തിടനാട് പുലിക്കുന്നേല്‍ കുടുംബാംഗവും പ്രമുഖ പ്ലാന്‍ററും മര്‍മ്മ ചികിത്സകനുമായ ടി.പി ജോര്‍ജ് പുലിക്കുന്നേല്‍ (88) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പൂവത്തോട് പള്ളി സെമിത്തേരിയില്‍. മൃതദേഹം തിങ്കളാഴ്ച വൈകിട്ട് 4 മണി മുതല്‍ തറവാട്ട് വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നതാണ്.
ഭാര്യ: പരേതയായ ആനിമ്മ ജോര്‍ജ് പുന്നക്കുന്നം കിഴക്കേക്കൂറ്റ് കുടുംബാംഗം. മക്കള്‍: ടോംസി ജോര്‍ജ് (ദുബായ്), ടേര്‍സി ജോര്‍ജ്, ജോസ്സി ജോര്‍ജ്, ജിമ്മി ജോര്‍ജ്. മരുമക്കള്‍: ദീപ്തി ടോംസി (പുത്തന്‍പുരയ്ക്കല്‍), ജോസ് പാലക്കുഴി (മാന്നാനം), സുബി ജോര്‍ജ് (ആര്യന്‍ കാലായില്‍, മറ്റക്കര), മഞ്ജു ജിമ്മി (വാകമല, പൂവരണി).
തിരുമ്മും മറ്റു ചികൽസയ്ക്കുമായി കേരളത്തിന്റെ എല്ലാ ജില്ലകളിൽ നിന്നും ജോർജ് കുട്ടി വൈദ്യനെ തേടി ആളുകൾ എത്താറുണ്ട് പ്രത്യകിച്ച് രഷ്ടിയ സിനിമ മേഖലകളിൽ ഉള്ളവർ. തമിഴ്‌നാട് പോലുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നും പോലും വൈദ്യനെ തേടി ആളുകൾ എത്തുന്നു.
വർഷങ്ങളോളം തിടനാട് ടൗണിൽ തന്നെയായിരുന്നു വൈദ്യന്റെ ചികിത്സാ കേന്ദ്രം. ഈ അടുത്ത കാലത്താണ് പുവത്തോട് അടുത്തുള്ള സ്വന്തം വീട്ടിലേക്ക് ചികിത്സകള്‍ മാറ്റിയത്. ഒരു പക്ഷെ തിടനാട് എന്ന സ്ഥലം പുറത്ത് അറിയപെടാൻ കാരണം തന്നെ ജോര്‍ജ് കുട്ടി വൈദ്യനായിരുന്നു.
Funeral time – 2pm on Tuesday 8/2/22