Fr. Cyriac Njayarkulam (Kuruvachan)

Name | Fr. Cyriac Njayarkulam (Kuruvachan) |
---|---|
Type | priest |
Address | Teekoy , St Thomas Church |
Generation | 6 |
cyriacon@gmail.com | |
Mobile | 8147383526 |
8147383526 | |
Youtube | N/A |
Relation | Elayappan |
Birthday | 20-06-1949 |
Ordination | 09-06-1974 |
Remembrance | |
Description | തീക്കോയി റവ ഡോ. സിറിയക് ഞായർകുളം 1949 ജൂൺ 20നു തീക്കോയി ഞായർ കുളം മത്തായി ഏലി ദമ്പതികളുടെ മകനായി ജനിച്ചു. കുറുവച്ചൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഇദ്ദേഹം SSLC യ്ക്കുശേഷം ക്ലരീഷ്യൻ സഭയിൽ ചേർന്നു.പാലാ ഗുഡ് ഷെപ്പേർഡ് മൈനർ സെമിനാരിയിലും ജർമ്മനിയി ലുമായി വൈദികപരിശീലനം നടത്തി. 1968-ൽ പ്രഥമവ്രതവാഗ്‌ദാനം ചെയ്‌തു തുടർന്ന് ഫ്രാങ്ക്‌ഫർട്ട്, സ്പെയിൻ, ബെനഡിക്ട് ബോയർ എന്നിവിടങ്ങളിലെ പഠനത്തിനുശേഷം 1974 ജൂൺ ഒമ്പതിനു ക്ലരിഷ്യൻ കർദിനാൾ ആർത്തുരോ താബരയിൽ നിന്നു ജർമനിയിൽ വച്ചു പൗരോഹിത്യം സ്വീ കരിച്ചു. പരിശീലകൻ, റെക്ടർ പ്രൊവിൻസിന്റെ സെക്രട്ടറി, സെന്റ് പീറ്റേഴ്സ് സെമിനാരിയിലെ പ്രഫസർ, റെക്ടർ എന്നീ നിലകളിലും ഫാ. സിറിയക് ഞായർകുളം സേവനമനുഷ്‌ഠിച്ചു. * 1975 വരെ കുറവിലങ്ങാട് ക്ലാരറ്റ് ഭവൻ പ്രിഫക്ട‌് ആയും തുടർന്ന് 1977 വരെ ബാംഗ്ലൂർ ക്ലാരറ്റ് ഭവൻ പ്രീഫെക്‌ട് ആയും സേവനം ചെയ്‌തു. 1979ൽ റോമിൽനിന്നു ക്ലരീഷ്യൻ ആധ്യാത്മികതയിൽ ഡോക്ടറേറ്റ് നേടി. കുഷ്‌ഠരോഗികളുടെ പുനരധിവാസ കേന്ദ്രമായ സുമ്മനഹള്ളിയിലെ സ്ഥാപനത്തിൻ്റെ ചുമതലയേറ്റ സിറിയക്കിന് ഇന്ത്യൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിൽ നിന്നു പ്രവർത്തന മികവിനുള്ള അവാർഡ് ലഭിച്ചു. 1992 മുന്നൽ 23 വർഷം ശ്രീലങ്കയിലെ ക്ലരീഷ്യൻ മിഷനിലും, 2015ൽ വിയന്നയിലുള്ള ആശ്രമത്തിലും ഇടവകയിലും ശുശ്രൂഷ ചെയ്തു. 2023 മുതൽ ജർമനിയിലെ ഫ്രാങ്ക്‌ഫർട്ടിൽ ക്ലരീഷ്യൻ സ്റ്റഡി ഹൗസിൽ റെക്ടറായി സേവനം തുടരുന്നു. 2024 ഓഗസ്റ്റ് 17 ന് മാത്യ ഇടവകയായ തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ധാരാളം സഹ വൈദികരുടെയും, കുടുബാംഗങ്ങങ്ങളുടെയും ഇടവക ജനങ്ങളുടെയും സാന്നിത്യധ്യത്തിൽ കൃതജ്ഞതാബലി അർപ്പിച്ചു. കുരിയ ബിഷപ്പ് സെബാസ്റ്റ്യൻ വാണിയാപുരക്കൽ കത്ത് മുഖേന ആശംസ അറിയിച്ചു,ക്ലരീഷ്യൻ സഭയുടെ ജനറാലച്ചൻ, പുലിക്കുന്നേൽ കുടുംബയോഗം പ്രസിഡന്റ് ജോസ് ടോം , ഇടവക വികാരി, മറ്റ് നിരവധി പ്രമുഖർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. |
Blood Group | |
Parish | |
Diocese | |
Working Diocese | |
Sisters Religious | |
First Profession | |
Final Profession | |
Congregation Province | |
Retirement Date | |
Funeral | |
Service Centers | 1975 വരെ കുറവിലങ്ങാട് ക്ലാരറ്റ് ഭവൻ പ്രിഫക്ട‌് ആയും തുടർന്ന് 1977 വരെ ബാംഗ്ലൂർ ക്ലാരറ്റ് ഭവൻ പ്രീഫെക്‌ട് ആയും സേവനം ചെയ്‌തു. ഇതിനുശേഷം കരിമാത്തൂർ കാരറ്റ് ഭവനിൽ എക്കോണമൂസ്, പ്രീഫെക്ട് എന്നീ നിലകളിലും പ്രവർത്തിച്ചു. തുടർന്ന് റോമിലെ ഉന്നത വിദ്യാഭ്യാസത്തിനുശേഷം ബാംഗ്ലൂർ ക്ലരീഷ്യൻ സെമിനാരി, സെൻ്റ് പീറ്റേഴ്‌സ് സെമിനാരി എന്നിവിടങ്ങളിൽ സേവനം ചെയ്‌തു. ഇതി നുശേഷം ശ്രീലങ്കയിലെ ക്ലരീഷ്യൻ നൊവിഷ്യേറ്റ് ഹൗസിൽ സേവനമനുഷ്‌ഠിക്കുന്നു. അതിനു ശേഷം ഓസ്ട്രിയ, എപ്പോൾ ജർമനിയിലും ആണ് . |
Permanent Address | |
Seminary Formation | SSLC യ്ക്കുശേഷം ക്ലരീഷ്യൻ സഭയിൽ ചേർന്നു. പാലാ ഗുഡ് ഷെപ്പേർഡ് മൈനർ സെമിനാരിയിലും ജർമ്മനിയി ലുമായി വൈദികപരിശീലനം നടത്തി. 1968-ൽ പ്രഥമവ്രതവാഗ്‌ദാനം ചെയ്‌തു തുടർന്ന് ഫ്രാങ്ക്‌ഫർട്ട്, സ്പെയിൻ, ബെനഡിക്ട് ബോയർ എന്നിവിടങ്ങളിലെ പഠനത്തിനുശേഷം 1974 ജൂൺ 9 ന് തിരുപ്പട്ടം സ്വീകരിച്ചു |