Adakkaparayil  Thresiamma Agusthy  Pulikunnel  Muttom Branch
Adakkaparayil Thresiamma Agusthy Pulikunnel Muttom Branch

ദുമ്മിനി കുഞ്ഞേലി ദമ്പതികളുടെ മകളാണ് ത്രേസിയാമ്മ. ത്രേസിയാമ്മയെ നീലൂർ പള്ളി ഇടവക അടക്കപ്പാറയി...

ദുമ്മിനി കുഞ്ഞേലി ദമ്പതികളുടെ മകളാണ് ത്രേസിയാമ്മ. ത്രേസിയാമ്മയെ നീലൂർ പള്ളി ഇടവക അടക്കപ്പാറയിൽ ആഗസ്തി കഴിച്ചു. പിൽക്കാലത്തു ഇവർ രാജാക്കാട് അടുത്തുള്ള കൊന്നത്തടിയിലേക്ക് താമസം മാറി . ഇവർക്ക് മേരി എന്നൊരു പുത്രി യുണ്ട്. മേരിയുടെ ഇളയപെൺകുട്ടി ഒന്നരവയസായപ്പോൾ മരിച്ചു രാജാക്കാട് അടുത്തുള്ള പൊന്മുടി പള്ളിയിലാണ് അടക്കിയത്. അധികം താമസിയാതെ ത്രേസിയാമ്മയും മരിച്ചു പൊന്മുടി പള്ളിയിൽ തന്നെ അടക്കി.ആഗസ്തി പിന്നീട് നീലൂർ അടുത്ത് കല്ലടപൂതഭാഗത്തു പരുമലയിൽ റോസമ്മയെ പുനർവിവാഹം ചെയ്തു. ഇവർ പിന്നീട് പുൽപള്ളി ഭാഗത്തേക്ക് താമസം മാറി അഞ്ചു പെൺമക്കളും ഒരു മകനും ഉണ്ട്. അഗസ്തി 77 മത്തെ വയസിൽ മരിച്ചു സീതാമൗണ്ട് പള്ളി സെമിത്തേരിയിൽ അടക്കി. പുത്രി മേരിയെ സീതാമൗണ്ട് നെല്ലിക്കുന്നേൽ മാത്യു വിവാഹം കഴിച്ചു. ഇവർക്ക് നാലു പെൺമക്കൾ ഉണ്ട്. ലില്ലിക്കുട്ടി, ബീന, ജോയ്‌സി, ഷൈനി. ഇവരെല്ലാവരെയും ആ പരിസരത്തായി കെട്ടിച്ചു വിട്ടു. ഇവർ എല്ലാവരും കുടുംബമായി മക്കളുമായി കഴിയുന്നു.

  • Generation: 5
  • Remembrance: 30-11-1958
  • Place of Funeral: Rajakkad. Ponmudi Church
  • Date of Birth: 01-01-1924
  • Age: 34
Thekkel Achamma Mathai Pulikunnel Moola Tharavad
Thekkel Achamma Mathai Pulikunnel Moola Tharavad

പുലിക്കുന്നേൽ ഐ പ്പ് തൊമ്മൻറെ പുത്രിയാണ് അച്ചാമ്മ. മേലുകാവുമറ്റം തെക്കേൽ മത്തായി (മത്ത) വിവാഹം...

പുലിക്കുന്നേൽ ഐ പ്പ് തൊമ്മൻറെ പുത്രിയാണ് അച്ചാമ്മ. മേലുകാവുമറ്റം തെക്കേൽ മത്തായി (മത്ത) വിവാഹം കഴിച്ചു. ഏക പുത്രൻ കൊച്ചു ജനിച്ച് കുറച്ചുനാൾ കഴിഞ്ഞപ്പോൾ അച്ചാമ്മ.മരിച്ചു. മത്തായി എടത്വാ വാണിയാപുരക്കൽ കുഞ്ഞമ്മയെ വിവാഹം ചെയ്തു നാലാണും നാലുപെണ്ണും അങ്ങനെ എട്ടു മക്കളുണ്ട്. കൊച്ച് ടി എം വർ ഗീസ് കണ്ണംകുളത്ത് കുഞ്ഞിന്റെ മകൾ മറിയാമ്മയെ വിവാഹം കഴിച്ച് തിരുമാറാടിയിൽ താമസിച്ചു. കൊച്ച് മറിയാമ്മ ദമ്പതികൾക്ക് ആൺമക്കൾ ജോയി, മാത്യുക്കുട്ടി, തങ്കച്ചൻ, സജി. മൂന്നു പെൺമക്കൾ അണിയമ്മ, മേരികുഞ്ഞു, ഷൈല അങ്ങനെ ഏഴു മക്കൾ. കൊച്ചു 2006 സെപ്റ്റംബർ 24 നു നിര്യാതനായി തിരുമാറാടി പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു .

  • Generation: 4
  • Remembrance: 01-01-1938
  • Place of Funeral: Melukavumattom
  • Date of Birth: 01-01-1905
  • Age: 33
Pulikunnel Annamma Thomas Edamattom
Pulikunnel Annamma Thomas Edamattom

പുലിക്കുന്നേൽ ഔസേപ്പ് തോമസ് (പാപ്പച്ചൻറെ ഭാര്യയാണ്‌ പല വാഴയിൽ ഫ്രാൻസിസിന്റെ പുത്രി അന്നമ്മ....

പുലിക്കുന്നേൽ ഔസേപ്പ് തോമസ് (പാപ്പച്ചൻറെ ഭാര്യയാണ്‌ പല വാഴയിൽ ഫ്രാൻസിസിന്റെ പുത്രി അന്നമ്മ. ഇവർക്കു ആരാണും രണ്ടു പെൺമക്കളും ഉണ്ട്. ആണ് മക്കളുടെ എല്ലാം വിവാഹ ശേഷമാണ് 92 മത്തെ വയസിൽ മരിച്ചത്. ഇടമറ്റം പള്ളി സെമിത്തേരിയിലാണ് അടക്കിയിരിക്കുന്നത്. പെൺമക്കൾ രണ്ടുപേരെയും കെട്ടിച്ചുവിട്ടില്ല. അവർക്ക് പ്രേമേഹരോഗം ആയിരുന്നു.

  • Generation: 5
  • Remembrance: 18-07-2013
  • Place of Funeral: Edamattom
  • Date of Birth: 24-12-1921
  • Age: 92
Pulikunnel Marykutty Ouseph Edamattom
Pulikunnel Marykutty Ouseph Edamattom

പുലിക്കുന്നേൽ ഔസേപ്പ് അന്നക്കുട്ടി ദമ്പതികളുടെ മകളാണ് മേരിക്കുട്ടി. ചെറുപ്പത്തിലേ പ്രേമഹവും മറ്റ്...

പുലിക്കുന്നേൽ ഔസേപ്പ് അന്നക്കുട്ടി ദമ്പതികളുടെ മകളാണ് മേരിക്കുട്ടി. ചെറുപ്പത്തിലേ പ്രേമഹവും മറ്റ് രോഗങ്ങളും ആയതിനാൽ കെട്ടിച്ചയച്ചില്ല. ഏകദേശം 50 മത്തെ വയസിൽ മരിച്ചു. ഇടമറ്റം പള്ളി സെമിത്തേരിയിൽ അടക്കി.

  • Generation: 5
  • Remembrance: 07-03-1999
  • Place of Funeral: Edamattom
  • Age: Around 50
Pulikunnel Thresiamma (Lillikutty)  Ouseph  Edamattom
Pulikunnel Thresiamma (Lillikutty) Ouseph Edamattom

പുലിക്കുന്നേൽ ഔസേപ്പ് ഇടമറ്റം പുലിക്കുന്നേൽ ഔസേപ്പ് അന്നക്കുട്ടി ദമ്പതികളുടെ മകളാണ് ത്രേസിയാമ...

പുലിക്കുന്നേൽ ഔസേപ്പ് ഇടമറ്റം പുലിക്കുന്നേൽ ഔസേപ്പ് അന്നക്കുട്ടി ദമ്പതികളുടെ മകളാണ് ത്രേസിയാമ്മ (ലില്ലിക്കുട്ടി) . ചെറുപ്പത്തിലേ പ്രേമഹവും മറ്റ് രോഗങ്ങളും ആയതിനാൽ കെട്ടിച്ചയച്ചില്ല. ഏറെനാൾ ഓശാന മൗണ്ടിൽ പാലിയേറ്റീവിൽ കിടന്നു. ഏകദേശം 62 മത്തെ വയസിൽ മരിച്ചു. ഇടമറ്റം പള്ളി സെമിത്തേരിയിൽ അടക്കി.

  • Generation: 5
  • Remembrance: 15-07-2014
  • Place of Funeral: Edamattom
  • Age: Around 62
Pulikunnel P T Francis (Kunjunju) Aluva
Pulikunnel P T Francis (Kunjunju) Aluva

പുലിക്കുന്നേൽ മൂല തറവാട്ടിലെ ഔസേപ്പ് അന്നമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് പി റ്റി ഫ്രാൻസിസ് (കുഞ...

പുലിക്കുന്നേൽ മൂല തറവാട്ടിലെ ഔസേപ്പ് അന്നമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് പി റ്റി ഫ്രാൻസിസ് (കുഞ്ഞു).വിവാഹം 19/ 10/ 1980 . ഭാര്യ മേരി (മോളി) സെൻറ് ഫ്രാൻസിസ് അസ്സീസ്സി കത്തീഡ്രൽ ഇടവക വടശ്ശേരി ജേക്കബിന്റെ പുത്രി. മകൻ തോമസ് ഫ്രാൻസിസ് (സുനിൽ), കുഞ്ഞു എറണാകുളത്ത് ഓട്ടോ ഇലട്രിക്കൽ വർക്ക് ഷോപ് നടത്തിയിരുന്നു. താമസം ചുണങ്ങംവേലി ആലുവ. 68 മത്തെ വയസിൽ 2014 മാർച്ച് 30 ന് ഹൃദയാഘാതം മൂലം മരിച്ചു. ശവസംസ്‌കാരം ഇടമറ്റം പള്ളി സെമിത്തേരിയിൽ നടത്തി.

  • Generation: 6
  • Remembrance: 30-03-2014
  • Place of Funeral: Chunagamveli, Aluva
  • Date of Birth: 24-12-1946
  • Age: 68
Pulikunnel Antony Thomas (Simon) Edamattom
Pulikunnel Antony Thomas (Simon) Edamattom

പുലിക്കുന്നേൽ മൂല തറവാട്ടിലെ ഔസേപ്പ് അന്നമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനാണ് ആൻ്റണി തോമസ് ( സൈമൺ...

പുലിക്കുന്നേൽ മൂല തറവാട്ടിലെ ഔസേപ്പ് അന്നമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനാണ് ആൻ്റണി തോമസ് ( സൈമൺ) വിവാഹം 29/ 01 / 1989 . ഭാര്യ കലൂർ സെൻറ് ഫ്രാൻസിസ് സേവ്യർ ഇടവക പാട്ടുപറമ്പിൽ സേവ്യറിന്റെ മകൾ മരിയ ( ഷേർലി). മക്കൾ തോമസ് (ഷിജോ), സേവ്യർ (ജിജോ). സൈമൺ എറണാകുളത്തു ഓട്ടോമൊബൈൽ വർക്ക് ഷോപ്പിൽ ജോലിയായിരുന്നു. കരളിന് വീക്കം ഉണ്ടായി കുറച്ചുനാൾ ചികിത്സയിലായിരുന്നു.2022 ജൂൺ 26 നു മരിച്ചു. എറണാകുളം കത്തീഡ്രൽ പള്ളി വക സിത്തേരിമുക്കിൽ അടക്കി. കുടുംബയോഗ ഭാരവാഹികൾ എത്തി റീത്തു വച്ച് പ്രാർത്ഥിച്ചു. അനുശോധനം അറിയിച്ചു.

  • Generation: 6
  • Remembrance: 20-06-2022
  • Place of Funeral: Cathedral church Srmitherymukku Ernakulam
  • Date of Birth: 24-11-1955
  • Age: 67
Pulikunnel P T Thomas (Thommachan) Edamattom
Pulikunnel P T Thomas (Thommachan) Edamattom

പുലിക്കുന്നേൽ മൂല തറവാട്ടിലെ ഔസേപ്പ് അന്നമ്മ ദമ്പതികളുടെ ഇളയ മകനാണ് പി റ്റി തോമസ് (തോമാച്ചൻ)....

പുലിക്കുന്നേൽ മൂല തറവാട്ടിലെ ഔസേപ്പ് അന്നമ്മ ദമ്പതികളുടെ ഇളയ മകനാണ് പി റ്റി തോമസ് (തോമാച്ചൻ). വിവാഹം 23 / 04 / 1998 . ഭാര്യ ഇടപ്പാടി ഇടവക മണ്ണാറത്ത് ജോർജിൻറെ മകൾ എൽസമ്മ . ഏക മകൾ അലീന . തോമാച്ചൻ ഹൈറേഞ്ചിൽ നിന്നും ഏലക്ക മുതലായ മലഞ്ചരക്ക് എടുത്ത് എറണാകുളത്ത് വ്യാപാരമായിരുന്നു.പെട്ടെന്ന് കുഴഞ്ഞു വീണ് 2009 ഫെബ്രുവരി 15 ന് മരിച്ചു.. ഇടമറ്റം പള്ളി സെമിത്തേരിയിൽ അടക്കി.

  • Generation: 6
  • Remembrance: 15-02-2009
  • Place of Funeral: Edamattom
  • Date of Birth: 19-09-1962
  • Age: 47
Pootholil Nidhin Banglore Muttom Sakha
Pootholil Nidhin Banglore Muttom Sakha

പുലിക്കുന്നേൽ മുട്ടം ശാഖയിലെ മൂത്ത മകൻ ഔസേപ്പച്ചൻറെ മകൾ ജോസിയായുടെ ഭർത്താവാണ് നിധിൻ. നിധിൻ...

പുലിക്കുന്നേൽ മുട്ടം ശാഖയിലെ മൂത്ത മകൻ ഔസേപ്പച്ചൻറെ മകൾ ജോസിയായുടെ ഭർത്താവാണ് നിധിൻ. നിധിൻ എറണാകുളം പൂതോളിൽ കുടംബാംഗമാണ്. നല്ല ഒരു ഫ്രീലാൻഡ് വൈൽഡ് ഫോട്ടോഗ്രാഫറും, കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ എങ്ങിനീരുമായിരുന്നു. ഇടക്കാലത്തു ഗൾഫിൽ ജോലിനോക്കി. തിരികെ വന്ന് ബാംഗ്ലൂർ ഭാര്യയുടെ അടുത്ത് തന്നെ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ മേഖലകളിൽ ജോലി നോക്കി വരവേ ഡൽഹി, കശ്മീർ ടൂർ പോയി വരും വഴി ഡൽഹി റെയിൽവേ സ്റ്റേഷനിൽ വച്ച് കുഴഞ്ഞു വീണ് 2021 ജനുവരി 5 ന് മരിച്ചു. കൂട്ടുകാരൻ നാട്ടിലറിയിച്ചു . ജോസിയയും മറ്റും എത്തി ബോഡി ഏറ്റുവാങ്ങി നാട്ടിൽ എത്തിച്ചു എറണാകുളം കത്തീഡ്രൽ പള്ളി വക സെമിത്തേരിമുക്കിൽ കല്ലറയിൽ സംസ്ക്കരിച്ചു.

  • Generation: 7
  • Remembrance: 06-01-2021
  • Place of Funeral: Ernakulam Cathedral church Semitry
  • Date of Birth: 21-03-1977
  • Age: 44
Pulikunnel  T P George (Georgekutty)Moonnupeedika (Konnackamal)
Pulikunnel T P George (Georgekutty)Moonnupeedika (Konnackamal)

ടി.പി ജോര്‍ജ് പുലിക്കുന്നേല്‍ (88)തിടനാട് പ്രമുഖ പ്ലാന്‍ററും മര്‍മ്മ ചികിത്സകനുമായിരുന്നു ജനനം 06...

ടി.പി ജോര്‍ജ് പുലിക്കുന്നേല്‍ (88)തിടനാട് പ്രമുഖ പ്ലാന്‍ററും മര്‍മ്മ ചികിത്സകനുമായിരുന്നു ജനനം 06/ 05/ 1933 വിവാഹം 25/ 10/ 1965 ൽ 06-02-2022ൽ നിര്യാതനായി. . ഭാര്യ: പരേതയായ ആനിമ്മ ജോര്‍ജ് പുന്നക്കുന്നം കിഴക്കേക്കൂറ്റ് കുടുംബാംഗം. മക്കള്‍: ടോംസി ജോര്‍ജ് (ദുബായ്), ടേര്‍സി ജോര്‍ജ്, ജോസ്സി ജോര്‍ജ്, ജിമ്മി ജോര്‍ജ്. മരുമക്കള്‍: ദീപ്തി ടോംസി (പുത്തന്‍പുരയ്ക്കല്‍), ജോസ് പാലക്കുഴി (മാന്നാനം), സുബി ജോര്‍ജ് (ആര്യന്‍ കാലായില്‍, മറ്റക്കര), മഞ്ജു ജിമ്മി (വാകമല, പൂവരണി). തിരുമ്മും മറ്റു ചികൽസയ്ക്കുമായി കേരളത്തിന്റെ എല്ലാ ജില്ലകളിൽ നിന്നും ജോർജ് കുട്ടി വൈദ്യനെ തേടി ആളുകൾ എത്താറുണ്ട് പ്രത്യകിച്ച് രഷ്ടിയ സിനിമ മേഖലകളിൽ ഉള്ളവർ. തമിഴ്‌നാട് പോലുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നും പോലും വൈദ്യനെ തേടി ആളുകൾ എത്തുന്നു. വർഷങ്ങളോളം തിടനാട് ടൗണിൽ തന്നെയായിരുന്നു വൈദ്യന്റെ ചികിത്സാ കേന്ദ്രം. ഈ അടുത്ത കാലത്താണ് പുവത്തോട് അടുത്തുള്ള സ്വന്തം വീട്ടിലേക്ക് ചികിത്സകള്‍ മാറ്റിയത്. ഒരു പക്ഷെ തിടനാട് എന്ന സ്ഥലം പുറത്ത് അറിയപെടാൻ കാരണം തന്നെ ജോര്‍ജ് കുട്ടി വൈദ്യനായിരുന്നു. ടി.പി ജോര്‍ജ് പുലിക്കുന്നേല്‍ (88) 06-02-2022 നിര്യാതനായി. സംസ്കാരം 8/2/22 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പൂവത്തോട് പള്ളി സെമിത്തേരിയില്‍. മൃതദേഹം തിങ്കളാഴ്ച വൈകിട്ട് 4 മണി മുതല്‍ തറവാട്ട് വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നതാണ്.

  • Generation: 5
  • Remembrance: 06-02-2022
  • Place of Funeral: Poovathode
  • Date of Birth: 06-05-1933
  • Age: 88
Njayarkulath Dr  N J Varkichan Thidanad
Njayarkulath Dr N J Varkichan Thidanad

പുലിക്കുന്നേൽ ഞായർകുളത്ത് പൂവത്തോടു ശാഖയിലെ ഡോ.എൻ.ജെ. വർക്കി(വക്കച്ചൻ) തിടനാട് 25 / 02 / 2022 നിര്യാ...

പുലിക്കുന്നേൽ ഞായർകുളത്ത് പൂവത്തോടു ശാഖയിലെ ഡോ.എൻ.ജെ. വർക്കി(വക്കച്ചൻ) തിടനാട് 25 / 02 / 2022 നിര്യാതനായി. അനേകർക്ക് ആശാ കേന്ദമായിരുന്ന ഒരു ഹോമിയോ ഡോക്ടർ ആയിരുന്നു. സവസമസ്‌കാരം ഫെബ്രുവരി 26 ന് 2 .30 മണിക്ക് തിടനാട് സെൻറ് ജോസഫ് പള്ളിയിൽ .

  • Generation: 6
  • Remembrance: 25-02-2022
  • Place of Funeral: Thidanad St Joseph's Church
  • Date of Birth: 24-11-1939
  • Age: 82
Pulikunnel  Saramma Joseph Thonippara
Pulikunnel Saramma Joseph Thonippara

കളമശ്ശേരിയിൽ താമസിക്കുന്ന പുലിക്കുന്നേൽ കളപ്പുരയ്ക്കൽ പുലിക്കുന്നേൽ തോണിപ്പാറ ശാഖയിലെ ജോസഫ് (ഔസേപ്പ...

കളമശ്ശേരിയിൽ താമസിക്കുന്ന പുലിക്കുന്നേൽ കളപ്പുരയ്ക്കൽ പുലിക്കുന്നേൽ തോണിപ്പാറ ശാഖയിലെ ജോസഫ് (ഔസേപ്പച്ചൻ) ഭാര്യ സാറാമ്മ (85) 10 / 09 / 2022 ൽ നിര്യാതയായി.സംസ്കാരം11 / 09 / 2022 ഞായർ വൈകിട്ട് 4ന് സ്വവസതിയിൽ ആരംഭിക്കുന്നതും,തുടർന്ന് കളമശ്ശേരി സെൻ്റ് ജോസഫ്( സോഷ്യൽ ) പള്ളിയിൽ. പരേത ഭരണങ്ങാനം അമ്പാറ ചുങ്കപുരയ്ക്കൽ കുടുംബാഗം. മക്കൾ – ജോസി, വിമല,ജെയിംസ്, അമല. മരുമക്കൾ – മിനി വാച്ചാപറമ്പിൽ ചങ്ങനാശ്ശേരി , ജോസ് തളിയത്ത് പുത്തൻപള്ളി , പേളി പയ്യപ്പിളളി ആലുവ , ബാബു മാഞ്ഞാലി കാലടി.

  • Generation: 5
  • Remembrance: 10-09-2022
  • Place of Funeral: Kalamassery St Joseph Church
  • Age: 85
Pulikunnel Kalppurakkal  T P John Thomas Thrikkakara
Pulikunnel Kalppurakkal T P John Thomas Thrikkakara

പുലിക്കുന്നേൽ കളപ്പുരയ്ക്കൽ മൂന്നു പീടിക കൊന്നയ്ക്കാമല ശാഖയിലെ T P ജോൺ (ജോൺ തോമസ് ) 87 വയസ്സ് 17 .09...

പുലിക്കുന്നേൽ കളപ്പുരയ്ക്കൽ മൂന്നു പീടിക കൊന്നയ്ക്കാമല ശാഖയിലെ T P ജോൺ (ജോൺ തോമസ് ) 87 വയസ്സ് 17 .09.2022 നിര്യതനായി മൃതദേഹം ഞായർ (18.09.2022) 8 മണിക്ക്( പോണോത് റോഡ് – ജിമ്നഷ്യം ലയിൻ ) വസതിയിൽ കൊണ്ടുവരുന്നതാണ്. മുത സംസ്കാരം ഉച്ഛ കഴിഞ്ഞ് 2 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് തൃക്കാക്കര വിജോഭവൻ സിമിതേരിയിൽ നടത്തുന്നതാണ്.

  • Generation: 1
  • Remembrance: 17-09-2022
  • Place of Funeral: Trikkakara Vijo Bhavan Semitry
  • Age: 87
Puliokunnel Moonnupeedika PM Thomas(Manichan)
Puliokunnel Moonnupeedika PM Thomas(Manichan)

പുലിക്കുന്നേൽ കളപ്പുരയ്ക്കൽ മൂന്നുപീടിക തറവാട്ടു ശാഖയിലെ പി.എം.തോമസ്(മാണിച്ചൻ72) ഭാര്യ പാലമ്പ്ര...

പുലിക്കുന്നേൽ കളപ്പുരയ്ക്കൽ മൂന്നുപീടിക തറവാട്ടു ശാഖയിലെ പി.എം.തോമസ്(മാണിച്ചൻ72) ഭാര്യ പാലമ്പ്ര കാരികുളം നരിതൂക്കിൽ മത്യൂവിന്റെ മകൾ ഏലിയാമ്മ (ലാലീലാമ്മ) താമസം തിടനാട് പാലായിലെ മുൻ സ്വകാര്യ ബസ് ഉടമയും തിടനാട്ടെ വ്യാപാരിയുമായിരുന്നു . ഭാര്യ ലീലാമ്മ കരികുളം നരിതൂക്കിൽ കുടുംബാംഗമാണ് . ഈ ദമ്പതികൾക്ക് മക്കളില്ല. മാണിച്ചൻ 21 / 02 /2023 ന് മരിച്ചു. മൃതസംസ്കാരം ഫെബ്രുവരി 22 ന് ഉച്ഛ കഴിഞ്ഞ് 3 മണിക്ക് തിടനാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ നടത്തി.

  • Generation: 6
  • Remembrance: 21-02-2023
  • Place of Funeral: Thidanad St Joseph Church
  • Age: 72
Njayarkulath Kuruvila Varkey (Kutty)
Njayarkulath Kuruvila Varkey (Kutty)

ഞായറാകുളത്ത് വർക്കിയുടെ മൂന്നുമക്കളിൽ മൂത്തമകനാണ് കുരുവിള വർക്കി (കുട്ടി) 1902 ൽ ജനിച്ചു. വൈ...

ഞായറാകുളത്ത് വർക്കിയുടെ മൂന്നുമക്കളിൽ മൂത്തമകനാണ് കുരുവിള വർക്കി (കുട്ടി) 1902 ൽ ജനിച്ചു. വൈ ക്കം ഞായപള്ളിൽ ചാക്കോ ഔസേപ്പിന്റെ പുത്രി മേരി (ചാച്ചിയമ്മ) വിവാഹം ചെയ്തു . ആദ്യം ഇടമറ്റത്ത് പടിഞ്ഞാറാത്തു പുരയിടത്തിലും പിന്നീട് കാപ്പാട് , പഴയിടം എന്നിവിടങ്ങളിലും താമസിച്ചു. 1978 ൽ നിര്യാതനായി ഭാര്യ മരണം 09 / 01 / 1985

  • Generation: 5
  • Remembrance: 16-01-1978
  • Place of Funeral: അറിയില്ല
  • Date of Birth: 22-11-1902
  • Age: 76
Njayarkulath Kuruvila (Pappachy)
Njayarkulath Kuruvila (Pappachy)

ഞായറാകുളത്ത് കുരുവിള (പാപ്പച്ചി) കുരുവിള വർക്കിയുടെ (കുട്ടി) മകനാണ്. ഭാര്യ മൂന്നിലവ് ഇളംതുരുത്...

ഞായറാകുളത്ത് കുരുവിള (പാപ്പച്ചി) കുരുവിള വർക്കിയുടെ (കുട്ടി) മകനാണ്. ഭാര്യ മൂന്നിലവ് ഇളംതുരുത്തിയിൽ കൊടിതോപ്പിൽ ഔസേപ്പിൻറെ മകൾ അന്നമ്മ (ചിന്നമ്മ) പാപ്പച്ചി 67 മത്തെ വയസിൽ മരിച്ചു. മക്കൾ മേരി,(വത്സമ്മ) ഭർത്താവ് മുത്തോലി പാറപ്പുറത്ത് ജോസ്, ജോസഫ് (വിനീത്) പാലാ അറത്തനാകുന്നേൽ മത്യൂവിന്റെ മകൾ മായയെ വിവാഹം ചെയ്തു മൂന്നിലവ് തറവാട്ടിൽ താമസിക്കുന്നു

  • Generation: 6
  • Remembrance: 14-02-1999
  • Place of Funeral: Moonnilavu
  • Date of Birth: 16-12-1932
  • Age: 67
Alackal  Ealy Ouseph
Alackal Ealy Ouseph

ആലക്കൽ ഉപശാഖ കുടുംബ സ്ഥാപകനായ വർക്കി ഔസേപ്പിന്റെ ഭാര്യയാണ് ഏലി ഔസേപ്പ്. കൊഴുവനാൽ പള്ളി ഇടവക കൈപ്പൻ...

ആലക്കൽ ഉപശാഖ കുടുംബ സ്ഥാപകനായ വർക്കി ഔസേപ്പിന്റെ ഭാര്യയാണ് ഏലി ഔസേപ്പ്. കൊഴുവനാൽ പള്ളി ഇടവക കൈപ്പൻപ്ലാക്കൽ കുടുംബത്തിൽ നിന്നും തെക്കേവീട്ടുവയലിലേക്കു മാറിത്താമസിച്ച കുഞ്ചാക്കോ ഔസേപ്പിൻറെ മൂന്ന് പുത്രിമാരിൽ രണ്ടാമത്തെ പുത്രി ഏലിയെ കഴിച്ചു ദത്തു പോയി. മക്കൾ ഈപ്പൻ, ഏലിക്കുട്ടി, പെണ്ണമ്മ., മറിയത്തെ കിഴക്കേടത്തു തൊമ്മൻ കെട്ടി മക്കൾ ഏലി , കുട്ടിയച്ചൻ,, അന്നയെ ഈറ്റത്തോട് തൊമ്മൻ ദേവസിയ കെട്ടിമക്കൾ തൊമ്മൻ ജോസഫ്. , ട്രേസിയെ കിഴക്കേടത് തൊമ്മൻ തൊമ്മൻ കെട്ടി മക്കൾ തൊമ്മൻ(പാപ്പ), ജോസഫ് (കഞ്ഞെപ്പ്) ഏലി , ചിന്നമ്മ, പെണ്ണമ്മ, മേരി , ഔസെഫ്,(പാപ്പാൻ), വർക്കി, അവിരാ, റോസാ ആരാധനാ സന്യാസിനി സഭയിൽ ചേർന്ന് sr ഹെർമലിന , ചാക്കോ. അങ്ങനെ 9 മക്കളുള്ള ഏലി 72 മത്തെ വയസിൽ നിര്യാതയായി.

  • Generation: 4
  • Remembrance: 19-05-1951
  • Place of Funeral: അറിയില്ല
  • Date of Birth: 01-01-1979
  • Age: 72
Njayarkulath Mathew (Mathewkutty) Koruthode
Njayarkulath Mathew (Mathewkutty) Koruthode

ഞായർക്കുളത്ത് കുരുവിള വർക്കിയുടെ മകനാണ് എൻ ജി മാത്യു (മാത്യുക്കുട്ടി)മുണ്ടക്കയം ഭാഗത്ത് കോരുത്...

ഞായർക്കുളത്ത് കുരുവിള വർക്കിയുടെ മകനാണ് എൻ ജി മാത്യു (മാത്യുക്കുട്ടി)മുണ്ടക്കയം ഭാഗത്ത് കോരുത്തോട് എന്ന സ്ഥലത്താണ് താമസം. പൂവരണി പള്ളി ഇടവക കൊങ്ങോല ദേവസ്യയുടെ മകൾ റോസമ്മ (അക്കാമ്മ) ആണ് ഭാര്യ. ജോർജ്, മാത്യു, ആൻ്റണി , തോമസ്, ഐസക്. എന്നീ 5 ആണും രണ്ടു പെണ്ണുമുണ്ട്. മകൾ ലാലിയമ്മയെ കാഞ്ഞിരപ്പള്ളിയിൽ വെളിച്ചിയാനി പള്ളി ഇടവക അലക്കാപറമ്പിൽ ചാണ്ടിയുടെ മകൾ ജെയിംസ് വിവാഹം കഴിച്ചു രണ്ടു മക്കൾ ഐശര്യ, അനശ്വര. ഇളയ മകൾ സോഫിയയെ കൂവപ്പള്ളി ഇടവക കൊള്ളിക്കോ ളുവിൽ സിബി വിഹാഹം കഴിച്ചു മാത്യൂവിന്റെ 85 മത്തെ വയസിൽ കൊറോണാ ബാധിച്ചു മാർച്ച് 20121 മാസം 24 നു മരിച്ചു. . കൊറോണയുടെ നിയമ്മങ്ങൾക്കു വിധേയമായിട്ടാണ് ശവസംസ്‌കാരം നടത്തിയത്

  • Generation: 6
  • Remembrance: 24-04-2021
  • Place of Funeral: St George Church, Koruthode
  • Date of Birth: 18-06-1935
  • Age: 85
Njayarkulath Mathew (Kunjmon) Iritty
Njayarkulath Mathew (Kunjmon) Iritty

ഞായർക്കുളത്ത് മാത്യു (കുഞ്ഞുമോൻ) മേരിലാൻഡ് പള്ളി ഇടവക മറ്റത്തിൽ ഏലികുട്ടിയെ വിവാഹം ചെയ്ത് മ...

ഞായർക്കുളത്ത് മാത്യു (കുഞ്ഞുമോൻ) മേരിലാൻഡ് പള്ളി ഇടവക മറ്റത്തിൽ ഏലികുട്ടിയെ വിവാഹം ചെയ്ത് മലബാർ ഭഗത് ഇരിട്ടിയിൽ 1992ൽ താമസമാക്കി. ഇദ്ദേഹത്തിന് ജോളി ജോഷി എന്ന രണ്ടു മക്കളുണ്ട്. ഹൃദയസംബന്ധമായ അസുഖത്താൽ ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ചികിത്സക്ക് പണമില്ലാത്ത സമയത്ത് വിവരം അറിഞ്ഞു കുടുംബയോഗാംഗങ്ങൾ ഫണ്ട് സ്വരൂപിച്ചു നൽകിയിരുന്നു. അധികം വൈകാതെ 09/12/2015 ന് മരണമടഞ്ഞു. അന്തിമോപചാരങ്ങൾ അർപ്പിക്കാൻ മുട്ടം ശാഖയിലെ ചന്ദനക്കാംപാറയിലുള്ള പുലിക്കുന്നേൽ കുടുംബാംഗങ്ങൾ പോയി റീത്തു വച്ച് പ്രാർത്ഥിച്ചു.ശവസംസ്‌കാരം ഇരിട്ടി അടുത്തുള്ള കല്ലുവയൽ സൈന്റ്റ് അന്തോണീസ് പള്ളി സെമിത്തേരിയിൽ നടത്തി.

  • Generation: 6
  • Remembrance: 09-12-2014
  • Place of Funeral: St Antony;s Church, Kalluvayal, Iritty
  • Age: 75
Sr. Hermaleena (ഹെർമലീനാ)  SABS  Alakal
Sr. Hermaleena (ഹെർമലീനാ) SABS Alakal

ആലക്കൽ ഔസേപ്പ് ഏലി ദമ്പതികളുടെ ഇളയ മകളാണ് റോസ . ആരാധനാ സന്യാസി സഭയിൽ ചേർന്ന് സിസ്റ്റർ ഹെർമലീന...

ആലക്കൽ ഔസേപ്പ് ഏലി ദമ്പതികളുടെ ഇളയ മകളാണ് റോസ . ആരാധനാ സന്യാസി സഭയിൽ ചേർന്ന് സിസ്റ്റർ ഹെർമലീനാ എന്ന പേര് സ്വീകരിച്ചു. സഭാ വസ്ത്രo സ്വീകരണം 03/09/1928 ൽ ആദ്യവൃതം 24/09/1929 ൽ നിത്യവൃതം 08/05/1934. ൽ സ്വീകരിച്ചു. സിസ്റ്റർ ഹെർമലീനാ ദിവ്യകാരുണ്യ ആരാധനാ സഭയുടെ വിവിധ മഠങ്ങളിൽ പ്രൊക്യൂറേറ്റർ, സുപ്പീരിയർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. കാഞ്ഞിരമറ്റം, കാഞ്ഞിരത്താനം, മുട്ടുചിറ, മുത്തോലപുരം, എന്നീ മഠങ്ങളിൽ സുപ്പീരിയർ ആയി ഇരുന്നിട്ടുള്ളതാണ്. മുത്തോലപുരം മഠം വക ചാപ്പൽ പണിയിച്ചത് സിസ്റ്ററാണ് . 03/09/1928 ൽ 55 മത്തെ വയസിൽ കടനാട്‌ മഠത്തിൽ വച്ച് മരണമടഞ്ഞു.

  • Generation: 5
  • Remembrance: 22-07-1968
  • Place of Funeral: Not sure
  • Date of Birth: 09-02-1913
  • Age: 55
Sr Elizebeth SABS Alackal
Sr Elizebeth SABS Alackal

ആലക്കൽ ഔസേപ്പ് ഔസേപ്പ് ദമ്പതികളുടെ മൂത്ത മകൾ ഏലിക്കുട്ടി . ആരാധനാ സന്യാസി സഭയിൽ ചേർന്ന് സിസ...

ആലക്കൽ ഔസേപ്പ് ഔസേപ്പ് ദമ്പതികളുടെ മൂത്ത മകൾ ഏലിക്കുട്ടി . ആരാധനാ സന്യാസി സഭയിൽ ചേർന്ന് സിസ്റ്റർ. എലിസബത്ത് എന്ന പേര് സ്വീകരിച്ചു. സഭാ വസ്ത്ര സ്വീകരണം 16/04/1944 ആദ്യവൃതം 05/04/1945 നിത്യവൃതം 31/03/1949ൽ 36 വർഷക്കാലം അദ്ധ്യാപികയായിരുന്നു. 1981 റിട്ടയർ ചെയ്തു. 83 മത്തെ വയസിൽ മരിച്ചു. സിസ്റ്റർ എലിസബത്ത് ദിവ്യകാരുണ്യ ആരാധനാ സഭയുടെ വാഴപ്പിള്ളി, കാഞ്ഞിരമറ്റം, അതിരമ്പുഴ, എടത്വാ , കടനാട് , കുന്നോന്നി, പൈക, വടകര, പയ്യമ്പള്ളി മരുതോംകര, നസ്രത്തുഹിൽ,കാഞ്ഞിരത്താനം , പൈക എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 83 മത്തെ വയസിൽ മരണമടഞ്ഞു.

  • Generation: 6
  • Remembrance: 04-01-2009
  • Place of Funeral: Not Known
  • Date of Birth: 31-07-1926
  • Age: 83
Sr Jessy Alackal SABS
Sr Jessy Alackal SABS

ആലക്കൽ ഔസേപ്പ് ഔസേപ്പ് ദമ്പതികളുടെ ഇളയ മകൾ ആലീസ് . ആരാധനാ സന്യാസി സഭയിൽ ചേർന്ന് സിസ്റ്റർ....

ആലക്കൽ ഔസേപ്പ് ഔസേപ്പ് ദമ്പതികളുടെ ഇളയ മകൾ ആലീസ് . ആരാധനാ സന്യാസി സഭയിൽ ചേർന്ന് സിസ്റ്റർ. ജെസ്സി എന്ന പേര് സ്വീകരിച്ചു. സഭാ വസ്ത്ര സ്വീകരണം 18 /04/1960 നിത്യവൃതം 26 /05 /1963 ൽ സിസ്റ്റർ ജെസ്സി ദിവ്യകാരുണ്യ ആരാധനാ സഭയുടെ നെല്ലിയാനി, വടകര,മുത്തോലി, കാക്കൂർ, കാഞ്ഞിരത്താനം, കൂടല്ലൂർ, മരങ്ങോലി, മരങ്ങാട്ടുപള്ളി, സേവ്യർപുരം, മുട്ടുചിറയിൽ സുപ്പീരിയർ ആയിരുന്നു, അരുവിത്തുറ കേന്ദ്രീകരിച്ച് ഡോട്ടേഴ്‌സ് ഓഫ് സെൻറ് തോമസ് (DST) എന്നി പുതിയ സന്യാസി നി സഭ ആരംഭിച്ചപ്പോൾ 1969 മുതൽ 1975 വരെ DST സഭയുടെ നോവിസ് മിസ്ട്രസ് ആയും മദർ സുപ്പീരിയർ ആയും സേവനമനുഷ്ഠിച്ചു. പിന്നീട സ്വന്തം സഭയിലേക്കു വന്നു അരുവിത്തുറ ജയറാണി ഹോസ്റ്റൽ, ഡേ കെയർ സെന്റർ , ആലുവ ക്ലോയി സ്റ്റർ , യൂജിൻ പ്രാർത്ഥനാ ഭവൻ, ഉള്ളനാട് എന്നിവിടങ്ങളിൽ ആയിരുന്നു. 79 മത്തെ വയസിൽ മരിച്ചു.

  • Generation: 6
  • Remembrance: 23-10-2015
  • Place of Funeral: Nelliyani SABS Chappel
  • Date of Birth: 03-05-1936
  • Age: 79
Sr Liyo Maria  Alackal SABS
Sr Liyo Maria Alackal SABS

ആലക്കൽ എ വി ചാക്കോ മറിയാമ്മ ദമ്പതികളുടെ പത്തു മക്കളിൽ അഞ്ചാമത്തെ മകളാണ് മേരി . ആരാധനാ സന്യാ...

ആലക്കൽ എ വി ചാക്കോ മറിയാമ്മ ദമ്പതികളുടെ പത്തു മക്കളിൽ അഞ്ചാമത്തെ മകളാണ് മേരി . ആരാധനാ സന്യാസി സഭയിൽ ചേർന്ന് സിസ്റ്റർ ലിയോ മരിയാ എന്ന പേര് സ്വീകരിച്ചു. സഭാ വസ്ത്രo സ്വീകരണവും ആദ്യവൃതവും 16 /04 /1963 ൽ 20 /05 /1967 ൽ നിത്യവൃതം സ്വീകരിച്ചു. അധ്യാപികയായി ജോലി നോക്കി,. സിസ്റ്റർ ലിയോ മരിയാ ദിവ്യകാരുണ്യ ആരാധനാ സഭയുടെ വിവിധ മഠങ്ങളിൽ സേവനം അനുഷ്ടിച്ചു . കാഞ്ഞിരത്താനം,കുന്നോന്നി , കൂടല്ലൂർ, മുട്ടുചിറ, നെല്ലിയാനി , എന്നീ മഠങ്ങളിൽ ഇരുന്നിട്ടുണ്ട്. 1998 ൽ സ്കൂൾ ജോലിയിൽ നിന്നും വിരമിച്ചു. 01 /10 /2022 ൽ 82 മത്തെ വയസിൽ നെല്ലിയാനി മഠത്തിൽ വച്ച് മരണമടഞ്ഞു. മഠം ചാപ്പലിൽ അടക്കം ചെയ്തു.

  • Generation: 6
  • Remembrance: 01-10-2022
  • Place of Funeral: Nelliyani SABS Convent Chappel
  • Date of Birth: 25-07-1940
  • Age: 82
Sr Beneenja Vettuvayalil. FCC
Sr Beneenja Vettuvayalil. FCC

സിസ്റ്റർ ബെനീഞ്ഞ ആലക്കൽ ഇട്ടിയവുര അന്ന ദമ്പതികളുടെ പത്തു മക്കളിൽ മൂത്ത പുത്രിയായ ഏലിക്കുട്ട...

സിസ്റ്റർ ബെനീഞ്ഞ ആലക്കൽ ഇട്ടിയവുര അന്ന ദമ്പതികളുടെ പത്തു മക്കളിൽ മൂത്ത പുത്രിയായ ഏലിക്കുട്ടിയാണ്. . കല്ലൂർകുളം ക്ലാരമഠത്തിൽ ചേർന്ന് 23/ 09/ 1935 ൽ സഭാവസ്‌ത്ര സ്വീകരണം. 22/ 11/ 1942 ൽ പ്രഥമ വൃത വാഗ്‌ദാനവും 07/ 09/ 1944 ൽ നിത്യവൃത വാഗ്‌ദാനവും നടത്തി. കല്ലൂർകുളം മഠത്തിൽ ആജീവനാന്തം താസിച്ചു. ഈ മഠം ഇരിക്കുന്ന സ്ഥലം വെട്ടുവേലി കുടുംബം ദാനം ചെയ്തതാണ്. 'അമ്മ 28/ 02/ 1993 ൽ മരിച്ചു

  • Generation: 5
  • Remembrance: 28-02-1993
  • Place of Funeral: അറിയില്ല
  • Age: 83
Sr Mary Alseena Vettuvayalil SABS
Sr Mary Alseena Vettuvayalil SABS

ആലക്കൽ ഇട്ടിയവുര അന്ന ദമ്പതികളുടെ പത്തു മക്കളിൽ എട്ടാമത്തെ പുത്രിയായ ത്രേസ്യ (തെയ്യാമ്മ ) മു...

ആലക്കൽ ഇട്ടിയവുര അന്ന ദമ്പതികളുടെ പത്തു മക്കളിൽ എട്ടാമത്തെ പുത്രിയായ ത്രേസ്യ (തെയ്യാമ്മ ) മുത്തോലി കർമലീത്താ മഠം വക സ്കൂളിൽ പഠിച്ച ശേഷം വാഴപ്പിള്ളി ആരാധനാ മഠത്തിൽ ചേർന്നു . കടുത്തുരുത്തി ആരാധനാ മഠത്തിൽ വച്ച് . 27 / 0/ 1952 ൽ സഭാവസ്‌ത്ര സ്വീകരിച്ചു് സിസ്റ്റർ മേരി അൽസീന എന്ന പേര് സ്വീകരിച്ചു . 04 / 06 / 1954 ൽ പ്രഥമ വൃത വാഗ്‌ദാനവും 04 / 06 / 1957 ൽ നിത്യവൃത വാഗ്‌ദാനവും നടത്തി. കാഞ്ഞിരമറ്റം, കുറുമണ്ണ്, കൂടല്ലൂർ, വടകര, കടനാട് , കുന്നോന്നി മുളക്കുളം, പൈക, മഠങ്ങളിൽ അംഗമായിരുന്നു. ബോർഡിoഗ് മിസ്ട്രസ്, നവസന്യാസിനിഗുരു , മദർ സുപ്പീരിയർ എന്നി നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട് , . 07 / 09 / 1981 ൽ പൈക മഠത്തിൽ വച്ച് മരിച്ചു അറിയില്ല

  • Generation: 5
  • Remembrance: 07-09-1981
  • Place of Funeral: പൈക മഠത്തിൽ വച്ച് മരിച്ചു
  • Date of Birth: 04-04-1929
  • Age: 52
Vettuvayalil Joseph (Kunjepp)
Vettuvayalil Joseph (Kunjepp)

വേട്ടുവയലിൽ വർക്കി അവിരയുടെ പത്തു മക്കളിൽ ആറാമനാണ് കുഞ്ഞേപ്പ് എന്ന് വിളിക്കുന്ന അവിര ജോസഫ്. ജനനം 29...

വേട്ടുവയലിൽ വർക്കി അവിരയുടെ പത്തു മക്കളിൽ ആറാമനാണ് കുഞ്ഞേപ്പ് എന്ന് വിളിക്കുന്ന അവിര ജോസഫ്. ജനനം 29/ 09/ 1914 ൽ അരുവിത്തുറ പള്ളി ഇടവക പാലാ ത്ത് ഔസേപ്പിന്റെ മകൾ അച്ചാമ്മയെ വിവാഹം കഴിച്ചു. ഇവരിൽ രണ്ടു പെണ്മക്കൾ പെണ്ണമ്മ, ഏലമ്മ. അച്ചാമ്മ 17/ 06/ 1942 ൽ മരിച്ചു. കവിക്കുന്നു പള്ളി ഇടവക കിഴതടിയൂർ പനയ്ക്കൽ ജോസെഫിന്റെ മകൾ അന്നമ്മയെ പുനർവിവാഹം ചെയ്ദു ,. ഇവർക്കു രണ്ട് ആണ്മക്കളും നാലു പെണ്മക്കളുമുണ്ട് കുഞ്ഞേപ്പ് 92 മത്തെ വയസിൽ 28/ 04/ 2006 ൽ മരണമടഞ്ഞു. ശവസംസ്കാരം കൊഴുവനാൽ പള്ളി സെമിത്തേരിയിൽ നടത്തി

  • Generation: 5
  • Remembrance: 28-04-2006
  • Place of Funeral: Kozhuvanal
  • Date of Birth: 29-09-1914
  • Age: 92
Vettuvayalil  Annamma  Joseph
Vettuvayalil Annamma Joseph

വേട്ടുവയലിൽ വർക്കി അവിരയുടെ പത്തു മക്കളിൽ ആറാമനാണ് കുഞ്ഞേപ്പ് എന്ന് വിളിക്കുന്ന അവിര ജോസഫ്. ജനനം 29...

വേട്ടുവയലിൽ വർക്കി അവിരയുടെ പത്തു മക്കളിൽ ആറാമനാണ് കുഞ്ഞേപ്പ് എന്ന് വിളിക്കുന്ന അവിര ജോസഫ്. ജനനം 29/ 09/ 1914 ൽ അരുവിത്തുറ പള്ളി ഇടവക പാലാ ത്ത് ഔസേപ്പിന്റെ മകൾ അച്ചാമ്മയെ വിവാഹം കഴിച്ചു. ഇവരിൽ രണ്ടു പെണ്മക്കൾ പെണ്ണമ്മ, ഏലമ്മ. അച്ചാമ്മ 17/ 06/ 1942 ൽ മരിച്ചു. കവിക്കുന്നു പള്ളി ഇടവക കിഴതടിയൂർ പനയ്ക്കൽ ജോസെഫിന്റെ മകൾ അന്നമ്മയെ പുനർവിവാഹം ചെയ്ദു ,. ഇവർക്കു രണ്ട് ആണ്മക്കളും നാലു പെണ്മക്കളുമുണ്ട് കുഞ്ഞേപ്പ് 92 മത്തെ വയസിൽ 28/ 04/ 2006 ൽ മരണമടഞ്ഞു. ശവസംസ്കാരം കൊഴുവനാൽ പള്ളി സെമിത്തേരിയിൽ നടത്തി. അന്നമ്മ 90 മത്തെ വയസിൽ 03/ 02/ 2018 ൽ നിര്യാതയായി ശവസംസ്കാരം കൊഴുവനാൽ പള്ളി സെമിത്തേരിയിൽ നടത്തി.

  • Generation: 5
  • Remembrance: 03-02-2018
  • Place of Funeral: Kozhuvanal
  • Date of Birth: 14-02-1927
  • Age: 91
Ikkara Achamma  Joseph   (Vettuvayalil)
Ikkara Achamma Joseph (Vettuvayalil)

കുഞ്ഞേപ്പ് എന്ന് വിളിക്കുന്ന അവിര ജോസഫ്. അരുവിത്തുറ പള്ളി ഇടവക പാലാ ത്ത് ഔസേപ്പിന്റെ മകൾ അച്ചാമ്...

കുഞ്ഞേപ്പ് എന്ന് വിളിക്കുന്ന അവിര ജോസഫ്. അരുവിത്തുറ പള്ളി ഇടവക പാലാ ത്ത് ഔസേപ്പിന്റെ മകൾ അച്ചാമ്മയെ വിവാഹം കഴിച്ചു. ഇവരിൽ രണ്ടു പെണ്മക്കൾ പെണ്ണമ്മ, ഏലമ്മ. ഭാര്യ അച്ചാമ്മ 17/ 06/ 1942 ൽ മരിച്ചു. കവിക്കുന്നു പള്ളി ഇടവക കിഴതടിയൂർ പനയ്ക്കൽ ജോസെഫിന്റെ മകൾ അന്നമ്മയെ പുനർവിവാഹം ചെയ്ദു ,. ഇവർക്കു രണ്ട് ആണ്മക്കളും നാലു പെണ്മക്കളുമുണ്ട്. ഈ പെൺമക്കളിൽ അച്ചാമ്മയെ ഐക്കര പീലിക്കുട്ടിയുടെ മകൻ ജോസഫ് വിവാഹം ചെയ്തു. ഇവർക്ക് രണ്ടാണ്മക്കളും മൂന്നു പെണ്മക്കളുമുണ്ട്. അച്ചാമ്മ 68 മത്തെ വയസിൽ നിര്യാതയായി. ശവസംസ്കാരം മേവട പള്ളി സെമിത്തേരിയിൽ നടത്തി.

  • Generation: 5
  • Remembrance: 20-03-2015
  • Place of Funeral: Mevada
  • Date of Birth: 12-12-1947
  • Age: 68
Vettuvayalil   Chacko (Chackochan)
Vettuvayalil Chacko (Chackochan)

ചാക്കോച്ചൻ എന്ന് വിളിക്കുന്ന അവിര ചാക്കോ വെട്ടുവയലിൽ ഇളങ്ങുളം ഇടവക വാളിപ്ലാക്കൽ ഔസേപ്പിന്റെ...

ചാക്കോച്ചൻ എന്ന് വിളിക്കുന്ന അവിര ചാക്കോ വെട്ടുവയലിൽ ഇളങ്ങുളം ഇടവക വാളിപ്ലാക്കൽ ഔസേപ്പിന്റെ മകൾ മാറിയമ്മയെ വിവാഹം കഴിച്ചു. ഇവർക്കു അഞ്ചാൺമക്കളും രണ്ട് പെണ്മക്കളുമുണ്ട്. ചാക്കോച്ചൻ 84 മത്തെ വയസിൽ നിര്യാതനായി

  • Generation: 5
  • Remembrance: 10-06-2005
  • Place of Funeral: Not known
  • Date of Birth: 28-11-1921
  • Age: 84
Vettuvayalil Mariyakutty  Chacko
Vettuvayalil Mariyakutty Chacko

ഇളങ്ങുളം ഇടവക വാളിപ്ലാക്കൽ ഔസേപ്പിന്റെ മകൾ മാറിയമ്മയെ ചാക്കോച്ചൻ എന്ന് വിളിക്കുന്ന അവിര ചാക്കോ...

ഇളങ്ങുളം ഇടവക വാളിപ്ലാക്കൽ ഔസേപ്പിന്റെ മകൾ മാറിയമ്മയെ ചാക്കോച്ചൻ എന്ന് വിളിക്കുന്ന അവിര ചാക്കോ വെട്ടുവയലിൽ വിവാഹം കഴിച്ചു. ഇവർക്കു അഞ്ചാൺമക്കളും രണ്ട് പെണ്മക്കളുമുണ്ട്. മറിയാമ്മ (മറിയക്കുട്ടി ചാക്കോ) 88 മത്തെ വയസിൽ നിര്യാതനായി

  • Generation: 5
  • Remembrance: 21-05-2011
  • Place of Funeral: Not known
  • Date of Birth: 21-01-1923
  • Age: 88
Showing 31 to 60 of 197 ancestors