
Njayarkulath Poovathottu Avirah Ouseph (Kunjouseph)
ഞായറുകുളത്തു പൂവത്തോട് അവിരാ ഔസേപ്പ് (കുഞ്ഞവുസേപ്പ്) (1882-1963) ഔസേപ്പ് (കുഞ്ഞവുസേപ്പ്) 1882-ൽ ജനിച്ചു. പിതാവിനോടും ജ്യേഷ്ഠൻ അവിമയോടും ചേർന്ന് കൃഷികാര്യങ്ങളിൽ ഏർപ്പെട്ടു. പൂവ ത്തോടു പള്ളി ഇടവക തുരുത്തിയിൽ മത്തായിയുടെ മകൾ അന്നമ്മയെ വിവാഹം കഴിച്ചു. കൃഷിയിലും സംഗീതം, കരകൗശലം തുടങ്ങിയ കലക ളിലും ഇദ്ദേഹത്തിനു നല്ല വാസനയുണ്ടായിരുന്നു. കുഞ്ഞവുസേപ്പ് - അന്നമ്മ ദമ്പതികൾക്ക് (1) മത്തായി (2) ഇട്ടിയ വിരൽ (3) ജോസഫ് (4) അന്ന (കുഞ്ഞുപെണ്ണ്) എന്ന നാലു സന്താനങ്ങ ളുണ്ടായി. കുഞ്ഞുപെണ്ണിനെ മുത്തോലിൽ വേഴമ്പശ്ശേരിൽ തോമ്മസ് (കൊച്ചു കുട്ടി) വിവാഹം ചെയ്‌തു. ഈ ദമ്പതികൾക്ക് തങ്കമ്മ, ചിന്നമ്മ, ഡോ. തോമസ്) (ബേബിച്ചൻ), ഫിലോമിന (സി. ഫബിയോള CMC, MSC- അൽഫോൻസാ കോളജ് ലക്‌ചറർ), ലീലാമ്മ എന്ന അഞ്ചു മക്കൾ ഉണ്ട് ഭാര്യ അന്നമ്മ 1958 ജൂൺ 23-ാം തീയതിയും ഇദ്ദേഹം 1963 ഫെബ്രുവരി 13-ാം തീയതിയും നിര്യാതമായി മരിക്കുമ്പോൾ 81 വയസ് കഴിഞ്ഞിരുന്നു. സമകാലീനരായ സഹോദരങ്ങളേക്കാൾ താരതമ്യേന ദീർഘകാലം ജീവിച്ചിരുന്ന ഇദ്ദേഹം പഴമയുമായി പുതിയ തലമുറയെ ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ ഒരു കണ്ണിയായിരുന്നു. ഈ കുടുംബചരിത്രരചനയ്ക്കാധാരമായ വിലപിടിച്ച അറിവുകളിൽ പലതും ഇദ്ദേഹത്തിൽനിന്നും ലഭിച്ചിട്ടുള്ളതാണ്.
- Family: N G Jose
- Branch: Njayarukulathu Painikulam
- Generation: 4
- Remembrance: 13-02-1963
- Place of Funeral: Poovathodu
- Date of Birth: 01-01-1882
- Age: 81
Photo Gallery
No photos available.