
Fr. Mathew Njayarkulam CMF
ഞായർകുളത്ത് പൂവത്തോട്ട് ശാഖ Rev. Fr. MATHEW NJAYARKULAM C.M.F. Provincial House Kuravilangad Family Code 6 (V)-I (3) തലമുറ : VI റവ. ഫാ. മാത്യു ഞായർകുളം CMF (കുട്ടിയച്ചൻ (S/o Late ഔസേപ്പ് മത്തായി) ജനനം 22.01.1944 തിരുപ്പട്ടം 26-07-1969 വൈദികപരിശീലo തീക്കോയി ഹൈസ്‌കൂളിൽനിന്നും SSLC പാസ്സായശേഷം പാലാ ഗുഡ് ഷെപ്പേർഡ് മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്ന് ക്ലരീഷ്യൻസദയിൽ ചേർന്ന് വൈദികപഠനത്തിനായി ജർമ്മനിക്കുപോയി ഫ്രാങ്ക്ഫർട്ടിലും വിയന്നായിലും പഠിച്ച് 1969 ജൂലൈ 26ന് ഫ്രാങ്ക് ഫർട്ട് കത്തീഡ്രലിൽ വച്ച് വൈദികപട്ടം സ്വീകരിച്ചു സേവനമണ്ഡലങ്ങൾ * 1970ൽ ഇന്ത്യയിലെ ആദ്യത്തെ ക്ലരീഷ്യൻ ഭവനമായ പ്രവർത്തിച്ചു * തുടർന്ന് ബാംഗ്ലൂർ ക്ലാരറ്റ് ഭവൻ, തമിഴ്‌നാട്ടിലെ കരിമാത്തൂർ, ഗുണ്ടൂർ രൂപതയിലെ ബട്ടിപ്രോലു, എലൂർ രൂപതയിലെ നല്ലജർള തുട കുറവിലങ്ങാട് കാരറ്റ് ഭവനിൽ പ്രീഫക്‌ട്, വൊക്കേഷൻ പ്രമോട്ടർ എന്നീ നിലകളിൽ ങ്ങിയ സ്ഥലങ്ങളിൽ സേവനം ചെയ്‌തു 1984-ൽ ഇന്ത്യൻ ക്ലരീഷ്യൻ പ്രൊവിൻസിൻ്റെ മിഷൻ കൗൺസിലറായും 1987- ൽ ബൽഗാം മൈനർ സെമിനാരിയുടെ റെക്‌ടറായും സേവനം ചെയ്‌തു * 1987-ൽ റോമിൽ വച്ചുനടന്ന മിഷൻ സമ്മേളനത്തിൽ ഏഷ്യാ ഭൂഖണ്‌ഡത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു തുടർന്ന് ക്ലരീഷ്യൻ സദ കേരളാ പ്രൊവിൻസിൻ്റെ അസിസ്റ്റൻ്റ് പ്രോവിൻഷ്യാൽ, ബൽഗാം ക്ലരീഷ്യൻ ദവൻ റെക്‌ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. തുടർന്ന് ദീർഘകാലം ജർമ്മനിയിൽ സേവനം ചെയ്‌തശേഷം കറുകുറ്റിയിലുള്ള ക്ലരീഷ്യൽ പ്രോവിൻഷ്യൽ ഹൗസിൽ സേവനം അനുഷ്ടിച്ചു. 2021 മുതൽ കുറവിലങ്ങാട് ക്ലരീഷ്യൽ ഭവനിൽ വിശ്രമത്തിലായിരുന്നു. 2022 ഡിസംബർ മാസം സ്ട്രോക്ക് വന്നതിനു ശേഷം ആശുപത്രിയിൽ കുറവിലങ്ങാട് ക്ലരീഷ്യൽ ഭവനിൽ ആയിരുന്നു. 28/ 07/ 2024 ഞായറാഴ്ച രാവിലെ. വി. അൽഫോൻസാമ്മയുടെ തിരുനാൾ ദിവസം തന്നെ അച്ഛൻ നിര്യാതനായി.
- Branch: Njayarukulathu Poovathodu
- Generation: 6
- Remembrance: 28-07-2024
- Place of Funeral: Kuravilangad CMF Seminary Church Semitry
- Date of Birth: 22-01-1944
- Age: 81
Photo Gallery
No photos available.