാവന ചെയ്‌തു. ഈ സ്ഥലത്താണ് ഇപ്പോൾ ചെറുപുഷ്പാശ്രമവും പള്ളിയും സ്ഥിതി ചെയ്യുന്നത്. കൂവത്തോട് ഗവണ്മെന്റ്റ് പ്രൈമറി സ്‌കൂൾ നിർമ്മാണത്തിലും, പൂവത്തോട് സെൻറ് തോമസ് യു .പി .സ്‌കൂളിൻ്റെ സ്ഥാപനത്തിലും നിർമ്മാണത്തിലും, പൂവത്തോടു പോസ്റ്റാഫീസിൻറെ സ്ഥാപനത്തിലും ഇദ്ദേഹം മുൻകൈയെടുത്തു പ്രവർത്തിച്ചു. സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിൽ പങ്കുചേർന്നു. 1953ൽ തിരുവിതാം കൂറിൽ ആദ്യമായി പഞ്ചായത്തുഭരണസമിതികൾ രൂപീകൃതമായപ്പോൾ, ഇടമറ്റം കേന്ദ്രമായുള്ള മീനച്ചിൽ പഞ്ചായത്തിലേക്ക് ഇടമറ്റം കിഴക്ക് വാർഡിന്റെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. പുലിക്കുന്നേൽ കുടുംബയോഗത്തിൻ്റെ സ്ഥാപനത്തിനിദ്ദേഹവും മുൻകൈ എടുത്തു. കൊച്ചുതൊമ്മച്ചൻ്റെ മരണശേഷം കുടുംബയോഗം പ്രസിഡന്റായി. പുലിക്കുന്നേൽ കുടുംബയോഗം രക്ഷാധികാരിയാണ്. ഭാര്യ ഏലിക്കുട്ടി 1978 ജനുവരി 2-ാം തീയതി നിര്യാതയായി. 1999 മാർച്ച് 17-ന് ഇദ്ദേഹത്തിന് 100 വയസ് പൂർത്തിയായി. മക്കൾ : (1) അവിരാച്ചൻ (2) മറിയക്കുട്ടി (3) ഏലിക്കുഞ്ഞ് (4) ത്രേസ്യാ (പെണ്ണമ്മ) (5) ഔസേപ്പച്ചൻ (6) അന്ന (തങ്കമ്മ/സി.എലിസബത്ത്) (1) സ്കറിയാ (കൂട്ടിയച്ചൻ) (8) റോസമ്മ (9) സെലീൻ (ഓമന). മറിയക്കുട്ടിയെ വിളക്കുമാടത്ത് കള്ളിവയലിൽ കൊണ്ടൂപ്പറമ്പിൽ ചാക്കോ എബ്രാഹത്തിൻ്റെ (പാപ്പൻ) മകൻ അബ്രാഹം (അപ്പി) 1935-ൽ വിവാഹം കഴിച്ചു. മക്കൾ : അമ്മിണി, രാജമ്മ. ഏലിക്കുഞ്ഞിനെ പള്ളിപ്പുറത്ത് (വൈക്കം) കല്ലറക്കൽകടവിൽ തെക്കേവീട്ടിൽ വർക്കി ചാക്കോയുടെ ഇളയമകൻ മാത്തച്ചൻ 1945-ൽ വിവാഹം കഴിച്ചു. മക്കൾ: ലീലാമ്മ, മറിയാമ്മ, അഡ്വ. ജയിംസ് കടവൻ, തങ്കമ്മ, സ്ക‌റിയാ പെണ്ണമ്മയെ കുട്ടനാട്ടിൽ കൈനടി പള്ളിത്താനത്ത് മത്തായിച്ചന്റെ മകൻ മാത്തച്ചൻ 1950-ൽ വിവാഹം ചെയ്തു‌. മക്കൾ: അന്നമ്മ, ഏലമ്മ, അപ്പ ച്ചൻ, വത്സമ്മ, ബാബു, പുഷ്‌പമ്മ, മാർഗ്ഗ രറ്റ്. ആന്റണി. തങ്കമ്മ ജനനം 19/ 08/ 1931 കോട്ടയം ഗ്രേറ്റ് കാർമൽ കോൺവെൻ്റിൽ 1950 സെപ്‌തംബർ 8-ാം തീയതി ചേർന്ന് സിസ്റ്റർ എലിസബത്ത് സഭാനാമം സ്വീകരിച്ച് കർമ്മലീത്താ നിഷ്പാദുക സന്യാസസ ഭാംഗമായി. 1951 ഏപ്രിൽ 8-ാം തീയതി സഭാവസ്ത്രം സ്വീകരിച്ചു. 1952 ഏപ്രിൽ 26-ാം തീയതി വ്യതവാഗ്ദ്‌ധാനം. കൊല്ല ത്തിനടുത്ത് കൊട്ടിയത്ത് 1968 മുതൽ 1989 നവംബർ വരെ. ഇപ്പോൾ ഈ സന്യാസി നീസഭയുടെ ഛത്രാപ്പൂർ (ഒറീസാ) കോൺവെന്റ്റിൽ കഴിയുന്നു. മരണം 10/10/ 2016 . ശവസംസ്‌കാരം ഛത്രാപ്പൂർ (ഒറീസാ) കോൺവെന്റ്റിൽ നടത്തി . വിലാസം: സീനിയർ എലിസബത്ത് ഓഫ് ഗ്രേറ്റ് കാർമൽ, സെൻ്റ് ജോൺ ഓഫ് ക്രോസ് കോൺവെൻ്റ്. ഛത്രപൂർ പി.ഒ., ഗഞ്ചം ഡി.ടി. ഒറിസ - 761002. റോസമ്മയെ എറണാകുളത്തു നടുവത്തുശ്ശേരിൽ എൻ.ജെ. ജോർജിൻ്റെ പുത്രൻ എൻ.ജി. ജോസഫ B.E: M.Tech 1957-ൽ വിവാഹം കഴിച്ചു. മക്കൾ : മോളി, ജോജി B.E, ജോസ് B.E., പേളി, ജോണി B.E. ഓമന വിവാഹിതയായില്ല. മാതാപിതാക്കളോടൊപ്പം താമസിച്ചു. 10-12-1981-ൽ നിര്യാതയായി. അവിരാ സ്‌കറിയാ (സ്കറിയാച്ചൻ) 104 മത്തെ വയസിൽ പൾസ്‌ മേക്കർ മാറ്റിവക്കൽ ഓപ്പറേഷൻ കഴിഞ്ഞു നിമോണിയാ ബാധിച്ചു് നിര്യാതനായി . നാളതുവരെയും സുബോധത്തോടെ എല്ലാവരെയും തിരിച്ചറിഞ്ഞും വിശേഷങ്ങൾ തിരക്കിയും സന്തോഷത്തോടെ ജീവിച്ചു. ശവസംസ്‍കാരം പൂവത്തോട് പള്ളി സെമിത്തേരിയിൽ നടത്തി. പുലിക്കുന്നേൽ കുടുംബത്തിൽ ഏറ്റം കൂടുതൽ കാലം ജീവിച്ചിരുന്ന ആളാണ്.അവിരാ സ്‌കറിയാ.

  • Branch: Kalapurackal Thonippara
  • Generation: 4
  • Remembrance: 04-02-2003
  • Place of Funeral: Poovathod
  • Date of Birth: 17-03-1899
  • Age: 104

Photo Gallery

No photos available.