Pulikunnel Kalappurakkal Avirah Cheriyath(അവിരാ ചെറിയത്)

Pulikunnel Kalappurakkal Avirah Cheriyath(അവിരാ ചെറിയത്)

പുലിക്കുന്നേൽ കളപ്പുരയ്ക്കൽ അവിരാ ചെറിയത് (1826-1896) തലമുറ ]]) ചെറിയത് (സ്‌കറിയാ) 1826-ൽ ജനിച്ചു. ഭരണങ്ങാനം പള്ളി ഇടവക കോക്കാട്ടു കുടുംബത്തിൽ നിന്നും ഇടമറ്റത്ത് കണികുളത്തു താമസമാ ക്കിയിരുന്ന തൊമ്മൻ്റെ പുത്രി അന്നമ്മയെ വിവാഹം ചെയ്‌തു. തൊമ്മന് ആൺമക്കളില്ലാതിരുന്നതിനാൽ, തന്റെ മൂന്നു പെൺമക്കളും സ്വത്തിന് അവ കാശികളായിത്തീർന്നു. അവിരാ ചെറിയതിന്, പിത്യവഴി ലഭിച്ച സ്വത്തു ക്കൾക്കു പുറമേ, ഭാര്യാവീട്ടിൽ നിന്നും അവകാശമായുള്ള വസ്‌തുക്കൾ കൂടി ലഭിച്ചിരുന്നു. പുലിക്കുന്നേൽ മൂലതറവാട്ടിൽനിന്നും അല്പം കിഴക്കുമാറി കളപ്പു രയ്ക്കൽ ഭവനത്തിലേയ്ക്ക് ഇദ്ദേഹം താമസം മാറ്റി. കൃഷികാര്യങ്ങളിൽ തല്പരനായിരുന്ന ചെറിയത് പല ചേരിക്കലുകളും പതിപ്പിച്ചെടുക്കുകയു ണ്ടായി. കൃഷിക്കുപുറമേ കച്ചവടത്തിലും ഇദ്ദേഹം ഏർപ്പെട്ടു. പുലിക്കു ന്നേൽ മൂലതറവാടിനു തെക്കുമാറി 'മൂന്നുപീടിക'യിൽ ഇദ്ദേഹം കച്ചവടം ആരംഭിച്ചു. സമീപപ്രദേശങ്ങളിലെ പ്രധാന കച്ചവടകേന്ദ്രം മൂന്നുപീടിക : ആയിരുന്നു. പലചരക്കുകൾക്കു പുറമേ ജൗളിത്തരങ്ങളും മൊത്തമായും ചില്ലറയായും വിപണനം ചെയ്തിരുന്നു. കൃഷിയിലും കച്ചവടത്തിലും ഒരുപോലെ അഭിവൃദ്ധിനേടി. 1896ൽ 70-ാമത്തെ വയസ്സിൽ നിര്യാതനായി. ഭരണങ്ങാനം പള്ളിയിൽ അടക്കം ചെയ്തു. ചെറിയതിന് (1) തൊമ്മൻ (2) അച്ചാമ്മ (3) മിഖേൽ (4) അന്നമ്മ (5) അവിരാ (6) ഏലി (7) സ്‌കറിയാ എന്ന് ഏഴു സന്താനങ്ങളുണ്ടായിരുന്നു. പെൺമക്കളിൽ അച്ചാമ്മയെ ഭരണങ്ങാനം പള്ളി ഇടവക കണിയാമ്പടി ക്കൽ ഔസേപ്പിൻ്റെ പുത്രൻ ഔസേപ്പ് വിവാഹം ചെയ്. കണിയാമ്പടി ക്കൽ ദേവസ്യാ കത്തനാർ ഇവരുടെ പുത്രനായിരുന്നു. രണ്ടാമത്തെ പുത്രി അന്നമ്മയെ പാലാ ളാലം പള്ളിഇടവക വാഴയിൽ കുരുവിള ദുമ്മിനി വിവാഹം ചെയ്തു. മൂന്നാമത്തെ പുത്രി ഏലിയെ അയർക്കുന്നത്ത് നരി വേലി പള്ളി ഇടവക കുമ്പളന്താനത്ത് മാത്തൻ്റെ പുത്രൻ മത്തായി വിവാഹം കഴിച്ചു. ചെറിയതിന്റെ നാലു പുത്രന്മാരിൽ മൂത്തയാളായ തൊമ്മൻ കളപ്പുര യ്ക്കൽ തറവാട്ടിൽ താമസിച്ചു. രണ്ടാമത്തെ പുത്രൻ മിഖേൽ മൂന്നുപീടി കയിലേക്കും മൂന്നാമത്തെ പുത്രൻ അവിരാ പൂവത്തോട് തോണിപ്പാറ ചേരി ക്കലിലേക്കും മാറിത്താമസിച്ചു. ചെറിയതിൻ്റെ ഏറ്റവും ഇളയ പുത്രനായി രുന്നു പുലിക്കുന്നേൽ സ്‌കറിയാ കത്തനാർ.

  • Branch: Kalapurackal Tharavadu
  • Generation: 2
  • Remembrance: 01-01-1896
  • Place of Funeral: Bharanganam Church
  • Date of Birth: 01-01-1826
  • Age: 70

Photo Gallery

No photos available.