
Kanat Avirachan & Kuttiamma Pulikunnel Muttom
പുലിക്കുന്നേൽ മുട്ടം ശാഖയിലെ ദുമ്മിനി ജോസഫിന്റെ 8 മക്കളിൽ രണ്ടാമത്തെ പുത്രിയായ കുട്ടിയമ്മയെ (കുഞ്ഞുകുട്ടി) കാനാട്ട് ഇട്ടിയാവുറ മകൻ കുറു എന്ന് വിളിക്കുന്ന അവിരാച്ചൻ വിവാഹം ചെയ്തു.( ഇവർ തലയനാട് ഇടവകയിൽ പെരുംകൊഴുപ്പു ഭാഗത്തായിരുന്നു. പിന്നീട മുട്ടം കൊല്ലംകുന്നിലും ശങ്കരപ്പള്ളിക്ക് മുകൾ ഭാഗത്തായും (ഇപ്പോഴുള്ള പി സി ടി കോളനി) താമസിച്ചു. മുട്ടത്തുള്ള വസ്തുവകകൾ വിറ്റ് തോപ്രാംകുടിക്കടുത്ത് മന്നാത്തറയിൽ രണ്ട് ആൺമക്കൾ സ്ഥലം വാങ്ങി 1980 കാലഘട്ടങ്ങളിൽ താമസമാക്കി. രണ്ടാണ്മക്കൾ . സാജു തെയ്യാമ്മയെ വിവാഹംചെയ്തു രണ്ടു പെണ്മക്കൾ ഡോണ ഭർത്താവ് അനീഷ് താമസം തൃശ്ശൂർ , ഡെൽന യെ സോബിൻ വിവാഹം ചെയ്തു ഒരാൺകുട്ടിയും , ഒരുപെൺകുട്ടിയും . ഇവർ തറവാട്ടു വിഹിതം വിറ്റ് തോപ്രാംകുടിയിൽ സ്ഥലം വാങ്ങി താമസിക്കുന്നു. കുട്ടിയമ്മ 70 മത്തെ വയസിൽ 2011 ജൂൺ 5 ന് പ്രേമേഹ രോഗ ബാധിതയായി മരിച്ചു. അവറാച്ചൻ 81 മത്തെ വയസിൽ 2017 മെയ് 2 നു കൊച്ചുമകളൾ ഡെൽനയുടെ വിവാഹം കഴിഞ്ഞ രാത്രിയിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു. മരുമകൾ തെയ്യാമ്മ 2020 മാർച്ച് 26 ന് പ്രേമേഹത്തിന് മരുന്നുകൾ ഉണ്ടായിരുന്നു കൂടെ കോറോണയും ബാധിച്ചു് മരിച്ചു, മൂവരെയും തോപ്രാംകുടി അടുത്തുള്ള പെരുംത്തൊട്ടി ഇടവക സെമിത്തേരിയിലാണ് സംസ്കരിച്ചിട്ടുള്ളത് .
- Branch: Pulikunnel Muttom
- Generation: 6
- Remembrance: 02-05-2017
- Place of Funeral: Perumthotty ,Thopramkudy
- Date of Birth: 25-12-1936
- Age: 81
Photo Gallery
No photos available.