Pulikunnel Mary Thomas  Moonnupedika
Pulikunnel Mary Thomas Moonnupedika

മലയിഞ്ചിപ്പാറ പ്ലാത്തോട്ടത്തിൽ ദേവസ്യാ മത്തായിയുടെ പുത്രി മേരിയെ സ്‌കറിയാ തോമസ് (തൊമ്മച്ചൻ) 10-7-1...

മലയിഞ്ചിപ്പാറ പ്ലാത്തോട്ടത്തിൽ ദേവസ്യാ മത്തായിയുടെ പുത്രി മേരിയെ സ്‌കറിയാ തോമസ് (തൊമ്മച്ചൻ) 10-7-1944ൽ വിവാഹം ചെയ്തു . താമസം : ഇടമറ്റം താഴത്തുവീട്ടിൽ മക്കൾ : 1. ആലീസ് MSW (കുഞ്ഞമ്മ). ജനനം 8-3-1949.:വിവാഹം 26-1-1984. ഭർത്താവ് : ബോംബെ ബാൻഡ്രാ പീറ്റർ ഹെർമാൻ ക്രാസ്റ്റോയുടെ മകൻ ഏഡി യാൻ ക്രാസ്റ്റോ. മക്കൾ : അനീഷ, അഞ്ചു. 2. സ്ക‌റിയാച്ചൻ 3. മത്തായിച്ചൻ 4. ഔസേപ്പച്ചൻ 5. റോസമ്മ M.A.വിവാഹം 29-5-1988, ഭർത്താവ് : തീക്കോയി പൊട്ടനാനിയിൽ മാത്യു മകൻ ജോസഫ്. മേലുകാവ് കോളജ് ലക്‌ചറർ. മക്കൾ : മാത്തുക്കുട്ടി, അന്നമ്മ, മറിയാമ്മ, തോമ്മാച്ചൻ, 6. തോമസുകുട്ടി ജനനം: 8-6-1961 അവിവാഹിതൻ. 16/ 04/ 2019 ൽ മരിച്ചു 7. ജോർജ് (ജോമോൻ) മേരി 15/ 05/ 2013 ൽ . പൂവത്തോട് പള്ളി സെമിത്തേരിയിൽ അടക്കി.

  • Generation: 5
  • Remembrance: 15-05-2013
  • Place of Funeral: Poovathode
  • Date of Birth: 11-01-1929
  • Age: 84
Pulikunnel Thomas Tom (Thomaskutty) Moonnupedika
Pulikunnel Thomas Tom (Thomaskutty) Moonnupedika

സ്കറിയ മേരി ദമ്പതികളുടെ മകനാണ് തോമസ് കുട്ടി . അവിവാഹിതനായി തറവാട്ടിൽ തന്നെ ആയിരുന്നു . 58 മത്തെ വ...

സ്കറിയ മേരി ദമ്പതികളുടെ മകനാണ് തോമസ് കുട്ടി . അവിവാഹിതനായി തറവാട്ടിൽ തന്നെ ആയിരുന്നു . 58 മത്തെ വയസിൽ നിര്യാതനായി. പൂവത്തോട് പള്ളി സെമിത്തേരിയിൽ അടക്കി

  • Generation: 6
  • Remembrance: 16-04-2019
  • Place of Funeral: Poovathode
  • Date of Birth: 08-06-1961
  • Age: 58
Pulikunnel Scaria Scaria  (Kunjunju) Moonnupedika
Pulikunnel Scaria Scaria (Kunjunju) Moonnupedika

സ്കറിയാ സ്‌കറിയാ (കുഞ്ഞൂഞ്ഞ് / P.S. സ്‌കറിയാ BA) തലമുറ V ജനനം : 9-11-1928. വിവാഹം 7-5-1956...

സ്കറിയാ സ്‌കറിയാ (കുഞ്ഞൂഞ്ഞ് / P.S. സ്‌കറിയാ BA) തലമുറ V ജനനം : 9-11-1928. വിവാഹം 7-5-1956 ഭാര്യ : കാഞ്ഞിരപ്പള്ളി എരുമേലി കരിപ്പാപ്പറമ്പിൽ ചെറിയാൻ തോമസിന്റെ മകൾ എലിസബത്ത് (എൽസമ്മ). മീനച്ചിൽ സർവീസ് സഹകരണബാങ്കിൻ്റെ സ്ഥാപക സെക്രട്ടറി. ആ സ്ഥാപനത്തിൻ്റെ വളർച്ചയിൽ സുപ്രധാനമായ പങ്കു വഹിച്ചു. 1987-ൽ റിട്ടയർ ചെയ്തു. പൂവത്തോടു പുളിച്ചമാക്കൽ ചേരിക്കലിൽ താമസിക്കുന്നു.പില്കാലത്ത് മക്കളെല്ലാം വടക്കാഞ്ചേരിയിൽ താമസമാക്കി. ഇളയ മകൻ മാർട്ടിൻ തറവാട്ടിൽ താമസം. അവർ എപ്പോൾ അയർലണ്ടിൽ ആണ് . സ്കറിയാ സ്‌കറിയാ (കുഞ്ഞൂഞ്ഞ് 2006 ജൂൺ 16 ന് മരിച്ചു. പൂവത്തോടെ പള്ളി സെമിത്തേരിയിൽ അടക്കി : മക്കൾ 1. സ്കറിയാച്ചൻ 2. ലൈസാമ്മ BA. ജനനം : 15-6-1958. വിവാഹം: 20-4-1985. ഭർത്താവ് : വയനാട് നടവയൽ പേരിയക്കോട്ടിൽ ഉലഹന്നന്റെ മകൻ മാത്യു.മകൾ : ജോജു. 3. തോമസുകുട്ടി 4. വർക്കിക്കുഞ്ഞ് 5. ചെറിയാൻ (റെജിമോൻ) 6 ജോസഫ് (ഷാജി) 7. ജേക്കബ് (ബിജു) 8.മൈക്കിൽ 9. അന്നമ്മ (നിഷ BHMS)ജനനം : 8-5-1971. വിവാഹം 20-0-1006 ഭർത്താവ് : മുണ്ടക്കയം കാർത്തികപ്പള്ളിൽ ആൻ്റണിയുടെ മകൻ ഡോമിനിക്ക് 10. മാർട്ടിൻ BA. ജനനം 10-4-1974, സ്കറിയാ സ്‌കറിയാ (കുഞ്ഞൂഞ്ഞ് 2006 ജൂൺ 16 ന് മരിച്ചു പൂവത്തോടെ പള്ളി സെമിത്തേരിയിൽ അടക്കി

  • Generation: 5
  • Remembrance: 16-06-2006
  • Place of Funeral: Thidanadu
  • Date of Birth: 09-11-1928
  • Age: 78
Pulikunnel Kochurani Joseph Moonnupedika
Pulikunnel Kochurani Joseph Moonnupedika

കാവാലം ചിറയിൽ മണ്ടകപ്പള്ളിൽ തോമസിന്റെ (മാമച്ചൻ)യും തെയ്യാമ്മയുടെയും പുത്രി ത്രേസ്യാ (കൊച്ചുറാണി B...

കാവാലം ചിറയിൽ മണ്ടകപ്പള്ളിൽ തോമസിന്റെ (മാമച്ചൻ)യും തെയ്യാമ്മയുടെയും പുത്രി ത്രേസ്യാ (കൊച്ചുറാണി BA ) യെ ജോസഫ് പുലിക്കുന്നേൽ 08/ 09/ 1958 ൽ വിവാഹം ചെയ്തു. മൂന്നുപീടിക തറവാട്ടു ഭവനത്തിൽ താമസം. മക്കൾ രാജു ജോസഫ്, Late രാഗിമ ജോസഫ്, റസീമ ജോസഫ് , റീനിമ ജോസഫ്, രതീമ രവി എന്നിവരാണ്. കൊച്ചുറാണി 2008 ഫെബ്രുവരി 22 ന് മരിച്ചു. മൃതശരീരം വീട്ടുവളപ്പിൽ തന്നെ ദഹിപ്പിക്കുകയായിരുന്നു. .

  • Generation: 5
  • Remembrance: 22-02-2008
  • Place of Funeral: Cremated at home sorounding
  • Date of Birth: 17-06-1933
  • Age: 75
Pulikunel Raghima Joseph Moonnupedika
Pulikunel Raghima Joseph Moonnupedika

ജോസഫ് പുലിക്കുന്നേൽ കൊച്ചുറാണി ദമ്പതികളുടെ മകളാണ് രാഗിമ. പ്രൊ. കെ എം ചാണ്ടിയുടെ പുത്രൻ അഡ്വ. ക...

ജോസഫ് പുലിക്കുന്നേൽ കൊച്ചുറാണി ദമ്പതികളുടെ മകളാണ് രാഗിമ. പ്രൊ. കെ എം ചാണ്ടിയുടെ പുത്രൻ അഡ്വ. കെ സി ജോസഫ് രാഗിമ 04/ 06/ 1983 ൽ വിവാഹം കഴിച്ചു. 1987 ഡിസംബർ 24 ചരമം പ്രാപിച്ചു.

  • Generation: 6
  • Remembrance: 24-12-1987
  • Place of Funeral: not known
  • Date of Birth: 19-10-1962
  • Age: 25
Joseph Pulikunnel (Appachan) Hosana  Mount
Joseph Pulikunnel (Appachan) Hosana Mount

ജോസഫ് പുലിക്കുന്നേൽ B.A. Hons. (അപ്പച്ചൻ) തലമുറ V ജനനം : 14-4-1932. വിവാഹം : 8-9-1958. മരണം 28-12-2...

ജോസഫ് പുലിക്കുന്നേൽ B.A. Hons. (അപ്പച്ചൻ) തലമുറ V ജനനം : 14-4-1932. വിവാഹം : 8-9-1958. മരണം 28-12-2017. കുറച്ചു നാല് ഷീണിതനായി ഹോസാനയിൽ കിടന്നു. എങ്കിലും എല്ലാവരെയും നന്നായി അറിയുകയും വിശേഷങ്ങൾ തിരക്കുകയും ചെയ്യുമായിരുന്നു. മരിക്കുന്നതിന് മുന്പായി മരണപത്രം എഴുതിവച്ചിരുന്നു. തൻ്റെ ശവസംസ്കാരത്തെ കുറിച്ച് ശരീരം ദഹിപ്പിക്കണമെന്നും മറ്റുമുള്ള കാര്യങ്ങൾ അതിലുണ്ട്.അതിൻപ്രകാരമാണ് ശേഷക്രിയകൾ എല്ലാം നടത്തിയത്. ഭാര്യ : കാവാലം ചിറയിൽ മണ്‌ഡകപ്പള്ളിൽ തോമസിൻ്റെ(മാമ്മച്ചൻ)യും തെയ്യാമ്മയുടെയും പുത്രി ത്രേസ്യാ (കൊച്ചുറാണി BA) താമസം : മൂന്നുപീടിക തറവാട്ടുഭവനത്തിൽ വിദ്യാഭ്യാസം : ഭരണങ്ങാനം സെൻ്റ് മേരീസ് ഹൈസ്‌കൂൾ, മൈസൂർ സെന്റ് ഫിലോമിനാസ് കോളജ് (1949-51), മദ്രാസ് ലയോളാ കോളജ്, പ്രസിഡൻസി കോളജ് (1951-54). സാമ്പത്തിക ശാസ്ത്രത്തിൽ BA (Hons) ബിരുദം. 1958 മുതൽ 1967 വരെ കോഴിക്കോട് ദേവഗിരി സെൻ്റ് ജോസഫ്‌സ് സാളജിൽ സാമ്പത്തികശാസ്ത്ര അധാപകൻ. 1969 മുതൽ 1971 കേരളാ യൂണിവേഴ്സിറ്റി സെനറ്റുമെമ്പർ, കോഴിക്കോട് ജില്ലാ കോണ്ടം വരെ മ്മറ്റി എക്സിക്യൂട്ടീവ് അംഗം, കേരളാ പ്രദേശ് കോൺഗ്രസ് കമ്മറ്റി മെമ്പർ, കേരളാ കോൺഗ്രസിന്റെ സ്ഥാപകനേതാക്കളിൽ ഒരാളാസ് കമ്മറ്റി കേന്ദ്രക്കമ്മറ്റികളിൽ അംഗത്വം. 1976-ൽ 'ഭാരതസംസ്‌കാരവും മതവും' എന്ന വിഷയത്തെ ആധാരമാക്കി പ്രസംഗിക്കുന്നതിന് യൂറോപ്പിൽ പര്യ ടനം നടത്തി. തുടർന്നും പല പ്രാവശ്യം യൂറോപ്പിൽ പര്യടനം നടത്തി. ഓശാനമാസികയുടെ സ്ഥാപക എഡിറ്റർ, കേരളകത്തോലിക്കാ അൽമായ അസ്സോസിയേഷന്റെ സ്ഥാപക സെക്രട്ടറി, "മലയാളം ബൈബിളി'ന്റെ ഓർഗനൈസിംഗ് എഡിറ്റർ, ഗുഡ് സമരിറ്റൻ പ്രോജക്ട്‌ട് ഇന്ത്യ (GSPI), ക്രിസ്‌ത്യൻ റിഫർമേഷൻ ലിറ്ററേച്ചർ സൊസൈറ്റി (CRLS), ഭാരതീയ ക്രൈസ്ത‌വ പഠനകേന്ദ്രം (IICS), വേർഡ് & ഡീഡ് ആശുപത്രി, ഗുഡ് സമരിറ്റൻ ക്യാൻസർ കെയർ ഹോം, ജൂവനൈൽ ഡയബറ്റിക് സെന്റർ എന്നീ ഓശാനമൗണ്ട് സ്ഥാപനങ്ങളുടെ സ്ഥാപകനും ഡയറക്ടറും. സാഹിത്യ ഗ്രന്ഥങ്ങൾ : സ്വകാര്യ കോളജധ്യാപകൻ്റെ സ്‌മരണകൾ (ആത്മ കഥ), സിംഹാസനപ്പോര് (ലേഖനങ്ങൾ), ക്രൈസ്‌തവചരിത്രം - വിയോ ജനക്കുറിപ്പുകൾ, എൻ്റെ കുരിശുമെടുത്തു നിൻ്റെ പിന്നാലെ (നോവൽ), കാനോൻ നിയമത്തിലെ കാണാച്ചരടുകൾ, മാനിക്കേയൻ കുരിശു വിവാദം, നസ്രാണിസഭയിലെ ആരാധനക്രമവിവാദം ഓശാനയുടെ ഇടപെടലുകൾ, Identity of the Nazrani Church of Kerala (English). മലയാളം ബൈബിൾ പുതിയനിയമം സമാനവാക്യ സമാഹാരം. കൂടാതെ ആനുകാലികങ്ങളിൽ ചെറുകഥകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. മക്കൾ : 1. റസീമ. ജനനം : 2-11-1959. വിവാഹം : 23-1-1983.ഭർത്താവ് : ചങ്ങനാശ്ശേരി വാഴേപ്പറമ്പിൽ മാത്യുവിൻ്റെ മകൻ ജോർജുകുട്ടി.മക്കൾ : അരുൺ, അക്കു. 2. റീനിമ. ജനനം : 16-4-1961. വിവാഹം : 4-6-1983. ഭർത്താവ്: എറണാകുളം മഠത്തിപ്പറമ്പിൽ അഡ്വ. എം.എം. ചെറിയാൻ്റെ മകൻ അഡ്വ. അശോക് മാമ്മൻ ചെറിയാൻ. മക്കൾ : പ്രവീൺ, അശ്വതി. 3. രാഗീമ. ജനനം : 19-10-1962. പാലാ കിഴക്കയിൽ പ്രൊഫ. കെ.എം. ചാണ്ടിയുടെ പുത്രൻ അഡ്വ. കെ.സി. ജോസഫ് വിവാഹം കഴിച്ചു. 1987 ഡിസംബർ 24-ാം തീയതി ചരമം പ്രാപിച്ചു. കുട്ടികളില്ല. 4. രാജുമോൻ 5. രതീമ. ജനനം: 4-4-1969. വിവാഹം: 5-1-92. ഭർത്താവ്. കോട്ടയത്ത് ഡി.സി. കിഴക്കെമുറിയുടെയും പൊന്നമ്മയുടെയും മകൻ രവി ഡീസി. മക്കൾ : ഗോവിന്ദ്, സിദ്ധാർത്ഥ്. പുലിക്കുന്നേൽ പൈതൃക ഭവനവും പുലിക്കുന്നേൽ ഫൗണ്ടേഷനും ' മൂന്നുപീടിക’ ഇടമറ്റം 686 578' ഈ പൈതൃക ഭവനം മൂന്നുപീടികയിൽ മിഖായേൽ സ്‌കറിയായും ഭാര്യ എലിസബത്ത് സ്കറി യായും കൂടി പണിയിച്ചതാണ്. പൂർണമായും തടി യിൽ പണുത ഈ ഭവനം കേരളീയ ശില്പ‌കല യുടെ ഉദാത്ത മാതൃകയാണ്. കേരള ഗവൺമെന്റ് ഈ ഭവനത്തെ ഗ്രഹസ്ഥലി ഗ്രൂപ്പിൽപെടുത്തി ഹോം സ്റ്റേയ്ക്ക് അനുവാദം തന്നിട്ടുള്ളതാണ്. അഞ്ച് എയർകണ്ടീഷൻ മുറികളും വിശാലമായ ഉപശാലകളുംകൊണ്ട് ഈ ഭവനം മറ്റെല്ലാ പഴയ വീടുകളിൽനിന്നും വ്യത്യസ്‌തമായിരിക്കുന്നു. Many members of the Pulikunnel family have migrated to other states in India and even outside India. After few decades the new generation born and brought up outside Kerala may search for their roots in India. Even the present generation would wish to come to revisit Pulikunnel family homes. Such members will have the right to stay free of cost in the Heritage home. Those who reside out side Kerala will have this privilege for three days and those who have settled outside India may avail this for five days. ഓശാനമൗണ്ട് സ്ഥാപനങ്ങൾ പത്തര ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഓശാനമൗണ്ടിൽ രണ്ടു വ്യത്യസ്‌ത സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. അഞ്ചര ഏക്കർ സ്ഥലത്ത് ഗുഡ്‌സമരിറ്റൻ പ്രോ ജക്ട് ഇന്ത്യയും അഞ്ച് ഏക്കർ സ്ഥലത്ത് കാത്തലിക് റിഫർമേഷൻ ലിറ്ററേച്ചർ സൊസൈറ്റി എന്ന മറ്റൊരു സ്ഥാപനവും. 1. ഗുഡ്‌സമരിറ്റൻ പ്രോജക്‌ട് ഇന്ത്യ. സ്ഥാപനം 1974 സ്ഥാപകൻ ജോസഫ് പുലിക്കുന്നേൽ 1. ക്വാൻസർ സാന്ത്വനശുശ്രൂഷാ കേന്ദ്രം കേരളത്തിൽ ആദ്യമായി ക്യാൻസർ സാന്ത്വനശുശ്രൂഷാകേന്ദ്രം ആരംഭിച്ചത് ഗുഡ്‌സമരിറ്റൻ പ്രോജക്ട‌് ഇന്ത്യയാണ്. ഏകദേശം രണ്ടായിരത്തോളം പേർ ഈ സ്ഥാപനത്തിലെ ശുശ്രൂഷ വാങ്ങി മരണമട യുകയുണ്ടായി. ഇപ്പോൾ രോഗികളെ കിടത്തി ചികിത്സയില്ല. എങ്കിലും സാമ്പത്തി കമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് ഇപ്പോഴും സൗജന്യമായി മരുന്നു കൊടുക്കുകയും അറുപതോളം വീടുകളിൽപോയി ഹോം കെയർ ചെയ്യുന്നുമുണ്ട്. 2. പ്രമേഹ ബാലികാ ഭവനം പ്രമേഹരോഗ ബാധികരായ പെൺകുട്ടികൾക്ക് താമ സവും മരുന്നും ഭക്ഷണവും വസ്ത്രങ്ങളും ഇവിടെ സൗജന്യമായി കൊടുക്കുന്നു 3. പ്രമേഹ രോഗ ചികിത്സാ സഹായ പദ്ധതി ഓശാനമൗണ്ടിനു സമീപമുള്ള, സാമ്പത്തി കമായി പിന്നോക്കം നിൽക്കുന്ന പ്രമേഹരോഗികൾക്ക് മരുന്ന് സൗജന്യമായി നൽകുന്നു 1974-ൽ വദ്രദീപം തെളിച്ചുകൊണ്ട് തുഡ് സമരിറ്റൻ പ്രോജക്‌ട് ഇന്ത്യയുടെ തുടക്കം 4. പലിശയില്ലാതെ പഠനത്തിനുള്ള സ്കോളർഷിപ്പ് : ഉപരിവിദ്യാഭ്യാസത്തിന് സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് മെഡിസിൻ, എഞ്ചിനിയറിംഗ്, നഴ്സിംഗ് മുതലായ കോഴ്‌സുകൾക്ക് മാസം 1000 രൂപവെച്ച് സഹായധനം വായ്‌പയായി കൊടുക്കുന്നു. 5. ഹെൽത് കെയർ സെൻ്റർ : കൊടുംപിടി, വടവാതൂർ, പള്ളിത്തോട്, കണ്ണമാലി, ചെറിയതുറ, പുള്ളിക്കാനം, കുറ്ററ എന്നിവിടങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് മരുന്നിന്റെ അമ്പതുശതമാനം വില നല്കിപ്പോന്നു, ഇപ്പോൾ ഇല്ല 6. നഴ്സറി സ്കൂ‌ൾ : ഹെൽത് കെയർ സെൻ്ററിനോട് അനുബന്ധിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ കുട്ടി കൾക്ക് സൗജന്യമായി കിൻ്റർ ഗാർട്ടൻ പ്രവേശനം നൽകിപ്പോന്നു. ഇപ്പോൾ ഇല്ല. ഓശാനമൗണ്ട് സ്ഥാപനങ്ങൾ 11. കാത്തലിക് റിഫർമേഷൻ ലിറ്ററേച്ചർ സൊസൈറ്റി : 1. ഓശാനമാസിക സ്ഥാപക എഡിറ്റർ : ജോസഫ് പുലിക്കുന്നേൽ, 1975 ഒക്ടോബർ മാസത്തിൽ ആണ് ഓശാനമാസിക ആരംഭി ച്ചത്. സഭയിൽ വരുത്തേണ്ട ഘടനാപരമായ മാറ്റങ്ങളെപ്പറ്റി ചിന്തിപ്പിക്കുന്നതിനും ക്രിസന്മുഖമായി നിർത്തുന്നതിനുമുള്ള താൽപര്യപ്രകടനമാണ് ഓശാനമാസികയുടെ പ്രധാന ചുമതല. 2. ഓശാനമലയാളം ബൈബിൾ ഓർഗനൈസിംഗ് എഡിറ്റർ : ജോസഫ് പുലിക്കുന്നേൽ. ആധുനിക ഭാഷയിൽ ബൈബിൾ പൂർണമായും തർജമ ചെയ്ത്‌ 1983മെയ്മാസത്തിൽമലയാളംബൈബിൾപ്രസിദ്ധീകരിക്കുകയുണ്ടായി. മലയാള ഭാഷയിൽ അന്നു വരെ വന്നിട്ടുള്ള ബൈബിൾ തർജമകളെക്കാൾ ഏറ്റവും മെച്ചപ്പെട്ടതെന്ന് പണ്ഡ‌ിതസമ്മതമായ ഈ തർജമയുടെ പത്തു ലക്ഷംകോപ്പിയിലേറെ ഇപ്പോൾ വിറ്റു കഴിഞ്ഞു ഇതോടനുബന്ധിച്ച് പുതിയ നിയമം, സമാനവാക്യ സമാഹാരം, ബൈബിൾ നിഘണ്ടു - പദകോശം, ചിത്രകഥ മുതലായ അനുബന്ധ ഗ്രന്ഥങ്ങളും പ്രസിദ്ധീകരിക്കുകയുണ്ടായി. അത്മായൻ്റെ നേതൃത്വത്തിൽ ലോകചരിത്രത്തിൽ ആദ്യമായണ് ബൈബിൾ തർജമ ചെയ്യുന്നത്. ശ്രീ. എൻ വി കൃഷ്‌ണവാര്യർ, ഫാ. ലൂക്ക് OFM Cap, ഫാ. മാത്യു വെള്ളാനിക്കൽ മുതലായവരാണ് ഭാഷാ പരിശോധനനടത്തിയത്. കേരളത്തിൽ ഇന്ന് എല്ലാ വീടുകളിലും ഒരു ബൈബിളുണ്ട ങ്കിൽ അതിനു പ്രധാനകാരണം വളരെ വിലകുറച്ച് വിതരണം ചെയ്‌ത ഓശാനബൈബിളാണ്. 4. ഐ.ഐ.സി.എസ്. ലൈബ്രറി : ഓശാനമൗണ്ടിൻ്റെ മറ്റൊരു പ്രത്യേകത ഏകദേശം പതിനയ്യായിരം ഗ്രന്ഥങ്ങളുള്ള ഒരു ലൈബ്രറി ഉണ്ടെന്നുള്ളതാണ്. വിവിധ മതങ്ങളെക്കുറിച്ച് പഠിക്കുന്നതിനുള്ള പഠനഗ്രന്ഥങ്ങൾ ഇവിടെ ലഭ്യമാണ്. ഇത് ഒരു ലെൻഡിംങ് ലൈബ്രറി അല്ല. ആവശ്യക്കാർക്ക് ഇവിടെ വന്ന് താമസിച്ചു പഠിക്കാനുള്ള സംവിധാനങ്ങളുമുണ്ട്. 5. ഓശാനഭവനങ്ങൾ സെമിനാറുകൾ നടത്തുന്നതിനും സെമിനാറിൽ പങ്കെടുക്കുന്നവർക്ക് താമസിക്കാനുമുള്ള എല്ലാ സൗകര്യ ങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 6. സെമിനാറുകൾ എല്ലാ രണ്ടാം ശനിയാഴ്ച‌യും ബൈബിളിനെഅടിസ്ഥ‌ാനമാക്കി ഏതെങ്കിലും പ്രത്യേക വിഷയങ്ങളെടുത്ത് ഇവിടെ സെമിനാറുകൾ നടത്തിപ്പോന്നു. IICS പ്രസിദ്ധീകരണങ്ങൾ 1. Acts & Decrees of the Synod of Diamber 2. Personal Names of Kerala Christians 3. Identity of Nazrani Church of Kerala 4. RSS Christian Perspective Meet 5 . The Liturgy, Heirarchy & Spirituality of St. Thomas Christians in the Pre-portuguese period-a study 6. ഉദയംപേരൂർ സൂനഹദോസിൻ്റെ കാനോനകൾ 7. വർത്തമാനപ്പുസ്‌തകം 8. മാനിക്കേയൻ കുരിശു വിവാദം 9. ഓശാനയുടെ 25 വർഷം വിലയിരുത്തലുകൾ 10. ഉദയംപേരൂർ സൂനഹദോസ് ഒരു ചരിത്രവിചാരണ 11. പ്രൈവറ്റ് കോളജ് അധ്യാപകൻ്റെ സ്‌മരണകൾ 12. കേരള ക്രൈസ്‌തവചരിത്രം വിയോജനകുറിപ്പുകൾ 13. കാനോൻ നിയമത്തിലെ കാണാച്ചരടുകൾ 14. ആരാധനക്രമ വിവാദം ഓശാനയുടെ ഇടപെടലുകൾ 15. പേപ്പസി - ചരിത്രപരമായ ഒരു പഠനം 16. ഓശാനയുടെ എഡിറ്റോറിയലുകൾ (ഭാഗം ഒന്ന്) 17. ഓശാനയുടെ എഡിറ്റോറിയലുകൾ (ഭാഗം രണ്ട്) 18. യേശുവും സഭയും ഇപ്പോഴത്തെ ബോർഡ് ഓഫ് ‌ഡയറക്ടേഴ്‌സ് 1. PROF. N.M.JOSEPH (Chairman) (Former Minister, Kerala State) Neendookunnel, Arunapuram P.O., Pala. 2. SRI. PAUL ZACHARIA (Secretary) (Writer) 5A, Future Centre, Ottukuzhy, Trivandrum-695001 3. CAPT. JOJO CHANDI (Treasurer) (Company Executive) Konthiamadom House, Kokkayar, Koottickal P.O.-686514 4. JUSTICEK.T. THOMAS (Judge, Supreme Court, Retd) Muttampalam P.O., Kottayam-686004 6 . REV. DR. M.J.JOSEPH (Former Principal, Marthoma Theological Seminary, Kottayam)A-22, Indira Nagar, Devalokam P.O., Kottayam-686038 5. MR. THOMAS ABRAHAM (Planter), Kallivayail, Mallikassery P.O. 7. SRI. K.P. PHLIP (Former Executive Director Human Resources, Cochin Refineries) Kottaparambil House, Muttambalam P.O., Kottayam-686004 8. SRI, GEORGE KARUNACKAL (Management Trainer), Karunackal, Chethimattom, Pala P. O. 9. DR. JOSEPH SCARIA (Retd. Joint Director, Animal Husbandry) Pulikunnel House, Pala-686 575 10. PROF. GEORGE KOSHY (Retd. Professor) Kalaparampil, Puthenangady Kottayam-686001 11. SRI. A. C. JOSE (Former Speaker, Kerala & Ex. M.P) 'Ambat', Market Road, Edappally P. O., Kochi-682024 12. MRS. RATHEEMA RAVI. (Managing Partner) D. C. Books, GoodP.O, Kottayam Dist.-686 588Advt. Shephered Street, Kottayam 686 001 13..SRI. JOSEPH PULIKKUNNEL (Director) Hosanna Mount, Edamattom

  • Generation: 5
  • Remembrance: 28-12-2017
  • Place of Funeral: Cremated at Hosana Mount
  • Date of Birth: 14-02-1932
  • Age: 85
Pulikunnel Jaya Sebe Moonnupedika
Pulikunnel Jaya Sebe Moonnupedika

പുലിക്കുന്നേൽ കളപ്പുരക്കൽ മൂന്നുപീടിക കൊന്നക്കാമല ശാഖയിലെ ടി പി മൈക്കിൾ ലിസ്സിക്കുട്ടി ദമ്പതികളുടെ...

പുലിക്കുന്നേൽ കളപ്പുരക്കൽ മൂന്നുപീടിക കൊന്നക്കാമല ശാഖയിലെ ടി പി മൈക്കിൾ ലിസ്സിക്കുട്ടി ദമ്പതികളുടെ മകൻ സിബി മൈക്കിളിന്റെ ഭാര്യ ജയാ സിബി (പെരുമ്പളത്തുശേരിൽ ജോൺ മാത്യുവിന്റെ മകളാണ്) ഇവർ കാനഡയിൽ ജോലി വരുന്നു.ഇവർക്ക് മൂന്നു മക്കൾ ഡാരൻ, ജോർഡൻ , റയൽ, ജയക്ക് കാൻസർ ബാധിച്ച് 2019 ഡിസംബർ 11 നു മരണമടഞ്ഞു. ശവസംസ്‌കാരം ഇവരുടെ താമസസ്ഥലമായ ടൊറോണ്ടയിൽ നടത്തി.

  • Generation: 6
  • Remembrance: 11-12-2019
  • Place of Funeral: Toronto Canada
  • Date of Birth: 27-08-1972
  • Age: 47
Kokkatt  Dr Jose John Pulikunnel Konnackamala
Kokkatt Dr Jose John Pulikunnel Konnackamala

കാഞ്ഞിരപ്പള്ളി കോക്കാട്ട് ഹോസ്പിറ്റൽ ഉടമയും Dr: ലിസിയാമ്മ പുലിക്കുന്നേലിൻ്റെ ഭർത്താവുമായ Dr: ജോസ് ജോ...

കാഞ്ഞിരപ്പള്ളി കോക്കാട്ട് ഹോസ്പിറ്റൽ ഉടമയും Dr: ലിസിയാമ്മ പുലിക്കുന്നേലിൻ്റെ ഭർത്താവുമായ Dr: ജോസ് ജോൺ കോക്കാട്ട് നിരാതനായി , . പരേതൻ പുലിക്കുന്നേൽകളപ്പുരയ്ക്കൽ കൊന്നക്കാമല ശാഖയിൽ പ്രൊ .തോമസ് പി.ജോസഫിന്റെ ( റ്റോമി സാർ കുടുംബയോഗം മുൻ പ്രസിഡന്റ്) പെങ്ങളുടെ ഭർത്താവാണ്. ശവസംസ്ക്കാരം ചെമ്മലമറ്റം പള്ളി സെമിത്തേരിയിൽ നടത്തി

  • Generation: 6
  • Remembrance: 06-06-2024
  • Place of Funeral: Chemmalamattom
Pulikunnel Michael Thomman (Kochuthommachan) Mmoonnupedika (Konnackamala)
Pulikunnel Michael Thomman (Kochuthommachan) Mmoonnupedika (Konnackamala)

പുലിക്കുന്നേൽ കളപ്പുരയ്ക്കൽ മൂന്നു പീടിക (കൊന്നയ്ക്കമല)ശാഖ പുലിക്കുന്നേൽ മൂന്നുപീടിക (കൊന്നയ്ക്കമ...

പുലിക്കുന്നേൽ കളപ്പുരയ്ക്കൽ മൂന്നു പീടിക (കൊന്നയ്ക്കമല)ശാഖ പുലിക്കുന്നേൽ മൂന്നുപീടിക (കൊന്നയ്ക്കമല) മിഖേൽ തൊമ്മൻ (കൊച്ചുതൊമ്മച്ചൻ, 1894-1974) തലമുറ IV ജനനം : 1894 ഒക്ടോബർ 26-ാം തീയതി. വിദ്യാരംഭം പറപ്പള്ളിക്കു ന്നേൽ കളരിയിൽ കഴിച്ചതിൻ്റെ ശേഷം, മീനച്ചിൽ പ്രൈമറിസ്കൂ‌ളിലും ഭരണങ്ങാനം ഗവണ്മെൻ്റ് ഇംഗ്ലീഷ് മിഡിൽ സ്‌കൂളിലും പഠിച്ച് തേർഡ്ഫോറം പാസ്സായി. 1911 ജനുവരി 9-ാം തീയതി കരൂർ പള്ളി ഇടവക ഞാവള്ളിൽ കൂന്താ നത്ത് പുത്തൻപുരയിൽ കോര ഔസേപ്പിൻ്റെ മൂത്ത പുത്രി ത്രേസ്യാമ്മയെ വിവാഹം ചെയ്തു. അക്കാലത്ത്, പിതാവ് ചെറിയതു മിഖേൽ മൂന്നുപീടി കയിൽ കച്ചവടം നടത്തുകയായിരുന്നു. വിദ്യാഭ്യാസാനന്തരം കച്ചവട ത്തിലും കൃഷിയിലും പിതാവിനെ സഹായിച്ചു. 1926-ൽ, തറവാട്ടിൽ നിന്നും കൊന്നയ്ക്കുമലയിൽ ഭാഗം ചെയ്‌തു ലഭിച്ച വസ്‌തുക്കളുടെ ദേഹണ്ഡ കാര്യത്തിനായി അങ്ങോട്ട് താമസം മാറ്റി. മാതൃദേവാലയമായ പൂവത്തോട് ഇടവകാംഗമായി തന്നെ തുടർന്നു. തിടനാട് ഇടവകയിലെ C.A.C.. കത്തോലിക്കാ കോൺഗ്രസ്, വിൻസെന്റ് ഡി. പോൾ സഖ്യം തുടങ്ങിയ സംഘടനകളിൽ അവയുടെ പ്രസിഡന്റ് എന്ന നിലയിൽ സേവനമനുഷ്‌ഠിച്ചു. അഖില കേരള കത്തോലിക്കാ കോൺഗ്രസിന്റെ ഒരു സജീവപ്രവർത്തകനായിരുന്നു. വിജ്ഞാനസമ്പാദ നത്തിൽ സ്ഥിരോത്സാഹിയായ ഇദ്ദേഹത്തിന് സ്വന്തമായി വിപുലമായ ഒരു ഗ്രന്ഥശേഖരം തന്നെ ഉണ്ടായിരുന്നു. പുലിക്കുന്നേൽ കുടുംബയോഗസ്ഥാപനത്തിന് മുൻനിന്നു പ്രവർ ത്തിച്ച ഇദ്ദേഹം സ്ഥാപനകാലം (1964) മുതൽ മരണംവരെ (1974) പ്രസി ഡന്റായിരുന്നു. പുലിക്കുന്നേൽ കുടുംബ ചരിത്രത്തിലെ പ്രാരംഭകാലവിവരങ്ങൾ ശേഖരിക്കുന്നതിലും തയ്യാറാക്കുന്നതിലും സഹായിച്ചു.. ഭാര്യ ത്രേസ്യാമ്മ 1983 മെയ് 4-ാം തീയതി നിര്യാ തയായി. മക്കൾ : (1) ജോസഫ് (കൊച്ചൂഞ്ഞ്) (2) മൈക്കിൾ (കുഞ്ഞൂഞ്ഞ്) (3) സ്‌കറിയാ (അപ്പച്ചൻ) (4) റോസക്കുട്ടി (5) അവിരാച്ചൻ (6) തോമ്മസ് (കുഞ്ഞുകുട്ടി) (7) അന്നക്കുട്ടി (8) ജോർജുകുട്ടി (9) ജോണിക്കുട്ടി (10) മേരിക്കുട്ടി (11) അലക്സ‌ാണ്ടർ (ബേബി). റോസക്കുട്ടി മുണ്ടാങ്കൽ കർമ്മലീത്താ മഠത്തിൽ ചേർന്ന് സഭാ വസ്ത്രം സ്വീകരിച്ച ശേഷം ശരീരസുഖം ഇല്ലാതെ വരികയാൽ ഇടക്കു ന്നിൽ സിസ്റ്റേഴ്സ‌് ഓഫ് നസ്രത്തു കന്യാലയത്തിൽ താമസിച്ചുവരുന്നു. അന്നക്കുട്ടിയെ കുട്ടനാട്ടിൽ കൈനകരി കളിപ്പറമ്പിൽ കുഞ്ചെറിയാ തോമസിന്റെ മൂത്ത പുത്രൻ തോമ്മസ് ജേക്കബ് (ചാക്കപ്പൻ) വിവാഹം കഴിച്ചു. മക്കൾ : ശാന്തമ്മ, ആൻസമ്മ, തോമ്മസുകുട്ടി, കുഞ്ഞാച്ചൻ, മോളി, മോനപ്പൻ, റോസമ്മ. മേരിക്കുട്ടിയെ തോട്ടയ്ക്കാട്ട് ചോതിരക്കുന്നേൽ (കൊച്ചിരത്താഴെ) വർക്കിയുടെ മകൻ മാത്തൂച്ചൻ വിവാഹം ചെയ്‌തു. മക്കൾ : ലൗലിയമ്മ (സി. ലിസറ്റ്), ലിസമ്മ, ഷീലമ്മ, സോണിച്ചൻ, ടോജോ (കൊച്ചുതൊമ്മച്ചൻ 1974 മെയ് 4-ാം തീയതി അന്തരിച്ചു. പൂവത്തോട് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.

  • Generation: 4
  • Remembrance: 04-05-1974
  • Place of Funeral: Poovathod
  • Date of Birth: 26-10-1894
  • Age: 80
Pulikunnel Thresiamma Thomman Moonnupedika (Konnackamala)
Pulikunnel Thresiamma Thomman Moonnupedika (Konnackamala)

കാരൂർ പള്ളി ഇടവക ഞാവള്ളിൽ കൂന്താനത്ത് പുത്തൻപുരയിൽ കോര ഔസേപ്പിൻറെ മൂത്ത പുത്രി ത്രേസിയാമ്മയെ പുലിക...

കാരൂർ പള്ളി ഇടവക ഞാവള്ളിൽ കൂന്താനത്ത് പുത്തൻപുരയിൽ കോര ഔസേപ്പിൻറെ മൂത്ത പുത്രി ത്രേസിയാമ്മയെ പുലിക്കുന്നേൽ കളപ്പുരക്കൽ മൂന്നുപീടിക കൊന്നക്കാമല ശാഖയിലെ മിഖായേൽ തൊമ്മൻ (കൊച്ചുതൊമ്മച്ചൻ) 1991 ജനുവരി 9 ന് വിവാഹം ചെയ്തു . മക്കൾ, ജോസഫ് (കൊച്ചുകുഞ്ഞു) , മൈക്കിൾ (കുഞ്ഞുഞ്ഞു ), സ്കറിയാ (അപ്പച്ചൻ), റോസക്കുട്ടി, അവറാച്ചൻ, തോമസ് (കെഞ്ചുകുട്ടി), അന്നക്കുട്ടി, ജോർജുകുട്ടി , ജോണിക്കുട്ടി, മേരിക്കുട്ടി, അലക്സാണ്ടർ, ബേബി ). എന്നി പതിനൊന്നു പേര്, ത്രേസിയാമ്മ 1983 മെയ് മാസം നാലാം തിയതി മരിച്ചു പൂവത്തോട് പള്ളി സെമിത്തേരിയിൽ അടക്കി.

  • Generation: 4
  • Remembrance: 04-05-1983
  • Place of Funeral: Poovathod
Pulikunnel Rosakutty Moonnupedika  (Konnackamala)
Pulikunnel Rosakutty Moonnupedika (Konnackamala)

റോസക്കുട്ടി മുണ്ടാങ്കൽ കർമ്മലീത്താ മഠത്തിൽ ചേർന്ന് സഭാ വസ്ത്രം സ്വീകരിച്ച ശേഷം ശരീരസുഖം ഇല്ലാതെ വരിക...

റോസക്കുട്ടി മുണ്ടാങ്കൽ കർമ്മലീത്താ മഠത്തിൽ ചേർന്ന് സഭാ വസ്ത്രം സ്വീകരിച്ച ശേഷം ശരീരസുഖം ഇല്ലാതെ വരികയാൽ ഇടക്കു ന്നിൽ സിസ്റ്റേഴ്സ‌് ഓഫ് നസ്രത്തു കന്യാലയത്തിൽ ആയിരുന്നു 2006 ഡിസംബർ നാലിന് മരിച്ചു

  • Generation: 5
  • Remembrance: 04-12-2006
  • Place of Funeral: no
Pulikunnel  P T Joseph(Kochunju) Moonnupedika (Konnackamala)
Pulikunnel P T Joseph(Kochunju) Moonnupedika (Konnackamala)

പി.റ്റി. ജോസഫ് (കൊച്ചൂഞ്ഞ്), തിടനാട് തലമുറ V ജനനം : 3-3-1919 വിദ്യാഭ്യാസാനന്തരം ബാംഗളൂർ ഹിന്ദു സ്...

പി.റ്റി. ജോസഫ് (കൊച്ചൂഞ്ഞ്), തിടനാട് തലമുറ V ജനനം : 3-3-1919 വിദ്യാഭ്യാസാനന്തരം ബാംഗളൂർ ഹിന്ദു സ്ഥാൻ എയർക്രാഫ്റ്റ് ഫാക്‌ടറിയിൽ ഉദ്യോഗജീ വിതമാരംഭിച്ചു. ബോംബെയിൽ ബ്രിട്ടീഷ് പെട്രോ ളിയം കമ്പനിയിൽ ഉദ്യോഗസ്ഥനായി. 1951-ൽ മംഗ ലാപുരം കിന്നഗോളിയിൽ സാൽവദോർ മിസ്ക്വി റ്റായുടെ പുത്രി മാർസെലിനെ വിവാഹം ചെയ്തു. മാർസെൽ സന്താനരഹിതയായി ചരമമടഞ്ഞു (16 -6-1974). ബോംബെയിലായിരിക്കെ, കേരളാ കാത്തലിക് യൂണിയൻ്റെ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. 1975-ൽ കമ്പനിയിൽനിന്നും റിട്ടയർ ചെയ്തു. റിട്ട പി.റ്റി. ജോസഫ് യർ ചെയ്തശേഷം തറവാട്ടുഭവനത്തിൽവന്ന് താമസമാക്കി. 18-8-1977ൽ മുട്ടത്തുകോണം കടവിൽ സഖറിയായുടെ പുത്രി അന്നമ്മയെ (കുഞ്ഞു മോൾ) പുനർവിവാഹം ചെയ്തു‌. മക്കൾ :1, തോമസ്(തൊമ്മിക്കുഞ്ഞ്) ജനനം 12-8-1978. MBBS വിദ്യാർത്ഥി. 2 അമ്മത്രേസിയാ 3 മറിയം ( കൊച്ചൂഞ്ഞ് 2010 ഡിസംബർ 27 -ാം തീയതി അന്തരിച്ചു. പൂവത്തോട് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.

  • Generation: 5
  • Remembrance: 27-12-2010
  • Place of Funeral: Poovathod
  • Date of Birth: 03-03-1919
  • Age: 91
Pulikunnel T P Michel (Kunjukunju) Moonnupedika (Konnackamala)
Pulikunnel T P Michel (Kunjukunju) Moonnupedika (Konnackamala)

റ്റി.പി. മൈക്കിൾ (കുഞ്ഞൂഞ്ഞ്), പൂന കൊ.വ. 1097. വിവാഹം : 18-10-1954. മരണം : 6-4-1989 -ഭാര്യ : അതിരമ...

റ്റി.പി. മൈക്കിൾ (കുഞ്ഞൂഞ്ഞ്), പൂന കൊ.വ. 1097. വിവാഹം : 18-10-1954. മരണം : 6-4-1989 -ഭാര്യ : അതിരമ്പുഴ വടക്കേടത്ത് അഡ്വ. വി.വി. സെബാസ്റ്റ്യൻ Ex M.LA.യുടെ പുത്രി ലിസ്സിക്കുട്ടി. വിമാനസർവീസിൽ റേഡിയോ എൻജിനീയറിംഗ് വിഭാഗത്തിൽ ഉദ്യോഗ സ്ഥനായിരുന്ന മൈക്കിൾ കുടുംബസമേതം പൂന യിൽ താമസം. മക്കൾ 1. ത്രേസ്യാ (ടെസ്സി) ജനനം 26-6 -1956 ഭർത്താവ് - വാര്യം പറമ്പിൽ വി.എം. വർഗീ സിൻ്റെ പുത്രൻ മാമ്മൻ വർഗീസ് (പ്രിൻസ്). മക്കൾ: സോണിയാ, സണ്ണി, സൂരജ്. 2. റോസി B.Sc. M.A ജനനം 22-9 -1960. സ്കൂൾ ടീച്ചർ. ഭർത്താവ് : കീച്ചേരിൽ തക ടിയേൽ കെ.കെ. മാത്യുവിൻ്റെ മകൻ തോമസ് കെ. മാത്യു (തോമസുകുട്ടി). മക്കൾ : രോഹിത്, റിയാ. 3. ടോമി മൈക്കിൾ II (1) 4. സെബാസ്റ്റ്യൻ (സിബി) II (2) ( കുഞ്ഞൂഞ്ഞ്1989 ഏപ്രിൽ 23 -ാം തീയതി അന്തരിച്ചു. പൂനയിൽ ആയിരുന്നു

  • Generation: 5
  • Remembrance: 06-04-1989
  • Place of Funeral: Pune
  • Date of Birth: 01-01-1921
  • Age: 68
Pulikunnel Lizie Michel Moonnupeedika  (Konnackamala)
Pulikunnel Lizie Michel Moonnupeedika (Konnackamala)

അതിരമ്പുഴ വടക്കേടത്ത് അഡ്വ. വി.വി. സെബാസ്റ്റ്യൻ Ex M.LA.യുടെ പുത്രി ലിസ്സിക്കുട്ടിയെ റ്റി.പി. മൈക്ക...

അതിരമ്പുഴ വടക്കേടത്ത് അഡ്വ. വി.വി. സെബാസ്റ്റ്യൻ Ex M.LA.യുടെ പുത്രി ലിസ്സിക്കുട്ടിയെ റ്റി.പി. മൈക്കിൾ (കുഞ്ഞൂഞ്ഞ്) : 18-10-1954.ൽ ,വിവാഹം ചെയ്തു. കുടുംബസമേതം പൂന യിൽ താമസം. മക്കൾ 1. ത്രേസ്യാ (ടെസ്സി) ജനനം 26-6 -1956 ഭർത്താവ് - വാര്യം പറമ്പിൽ വി.എം. വർഗീ സിൻ്റെ പുത്രൻ മാമ്മൻ വർഗീസ് (പ്രിൻസ്). മക്കൾ: സോണിയാ, സണ്ണി, സൂരജ്. 2. റോസി B.Sc. M.A ജനനം 22-9 -1960. സ്കൂൾ ടീച്ചർ. ഭർത്താവ് : കീച്ചേരിൽ തക ടിയേൽ കെ.കെ. മാത്യുവിൻ്റെ മകൻ തോമസ് കെ. മാത്യു (തോമസുകുട്ടി). മക്കൾ : രോഹിത്, റിയാ. 3. ടോമി മൈക്കിൾ II (1) 4. സെബാസ്റ്റ്യൻ (സിബി) ലിസ്സിക്കുട്ടി2004 ഓഗസ്റ്റ് 11 -ാം തീയതി അന്തരിച്ചു. പൂനയിൽ ആയിരുന്നു

  • Generation: 5
  • Remembrance: 11-08-2004
  • Place of Funeral: Pune
Pulikunnel T P Scaria (Appachan) Moonnupeedika(Konnackamala)
Pulikunnel T P Scaria (Appachan) Moonnupeedika(Konnackamala)

റ്റി.പി. സ്‌കറിയാ (അപ്പച്ചൻ) ജനനം : 1924.വിവാഹം : 25-6-1947.തലമുറ V മരണം : 7-6-1999 ഭാര്യ : പ്രവ...

റ്റി.പി. സ്‌കറിയാ (അപ്പച്ചൻ) ജനനം : 1924.വിവാഹം : 25-6-1947.തലമുറ V മരണം : 7-6-1999 ഭാര്യ : പ്രവിത്താനം ഇടവക ക 10/10/2001 ഇടവക കുഴിഞ്ഞാലിൽ കുരു വിള മൈക്കിളിൻ്റെ പുത്രി ചിന്നമ്മ. താമസം : ആദ്യം മൂന്നാം തോട്ടും പിന്നീട് താമര ശ്ശേരി മൈലുള്ളാംപാറയിലേക്കും മാറ്റി. പുലിക്കു ന്നേൽ കുടുംബയോഗത്തിൻ്റെ ആരംഭകാലത്ത് അതിന്റെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെ ടുത്തിരുന്നു. മക്കൾ : 1. ത്രേസ്യാ(എൽസി) അവിവാഹിത 2. തോമ്മസ് (കുട്ടിയച്ചൻ) 3. മൈക്കിൾ (സണ്ണിച്ചൻ) 4. സക്കറിയാ (സ്‌കറിയാച്ചൻ) 5. അവിരാച്ചൻ. അവിവാഹിതൻ 18/2/2017 6. ജോസഫ്. മരണമടഞ്ഞു. 7. അന്ന (കുഞ്ഞമ്മ), ഭർത്താവ് : പറത്താനം കുറ്റിയാനി ക്കൽ ജോസഫിൻ്റെ മകൻ അവിരാച്ചൻ. മക്കൾ : മിക്കി, ജോസഫ്, സ്‌കറിയാ. 8. മറിയാമ്മ (മോളമ്മ). ഭർത്താവ്: അമ്പൂരി ഉള്ളാട്ടിൽ കുന്നേൽ തോമസിൻ്റെ മകൻ മാത്യു (ബാബു). മക്കൾ : റോസ്‌മിൻ, രോഷ്നി 9. ഷാജി. മാർത്താണ്ഡ‌ത്തു താമസം റ്റി.പി. സ്‌കറിയാ (അപ്പച്ചൻ) 7-6-1999ൽ മരണമടഞ്ഞു.

  • Generation: 5
  • Remembrance: 10-10-2001
  • Place of Funeral: Thamarassery
  • Date of Birth: 01-01-1924
  • Age: 77
Pulikunnel Chinnamma Scaria Moonnupeedika ( Konnackamala)
Pulikunnel Chinnamma Scaria Moonnupeedika ( Konnackamala)

താമസം : ആദ്യം മൂന്നാം തോട്ടും പിന്നീട് താമര ശ്ശേരി മൈലുള്ളാംപാറയിലേക്കും മാറ്റി. പുലിക്കു ന്നേൽ കുടു...

താമസം : ആദ്യം മൂന്നാം തോട്ടും പിന്നീട് താമര ശ്ശേരി മൈലുള്ളാംപാറയിലേക്കും മാറ്റി. പുലിക്കു ന്നേൽ കുടുംബയോഗത്തിൻ്റെ ആരംഭകാലത്ത് അതിന്റെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെ ടുത്തിരുന്നു. മക്കൾ : 1. ത്രേസ്യാ(എൽസി) അവിവാഹിത 2. തോമ്മസ് (കുട്ടിയച്ചൻ) 3. മൈക്കിൾ (സണ്ണിച്ചൻ) 4. സക്കറിയാ (സ്‌കറിയാച്ചൻ) 5. അവിരാച്ചൻ. അവിവാഹിതൻ 18/2/2017 6. ജോസഫ്. മരണമടഞ്ഞു. 7. അന്ന (കുഞ്ഞമ്മ), ഭർത്താവ് : പറത്താനം കുറ്റിയാനി ക്കൽ ജോസഫിൻ്റെ മകൻ അവിരാച്ചൻ. മക്കൾ : മിക്കി, ജോസഫ്, സ്‌കറിയാ. 8. മറിയാമ്മ (മോളമ്മ). ഭർത്താവ്: അമ്പൂരി ഉള്ളാട്ടിൽ കുന്നേൽ തോമസിൻ്റെ മകൻ മാത്യു (ബാബു). മക്കൾ : റോസ്‌മിൻ, രോഷ്നി 9. ഷാജി. മാർത്താണ്ഡ‌ത്തു താമസം

  • Generation: 5
  • Remembrance: 10-10-2001
  • Place of Funeral: Thamarassery
Pulikunnel T P Abraham (Avirachan) Moonnupeedika (Konnackamala)
Pulikunnel T P Abraham (Avirachan) Moonnupeedika (Konnackamala)

റ്റി.പി. എബ്രാഹം (അവിരാച്ചൻ) ഭിലായി തലമുറ V ജനനം : 31-3-1927 വിവാഹം : 13-2-1958 മരണം : 3-6-1993ൽ...

റ്റി.പി. എബ്രാഹം (അവിരാച്ചൻ) ഭിലായി തലമുറ V ജനനം : 31-3-1927 വിവാഹം : 13-2-1958 മരണം : 3-6-1993ൽ താമസം . ഭിലായിൽ ഭാര്യ : ചിറക്കടവ് ഒറ്റപ്ലാക്കൽ ജോസഫിൻ്റെ പുത്രി റോസമ്മ (അമ്മിണി) അവിരാച്ചനും ഭാര്യ അമ്മിണിയും ഭിലായി ഉരുക്കുനിർമ്മാണശാലയിൽ ഉദ്യോഗസ്ഥരായിരുന്നു. മക്കൾ : 1 . റ്റോമി 2. ഫാ. A.P. ജോസി 3. ട്രീസാ (നാൻസി B.Sc, B.Ed). വിവാഹം : 28-12-1986. ഭർത്താവ്: പൂവത്തോട് ഇടവക പേരേക്കാട്ട് പി.ജെ. ദേവസ്യായുടെ മകൻ ടോമി. ബോംബെയിൽ താമസം. മക്കൾ : നിധിൻ, നിധീഷ് അവിരാച്ചൻ 66 മത്തെ വയസിൽ 3-6-1993ൽ ഒരു ബൈക്കപകടത്തിൽ നിര്യതനായി ഭിലായിൽ തന്നെ സംസ്കരിച്ചു.

  • Generation: 5
  • Remembrance: 03-06-1993
  • Place of Funeral: Bhilai
  • Date of Birth: 31-03-1927
  • Age: 66
Pulikunnel  Thomas (Kuttiyachan) Moonnupedika(Konnackamala)
Pulikunnel Thomas (Kuttiyachan) Moonnupedika(Konnackamala)

തോമ്മസ് (കുട്ടിയച്ചൻ), അമ്പൂരി തലമുറ VI ജനനം : 6-3-1950.വിവാഹം 26-12-1977 മരണം 15/1/2024 ഭാര്യ :...

തോമ്മസ് (കുട്ടിയച്ചൻ), അമ്പൂരി തലമുറ VI ജനനം : 6-3-1950.വിവാഹം 26-12-1977 മരണം 15/1/2024 ഭാര്യ : ചെമ്പേരി മുണ്ടാട്ടുചുണ്ടയിൽ തോമ്മസ് സ്‌കറിയായുടെ മകൾ ഗ്രേസി. മക്കൾ : 1. ജോസഫ് (ജസ്റ്റിൻ) ജനനം 19- 3- 1980. 2. ജോർജ് ജനനം 14- 4- 1984. വിലാസം: തോമസ് സ്കറിയ, പുലിക്കുന്നേൽ, അമ്പൂരി പി.ഒ. (വഴി) വെള്ളറട, തിരുവനന്തപുരം Dt. ഏറെ നാൾ ഷീണിതനായി കിടപ്പിലായിരുന്നു. കുട്ടിയച്ചൻ 15/1/2024ൽ മരിച്ചു അമ്പൂരി സെൻറ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ അടക്കി.

  • Generation: 6
  • Remembrance: 15-01-2024
  • Place of Funeral: Ampoori St George Forane Church
  • Date of Birth: 06-03-1950
  • Age: 74
Pulikunnel T P Thomas (Kunjukutty) Moonnupedika(Konnackamal)
Pulikunnel T P Thomas (Kunjukutty) Moonnupedika(Konnackamal)

ഏലിക്കുന്നേൽ കളപ്പുരയ്ക്കൽ മൂന്നുപീടിക(കൊന്നയ്ക്കാലാ റ്റി.പി. തോമ്മസ് (കുഞ്ഞുകുട്ടി) തലമുറ V ജനനം...

ഏലിക്കുന്നേൽ കളപ്പുരയ്ക്കൽ മൂന്നുപീടിക(കൊന്നയ്ക്കാലാ റ്റി.പി. തോമ്മസ് (കുഞ്ഞുകുട്ടി) തലമുറ V ജനനം : 21-3-1929 വിവാഹം : 29-5-1961 മരണം 12/09/2007 - ഭാര്യ : വാഴക്കുളം നമ്പ്യാപറയിൽ കളരിയ്ക്കൽ തൊട്ടിയിൽ മത്തായി ചാക്കോയുടെ പുത്രി ഏഴു വർഷക്കാലം ബാംഗളൂർ ഹിന്ദുസ്ഥാൻ എയർക്രാഫ്റ്റ് ഫാക്ടറി യിലും, പിന്നീട് കുറെക്കാലം പേർഷ്യയിൽ ഓയിൽ കമ്പനിയിലും ഉദ്യോഗം വഹിച്ചിരുന്നു. പുലിക്കുന്നേൽ കുടുംബയോഗത്തിൻ്റെ ആരംഭം മുതൽ അതിന്റെ ജോയിന്റ് സെക്രട്ടറി എന്ന നിലയിൽ ചുമതല വഹിച്ചിട്ടുണ്ട്. ഇദ്ദേഹം ഇപ്പോൾ നീലൂർ താമസം. ഭാര്യ സിസിലിയാമ്മ 21-7-1996ൽ നിര്യാ തയായി. നീലൂർ പള്ളി കുടുംബകല്ലറയിൽ സംസ്കരിച്ചു. : 1. തോമസുകുട്ടി 2. ത്രേസ്യാ (ടെസ്സി) ജനനം 30-5-1964. ഭർത്താവ് : പയസ് മൗണ്ട് ഇടവക വടക്കേമുളഞ്ഞനാൽ ജോസഫിൻ്റെ മകൻ മാത്യു. മക്കൾ: സാർത്തോ, സിസിമേരി. 3. ജേക്കബ് (റോയിച്ചൻ) 4. ജോർജ് (ജോജോ) ടി.പി. തോമസ് പുലിക്കുന്നേൽ, നീലൂർ പി.ഒ. അന്തീനാട് (വഴി) 686651. 0482-221725 കുഞ്ഞുകുട്ടി 12/09/2007 നിര്യാ തനായി . നീലൂർ പള്ളി കുടുംബകല്ലറയിൽ സംസ്കരിച്ചു

  • Generation: 5
  • Remembrance: 12-09-2007
  • Place of Funeral: Neeloor St Xaviers Church
  • Date of Birth: 21-03-1929
  • Age: 78
Pulikunnel Cisiliyamma Thomas Moonnupedika (Konnackamal)
Pulikunnel Cisiliyamma Thomas Moonnupedika (Konnackamal)

വാഴക്കുളം നമ്പ്യാപറയിൽ കളരിയ്ക്കൽ തൊട്ടിയിൽ മത്തായി ചാക്കോയുടെ പുത്രി സിസിലിയാമ്മയെ റ്റി.പി. തോമ്മസ...

വാഴക്കുളം നമ്പ്യാപറയിൽ കളരിയ്ക്കൽ തൊട്ടിയിൽ മത്തായി ചാക്കോയുടെ പുത്രി സിസിലിയാമ്മയെ റ്റി.പി. തോമ്മസ് (കുഞ്ഞുകുട്ടി)29-5-1961വിവാഹം ചെയ്തു. മക്കൾ 1. തോമസുകുട്ടി 2. ത്രേസ്യാ (ടെസ്സി) ജനനം 30-5-1964. ഭർത്താവ് : പയസ് മൗണ്ട് ഇടവക വടക്കേമുളഞ്ഞനാൽ ജോസഫിൻ്റെ മകൻ മാത്യു. മക്കൾ: സാർത്തോ, സിസിമേരി. 3. ജേക്കബ് (റോയിച്ചൻ) 4. ജോർജ് (ജോജോ) സിസിലിയാമ്മ 21-7-1996ൽ നിര്യാ തയായി. നീലൂർ പള്ളി കുടുംബകല്ലറയിൽ സംസ്കരിച്ചു.

  • Generation: 5
  • Remembrance: 21-07-1996
  • Place of Funeral: Neeloor St Xaviers Church
Pulikunnel T P Alexander (Baby) Moonnupeedika(Konnackamala)
Pulikunnel T P Alexander (Baby) Moonnupeedika(Konnackamala)

റ്റി.പി. അലക്സാണ്ടർ (ബേബി) ജനനം : 16-4-1941.വിവാഹം : 27-12-1976 മരണം 12/05/2013 ഭാര്യ : കൊടുമൺ ഇട...

റ്റി.പി. അലക്സാണ്ടർ (ബേബി) ജനനം : 16-4-1941.വിവാഹം : 27-12-1976 മരണം 12/05/2013 ഭാര്യ : കൊടുമൺ ഇടയിറേത്തു കിഴക്കേതിൽ ഡാനിയേൽ മകൾ എലിസബത്ത് (ഓമന)മരണം 7/6/21 പത്രപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നു. പല പ്രസിദ്ധീകരണങ്ങൾക്കുവേണ്ടിയും പ്രവർത്തിച്ചി ട്ടുണ്ട്. ഇപ്പോൾ ഇദ്ദേഹം തിരുവനന്തപുരം കേന്ദ്ര മാക്കി News Line എന്ന സ്വന്തമായ വാർത്താവിത രണ പ്രസ്ഥാനത്തിലൂടെ ഉത്തരേന്ത്യയിലും വിദേ ശത്തുമുള്ള പ്രസിദ്ധീകരണങ്ങൾക്ക് വാർത്തയും ഫീച്ചേഴ്സും ചിത്രങ്ങളും ലഭ്യമാക്കുന്നു. താമസം : തിരുവനന്തപുരത്ത് ഉള്ളൂർ പി.റ്റി.ചാക്കോ നഗറിൽ. മക്കൾ 1. ട്രെസി (കുഞ്ഞേലി) ജനനം : 6-1-1980 2. തോമ്മസ് (ടെറി / കുഞ്ഞുതൊമ്മി) ജനനം : 29-11-1982 3. അന്ന (കുഞ്ഞന്ന) ജനനം : 21-6-1985. റ്റി.പി. അലക്സാണ്ടർ 12/05/2013ൽ നിര്യാതനായി പൂവത്തോട് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.

  • Generation: 5
  • Remembrance: 12-05-2013
  • Place of Funeral: Poovathode
  • Date of Birth: 16-04-1941
  • Age: 72
Pulikunnel Omana Alexander Moonnupeedika(Konnackamala)
Pulikunnel Omana Alexander Moonnupeedika(Konnackamala)

കൊടുമൺ ഇടയിറേത്തു കിഴക്കേതിൽ ഡാനിയേൽ മകൾ എലിസബത്ത് (ഓമന)യെ റ്റി.പി. അലക്സാണ്ടർ (ബേബി)27-12-1976 ൽ വി...

കൊടുമൺ ഇടയിറേത്തു കിഴക്കേതിൽ ഡാനിയേൽ മകൾ എലിസബത്ത് (ഓമന)യെ റ്റി.പി. അലക്സാണ്ടർ (ബേബി)27-12-1976 ൽ വിവാഹം കഴിച്ചു. താമസം : തിരുവനന്തപുരത്ത് ഉള്ളൂർ പി.റ്റി. ചാക്കോ നഗറിൽ. മക്കൾ 1. ട്രെസി (കുഞ്ഞേലി) ജനനം : 6-1-1980 2. തോമ്മസ് (ടെറി / കുഞ്ഞുതൊമ്മി) ജനനം : 29-11-1982 3. അന്ന (കുഞ്ഞന്ന) ജനനം : 21-6-1985. ഓമന അലക്സാണ്ടർ 7/6/21 ൽ നിര്യാതയായി പൂവത്തോട് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.

  • Generation: 5
  • Remembrance: 07-06-2021
  • Place of Funeral: Poovathode
Pulikunnel Scaria Abraham Thonippara
Pulikunnel Scaria Abraham Thonippara

സ്കറിയാ എബ്രാഹം (അവിരാച്ചൻ)തലമുറ V ജനനം 18/ 04/ 1918 വിവാഹം : 10-2-1935 മരണം 21/3/2018 ഭാര്യ...

സ്കറിയാ എബ്രാഹം (അവിരാച്ചൻ)തലമുറ V ജനനം 18/ 04/ 1918 വിവാഹം : 10-2-1935 മരണം 21/3/2018 ഭാര്യ: വിളക്കുക്കാം കള്ളിവയലിൽ കൊണ്ടുപ്പറമ്പിൽ ചാക്കോ എബ്രാഹതിന്റെ (പാപ്പാൻ) മകൾ ചാച്ചിയമ്മ ചാച്ചിയമ്മയുടെ മരണം : 11-4-1991 താമസം - 1904-ൽ ഇടക്കുന്നത്തേക്കു മാറിത്താമസിച്ചു. ഇടക്കുന്നം കാരി കുളം ഫാത്തിമാമാതാ പള്ളി സ്ഥാപനത്തിൽ മുൻനിന്നു പ്രവർത്തിച്ചു. കൂവപ്പള്ളി വിവിധോദ്ദേശസഹകരണസംഘം പ്രസിഡൻ്റായിരുന്നു. ഇട ക്കുന്നം ചുവപ്പള്ളി റോഡിൻ്റെ പുനരുദ്ധാരണം, കൂവപ്പള്ളി, ആനക്കല്ലു പ്രദേ ശരത്തയ്ക്കുള്ള ഇലക്ട്രിക് സപ്ലൈ, പാറത്തോട്ടു പഞ്ചായത്തിലെ വാട്ടർ സമപ്ലൈ സ്‌കീം ഇവയ്ക്കുവേണ്ടി പരിശ്രമിച്ചു. മക്കൾ 1. എലിസബത്ത് (എൽസി) ജനനം 6-9-1940 ഭർത്താവ്. കോട്ടയം തെള്ളിയിൽ ഷെവലിയർ റ്റി.ജെ മാത്യുവിൻ്റെ രണ്ടാമത്തെ മകൻ ജോർജ് B.COM, ജോർജ് മലയാളമനോരമയിൽ ആഡിറ്റർ ആയിരുന്നു. 21-1-1998 ൽ മരണമടഞ്ഞു. മക്കൾ എലിസബത്ത് (ലിസ്), റോസ(മിനി), സെലീൻ, അഡ്വ മാത്യു 3. ലൂസി ജനനം : 24-6-1042 ഭർത്താവ് - എറണാകുളം ജോർജ് പി വളവിയുടെ പുത്രൻ ജോസഫ് വളവി B.Com. കോട്ടയത്ത് കമ്മീ ഷൻ ഏജൻ്റ്, മക്കൾ: ജോർജ്, എബ്രാഹം (എജോ), മേരി (മഞ്ജു), ചീറ്റർ 3. റീത്താമ്മ ജനനം 14-11-1945. ഭർത്താവ് അതിരമ്പുഴ പീടികയ്ക്കൽ പി.എം. ജോണിൻ്റെ പുത്രൻ ക്യാപ്റ്റൻ ജോൺ മാത്യു മാത്യു 0-1-1970ൽ നിര്യാതനായി മക്കൾ ജോജോ, മിനു, അബ്രാഹം, ലിസ്റ്റ് 4. മറിയമ്മ ജനനം 15-8-1949. ഭർത്താവ് : കാഞ്ഞിരപ്പള്ളി പള്ളിവാതുക്കൽ കാനത്തിപ്പറമ്പിൽ ജോസഫിൻ്റെ മകൻ ജേക്കബ്. RACT-ൽ ഉദ്യോഗം. മക്കൾ: അന്ന (ചിന്നു MA), ജോസഫ് (ജിജു MBA). 5. ത്രേസ്യാമ (റാണി MA) ജനനം 17-8-1951. ഭർത്താവ് തമ്പലക്കാട് കതയനാട്ട് പ്രൊഫ. കെ.റ്റി മത്തായിയുടെ മകൻ പൗലോസ് (എൻജിനീയർ) ആവഡി CVRDE ആർമമെൻ്റ് ഫാക്‌ടറിയിൽ ഡിസൈൻ എൻജിനീയർ താമസവും ആവഡിയിൽ മക്കൾ മധു MBA, സുധ (ജേർണ வி 6. അന്നമ്മ (തങ്കമ്മ MA) ജനനം : 11-7-1954. ഫെഡറൽ ബാങ്കിൽ മാനേജർ ഉദ്യോഗം ഭർത്താവ് : വരാപ്പുഴ മേനാശ്ശേരി ആൻറണി BALT യുടെ പുത്രൻ ജോർജ് (കെമിക്കൽ എൻജിനീയർ, ഏലൂർ). മക്കൾ ആൻ്റണി, അബ്രാഹം. 7. സെലീൻ B.A. ജനനം : 11-7-1956 ഭർത്താവ് : കൈനകരി തേവർകാട്ട് തൊമ്മിക്കുഞ്ഞിൻ്റെ മകൻ കുര്യാള തോമ്മസ് (മാനേജർ, സൗത്തിന്ത്യൻ ബാങ്ക്, എറണാകുളം), മക്കൾ : മരീന, എലിസബത്ത്, തെരേസാ. 8. റോസമ്മ, ജനനം : 10-11-1959. ഭർത്താവ് : കരൂർ ഞാവള്ളി (കൂന്താനം) തൊമ്മച്ചൻ്റെ പുത്രൻ ജോർജ്. മക്കൾ: തൊമ്മിക്കുഞ്ഞ്, അവി രാച്ചൻ, വർക്കിച്ചൻ. 9. ജോ സ്‌കറിയാ (ജോച്ചൻ) 1 (1) 10. സിസിലി BA. ജനനം : 23-9-1963. ഭർത്താവ് : കാഞ്ഞിര പ്പള്ളി ആനക്കല്ലു പള്ളി ഇടവക കരിക്കാട്ടുപറമ്പിൽ കുരുവിളയുടെ മകൻ വിനോ കെ. ജോർജ് മക്കൾ : അന്ന(തങ്കു). എലിസബത്ത് (ചാച്ചു). സ്കറിയാ എബ്രാഹം (അവിരാച്ചൻ) എല്ലാ കുടുംബ യോഗങ്ങളിലും വരാറുണ്ടായിരുന്നു. പഴയ കഥകളും സംഗീതവും വഴി സദസിനെ ചിരിപ്പിക്കുമായിരുന്നു. തന്റെ 100 മത്തെ വയസിൽ ആരോഗ്യത്തോടെ നല്ല ഓർമ്മ ശക്‌തിയോടും സന്തോഷത്തോടും കൂടി ജീവിച്ചു് കൊച്ചു യാത്രകളും നടത്തി 21/3/2018 ൽ ഇഹലോകവാസം വെടിഞ്ഞു.ശവസംസ്‌കാരം കാരികുളം ഫാത്തിമ മാത പള്ളി സെമിത്തേരിയിൽ നടത്തി.

  • Generation: 5
  • Remembrance: 21-03-2018
  • Place of Funeral: Karikulam Fathima Matha Church
  • Date of Birth: 18-04-1918
  • Age: 100
Pulikunnel Chachiamma Abraham Thonippara
Pulikunnel Chachiamma Abraham Thonippara

വിളക്കുക്കാം കള്ളിവയലിൽ കൊണ്ടുപ്പറമ്പിൽ ചാക്കോ എബ്രാഹതിന്റെ (പാപ്പാൻ) മകൾ ചാച്ചിയമ്മയെ സ്കറിയാ എബ്...

വിളക്കുക്കാം കള്ളിവയലിൽ കൊണ്ടുപ്പറമ്പിൽ ചാക്കോ എബ്രാഹതിന്റെ (പാപ്പാൻ) മകൾ ചാച്ചിയമ്മയെ സ്കറിയാ എബ്രാഹം (അവിരാച്ചൻ 10-2-1935 ൽ വിവാഹം കഴിച്ചു. മക്കൾ 1. എലിസബത്ത് (എൽസി) ജനനം 6-9-1940 ഭർത്താവ്. കോട്ടയം തെള്ളിയിൽ ഷെവലിയർ റ്റി.ജെ മാത്യുവിൻ്റെ രണ്ടാമത്തെ മകൻ ജോർജ് B.COM, ജോർജ് മലയാളമനോരമയിൽ ആഡിറ്റർ ആയിരുന്നു. 21-1-1998 ൽ മരണമടഞ്ഞു. മക്കൾ എലിസബത്ത് (ലിസ്), റോസ(മിനി), സെലീൻ, അഡ്വ മാത്യു 3. ലൂസി ജനനം : 24-6-1042 ഭർത്താവ് - എറണാകുളം ജോർജ് പി വളവിയുടെ പുത്രൻ ജോസഫ് വളവി B.Com. കോട്ടയത്ത് കമ്മീ ഷൻ ഏജൻ്റ്, മക്കൾ: ജോർജ്, എബ്രാഹം (എജോ), മേരി (മഞ്ജു), ചീറ്റർ 3. റീത്താമ്മ ജനനം 14-11-1945. ഭർത്താവ് അതിരമ്പുഴ പീടികയ്ക്കൽ പി.എം. ജോണിൻ്റെ പുത്രൻ ക്യാപ്റ്റൻ ജോൺ മാത്യു മാത്യു 0-1-1970ൽ നിര്യാതനായി മക്കൾ ജോജോ, മിനു, അബ്രാഹം, ലിസ്റ്റ് 4. മറിയമ്മ ജനനം 15-8-1949. ഭർത്താവ് : കാഞ്ഞിരപ്പള്ളി പള്ളിവാതുക്കൽ കാനത്തിപ്പറമ്പിൽ ജോസഫിൻ്റെ മകൻ ജേക്കബ്. RACT-ൽ ഉദ്യോഗം. മക്കൾ: അന്ന (ചിന്നു MA), ജോസഫ് (ജിജു MBA). 5. ത്രേസ്യാമ (റാണി MA) ജനനം 17-8-1951. ഭർത്താവ് തമ്പലക്കാട് കതയനാട്ട് പ്രൊഫ. കെ.റ്റി മത്തായിയുടെ മകൻ പൗലോസ് (എൻജിനീയർ) ആവഡി CVRDE ആർമമെൻ്റ് ഫാക്‌ടറിയിൽ ഡിസൈൻ എൻജിനീയർ താമസവും ആവഡിയിൽ മക്കൾ മധു MBA, സുധ (ജേർണ வி 6. അന്നമ്മ (തങ്കമ്മ MA) ജനനം : 11-7-1954. ഫെഡറൽ ബാങ്കിൽ മാനേജർ ഉദ്യോഗം ഭർത്താവ് : വരാപ്പുഴ മേനാശ്ശേരി ആൻറണി BALT യുടെ പുത്രൻ ജോർജ് (കെമിക്കൽ എൻജിനീയർ, ഏലൂർ). മക്കൾ ആൻ്റണി, അബ്രാഹം. 7. സെലീൻ B.A. ജനനം : 11-7-1956 ഭർത്താവ് : കൈനകരി തേവർകാട്ട് തൊമ്മിക്കുഞ്ഞിൻ്റെ മകൻ കുര്യാള തോമ്മസ് (മാനേജർ, സൗത്തിന്ത്യൻ ബാങ്ക്, എറണാകുളം), മക്കൾ : മരീന, എലിസബത്ത്, തെരേസാ. 8. റോസമ്മ, ജനനം : 10-11-1959. ഭർത്താവ് : കരൂർ ഞാവള്ളി (കൂന്താനം) തൊമ്മച്ചൻ്റെ പുത്രൻ ജോർജ്. മക്കൾ: തൊമ്മിക്കുഞ്ഞ്, അവി രാച്ചൻ, വർക്കിച്ചൻ. 9. ജോ സ്‌കറിയാ (ജോച്ചൻ) 1 (1) 10. സിസിലി BA. ജനനം : 23-9-1963. ഭർത്താവ് : കാഞ്ഞിര പ്പള്ളി ആനക്കല്ലു പള്ളി ഇടവക കരിക്കാട്ടുപറമ്പിൽ കുരുവിളയുടെ മകൻ വിനോ കെ. ജോർജ് മക്കൾ : അന്ന(തങ്കു). എലിസബത്ത് (ചാച്ചു). ചാച്ചിയമ്മയെ 11-4-1991ൽ മരിച്ചു . ശവസംസ്‌കാരം കാരികുളം ഫാത്തിമ മാത പള്ളി സെമിത്തേരിയിൽ നടത്തി

  • Generation: 5
  • Remembrance: 11-04-1991
  • Place of Funeral: Karikulam Fathima Matha Church
  • Date of Birth: 14-12-1921
  • Age: 70
Pulikunnel Aniamma George Moonnupeedika (Konnackamala)
Pulikunnel Aniamma George Moonnupeedika (Konnackamala)

പുന്നക്കുന്നം കിഴക്കേക്കൂറ്റ് കുടുംബാംഗംമായാ ആനിയമ്മയെ ജോർജുകുട്ടി 25/ 10/ 1965 ൽ വിവാഹം ചെയ്തു ....

പുന്നക്കുന്നം കിഴക്കേക്കൂറ്റ് കുടുംബാംഗംമായാ ആനിയമ്മയെ ജോർജുകുട്ടി 25/ 10/ 1965 ൽ വിവാഹം ചെയ്തു . മക്കള്‍: ടോംസി ജോര്‍ജ് (ദുബായ്), ടേര്‍സി ജോര്‍ജ്, ജോസ്സി ജോര്‍ജ്, ജിമ്മി ജോര്‍ജ്. മരുമക്കള്‍: ദീപ്തി ടോംസി (പുത്തന്‍പുരയ്ക്കല്‍), ജോസ് പാലക്കുഴി (മാന്നാനം), സുബി ജോര്‍ജ് (ആര്യന്‍ കാലായില്‍, മറ്റക്കര), മഞ്ജു ജിമ്മി (വാകമല, പൂവരണി). ആനിയമ്മ 31/ 08/ 2004 ൽ മരണമടഞ്ഞു. പൂവത്തോടെ പള്ളിസെമിത്തേരിയിൽ അടക്കി.

  • Generation: 5
  • Remembrance: 31-08-2004
  • Place of Funeral: Thidanad St Joseph's Church
Sr Elizabeth OCD  Pulikunnel  (Thonippara)
Sr Elizabeth OCD Pulikunnel (Thonippara)

കറിയാച്ചൻ ഏലികുട്ടി ദമ്പതികളുടെ മകളായ തങ്കമ്മ 19/08/1931 ൽ ജനിച്ചു കോട്ടയം ഗ്രേറ്റ് കാർമ്മൽ കോൺവ...

കറിയാച്ചൻ ഏലികുട്ടി ദമ്പതികളുടെ മകളായ തങ്കമ്മ 19/08/1931 ൽ ജനിച്ചു കോട്ടയം ഗ്രേറ്റ് കാർമ്മൽ കോൺവെന്റിൽ 1950 സെപ്‌തംബർ 8-ാം തീയതി ചേർന്ന് സിസ്റ്റർ എലിസബത്ത് എന്ന സഭാനാമം സ്വീകരിച്ച് കർമ്മലീത്താ നിഷ്പാദുക സന്യാസസ ഭാംഗമായി. 1951 ഏപ്രിൽ 8-ാം തീയതി സഭാവസ്ത്രം സ്വീകരിച്ചു. 1952 ഏപ്രിൽ 26-ാം തീയതി വൃതവാഗ്ദാനം. കൊല്ലത്തിനടുത്ത് കൊട്ടിയത്ത് 1968 മുതൽ 1989 നവംബർ വരെ. ഇപ്പോൾ ഈ സന്യാസിനീസഭയുടെ ഛത്രാപ്പൂർ (ഒറീസാ) കോൺവെന്റ്റിൽ കഴിയുന്നു. 85 മത്തെ വയസിൽ 10/10/2016ൽ മരണമടഞ്ഞു.ശവസംസകാരം ഛത്രാപ്പൂർ (ഒറീസാ) കോൺവെന്റ്റിൽ നടത്തി. ബന്ധു മിത്രാതികൾ പോയിരുന്നു.

  • Generation: 5
  • Remembrance: 10-10-2016
  • Place of Funeral: Chathrapur Orissa
  • Date of Birth: 19-08-1931
  • Age: 85
Pulikunnel Cheriyathu Avirah (Pappa) Thonippara
Pulikunnel Cheriyathu Avirah (Pappa) Thonippara

പുലിക്കുന്നേൽ കളപ്പുരയ്ക്കൽ തോണിപ്പാറ ചെറിയത് അവിരാ (പാപ്പ -1862-1918) തലമുറ III ചെറിയത് അവിരായാണ...

പുലിക്കുന്നേൽ കളപ്പുരയ്ക്കൽ തോണിപ്പാറ ചെറിയത് അവിരാ (പാപ്പ -1862-1918) തലമുറ III ചെറിയത് അവിരായാണ് (പാപ്പ) പുലിക്കുന്നേൽ തോണിപ്പാറ ശാഖാ കുടുംബസ്ഥാപകൻ. 1862-ൽ ജനിച്ചു. കളരിയിൽ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കി യശേഷം 16-ാമത്തെ വയസ്സിൽ വാഴക്കുളം നമ്പ്യാപറമ്പിൽ കൊച്ചുകൂടിയിൽ ഐപ്പിന്റെ പുത്രി ഏലിയെ വിവാഹം ചെയ്‌തു. ഈ വിവാഹത്തിൽ (1)കൊച്ചന്നമ്മ (3) കൊച്ചേലി (3) കുഞ്ഞുമരിയം എന്ന് മൂന്നു പുത്രി മാർ ജനിച്ചു. 1884 คลังระดับสี 23-00 തീയതി ഭാര്യ ഏലി നിര്യാതയായി 1887-ൽ പാലാ ളാലംപള്ളി ഇടവക, ഇല്ലിമൂട്ടിൽ തറവാട്ടുശാഖയായ വാഴയിൽ ദുമ്മിനി കുരുവിളയുടെ മകൾ മറിയാമ്മയെ പുനർവിവാഹം ചെയ്തു. മക്കൾ : (4) അച്ചാമ്മ (5) സ്‌കറിയാ (6) അവിരാ (7) ഏലിക്കുട്ടി അവിരാ 12-ാമത്തെ വയസ്സിൽ മരണമടഞ്ഞു. 1885-ൽ തോണിപ്പാറ ചേരിക്കലിലേക്ക് മാറിത്താമസിച്ചു. പൂവത്തോട് പള്ളിയുടെ സ്ഥാപനകാര്യത്തിലും അതിൻ്റെ അഭിവൃദ്ധിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിലും ജ്യേഷ്‌ഠസഹോദരങ്ങളോടും ഇളയ സഹോദരൻ സ്കറിയാ കത്തനാരോടും ചേർന്ന് പങ്കെടുത്തു. കൊച്ചന്നമ്മയെ ളാലം പുത്തൻ പള്ളി ഇടവക വാഴയിൽ കുരുവിള ഫ്രഞ്ചുവിന്റെ മൂത്തമകൻ വിവാഹം ചെയ്‌തു. 1904-ൽ കൊച്ചന്നമ്മ സന്താ നരഹിതയായി ചരമം പ്രാപിച്ചു. കൊച്ചേലിയെ ചേർപ്പുങ്കൽ ഇടവക കോലടിയിൽ ചെറിയതിന്റെ മകൻ ചെറിയത് (സ്‌കറിയാക്കുട്ടൻ) വിവാഹം ചെയ്‌തു. സന്താനങ്ങളില്ലാ യിരുന്നു. മറിയാമ്മയെ കടനാടു പള്ളി ഇടവക ഇല്ലിക്കൽ വല്യാത്ത് ദേവസ്യാ യുടെ മകൻ മത്തായി വിവാഹം ചെയ്‌തു. മക്കൾ : ദേവസ്യാ (കുഞ്ഞൂ ഞ്ഞ്), മറിയം (കുഞ്ഞിക്കുട്ടി). അച്ചാമ്മയെ പൂവരണി പള്ളി ഇടവക പാറേക്കാട്ട് മറ്റപ്പള്ളിൽ ചര ളേൽ ഔസേപ്പിൻ്റെ മകൻ കൊച്ചവുസേപ്പ് വിവാഹം കഴിച്ചു. മക്കൾ : മറിയം, അവിരാച്ചൻ, വക്കച്ചൻ, അന്ന, സ്‌കറിയാച്ചൻ, ഏലിക്കുട്ടി, തൊമ്മ ച്ചൻ, തങ്കമ്മ, ഡോമിനിക്ക് (പാപ്പു). ഏലിക്കുട്ടിയെ അരുവിത്തുറ ഇടവക വെള്ളൂക്കുന്നേൽ തെക്കുംഭാ ഗത്ത് വർക്കി ഔസേപ്പിൻ്റെ പുത്രൻ വക്കച്ചൻ വിവാഹം ചെയ്‌തു. മക്കൾ: ഈത്തമ്മ, മറിയാമ്മ (സി.എലിസബത്ത്), ജോസഫ് (കൊച്ചായി), റോസമ്മ (സി. സ്റ്റെല്ലാ B.A. B.T), വർക്കി (കുട്ടിയച്ചൻ), ത്രേസ്യാമ്മ. ചെറിയത് അവിരായുടെ പുത്രീപുത്രന്മാർ, കൊച്ചന്നമ്മ, കൊച്ചേലി, കുഞ്ഞുമറി, അച്ചാമ്സ‌, റിയാ, അവിരാ,ഏലിക്കുട്ടി ഭാര്യ മറിയാമ്മ 1915 നവം ബർ 17-ാം തീയതിയും, ഇദ്ദേഹം 1918 ജൂൺ 4-ാം തീയതിയും നിര്യാതരായി. പൂവത്തോട് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു .

  • Generation: 3
  • Remembrance: 04-06-1918
  • Place of Funeral: Poovathode
  • Date of Birth: 01-01-1862
  • Age: 56
Pulikunnel Mariamma Avira  Thonippara
Pulikunnel Mariamma Avira Thonippara

1887-ൽ പാലാ ളാലംപള്ളി ഇടവക, ഇല്ലിമൂട്ടിൽ തറവാട്ടുശാഖയായ വാഴയിൽ ദുമ്മിനി കുരുവിളയുടെ മകൾ മറിയാമ്മയെ...

1887-ൽ പാലാ ളാലംപള്ളി ഇടവക, ഇല്ലിമൂട്ടിൽ തറവാട്ടുശാഖയായ വാഴയിൽ ദുമ്മിനി കുരുവിളയുടെ മകൾ മറിയാമ്മയെ പുനർവിവാഹം ചെയ്തു. മക്കൾ : (4) അച്ചാമ്മ (5) സ്‌കറിയാ (6) അവിരാ (7) ഏലിക്കുട്ടി അവിരാ 12-ാമത്തെ വയസ്സിൽ മരണമടഞ്ഞു. കൊച്ചന്നമ്മയെ ളാലം പുത്തൻ പള്ളി ഇടവക വാഴയിൽ കുരുവിള ഫ്രഞ്ചുവിന്റെ മൂത്തമകൻ വിവാഹം ചെയ്‌തു. 1904-ൽ കൊച്ചന്നമ്മ സന്താ നരഹിതയായി ചരമം പ്രാപിച്ചു. കൊച്ചേലിയെ ചേർപ്പുങ്കൽ ഇടവക കോലടിയിൽ ചെറിയതിന്റെ മകൻ ചെറിയത് (സ്‌കറിയാക്കുട്ടൻ) വിവാഹം ചെയ്‌തു. സന്താനങ്ങളില്ലാ യിരുന്നു. മറിയാമ്മയെ കടനാടു പള്ളി ഇടവക ഇല്ലിക്കൽ വല്യാത്ത് ദേവസ്യാ യുടെ മകൻ മത്തായി വിവാഹം ചെയ്‌തു. മക്കൾ : ദേവസ്യാ (കുഞ്ഞൂ ഞ്ഞ്), മറിയം (കുഞ്ഞിക്കുട്ടി). അച്ചാമ്മയെ പൂവരണി പള്ളി ഇടവക പാറേക്കാട്ട് മറ്റപ്പള്ളിൽ ചര ളേൽ ഔസേപ്പിൻ്റെ മകൻ കൊച്ചവുസേപ്പ് വിവാഹം കഴിച്ചു. മക്കൾ : മറിയം, അവിരാച്ചൻ, വക്കച്ചൻ, അന്ന, സ്‌കറിയാച്ചൻ, ഏലിക്കുട്ടി, തൊമ്മ ച്ചൻ, തങ്കമ്മ, ഡോമിനിക്ക് (പാപ്പു). ഏലിക്കുട്ടിയെ അരുവിത്തുറ ഇടവക വെള്ളൂക്കുന്നേൽ തെക്കുംഭാ ഗത്ത് വർക്കി ഔസേപ്പിൻ്റെ പുത്രൻ വക്കച്ചൻ വിവാഹം ചെയ്‌തു. മക്കൾ: ഈത്തമ്മ, മറിയാമ്മ (സി.എലിസബത്ത്), ജോസഫ് (കൊച്ചായി), റോസമ്മ (സി. സ്റ്റെല്ലാ B.A. B.T), വർക്കി (കുട്ടിയച്ചൻ), ത്രേസ്യാമ്മ. ചെറിയത് അവിരായുടെ പുത്രീപുത്രന്മാർ, കൊച്ചന്നമ്മ, കൊച്ചേലി, കുഞ്ഞുമറി, അച്ചാമ്സ‌, റിയാ, അവിരാ,ഏലിക്കുട്ടി ഭാര്യ മറിയാമ്മ 1915 നവം ബർ 17-ാം തീയതിയും, ഇദ്ദേഹം 1918 ജൂൺ 4-ാം തീയതിയും നിര്യാതരായി. പൂവത്തോട് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു .

  • Generation: 3
  • Remembrance: 17-11-1915
  • Place of Funeral: Poovathode
Pulikunnel Avira Scaria(Scariachan) Thonippara
Pulikunnel Avira Scaria(Scariachan) Thonippara

പുലിക്കുന്നേൽ തോണിപ്പാറ അവിരാ സ്‌കറിയാ (സ്കറിയാച്ചൻ) തലമുറ IV ജനനം : 17-3-1899 1899 മാർച്ച...

പുലിക്കുന്നേൽ തോണിപ്പാറ അവിരാ സ്‌കറിയാ (സ്കറിയാച്ചൻ) തലമുറ IV ജനനം : 17-3-1899 1899 മാർച്ച് 17-ാം തീയതി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം കളരി യിൽ നിർവഹിച്ചശേഷം പാലാ ലോവർ ഗ്രേഡ് പ്രൈമറി സ്‌കൂളിലും ഭര ണങ്ങാനം ഗവണ്മെൻ്റ് ഇംഗ്ലീഷ് മിഡിൽ സ്‌കൂളിലും പഠിച്ചു. 1914 ഫെബ്രുവരി 16-ാം തീയതി ഭരണങ്ങാനം ഇടവക ഓലിക്കൽ തുണ്ടത്തിൽ മത്തായി ഔസേപ്പിൻ്റെ പുത്രി ഏലിക്കുട്ടിയെ വിവാഹം ചെയ്തു. സ്കറിയാച്ചന്റെ 19-ാമത്തെ വയസ്സിൽ പിതാവ് അവിരാ നിര്യാതനായി. കൃഷി വികസനപ്രവർത്തനങ്ങൾക്കു പുറമേ, പൊതുജനോപകാര പ്രദങ്ങളായ പല മണ്ഡലങ്ങളിലും സേവനമർപ്പിച്ചിട്ടുണ്ട്. മീനച്ചിൽ താലൂ ക്കിലെ ആദ്യത്തെ ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് ആയിരുന്ന യൂണൈ റ്റഡ് ഇൻഡസ്ട്രീസ് ഉടമ. 1928-35 കാലഘട്ടത്തിൽ പാലായിലെ പ്ലാസ്റ്റേഴ്‌സ് ബാങ്കിന്റെ മാനേജർ. പാലാ കുരിശുപള്ളി കവലയിൽനിന്ന് ക്ലാലം സെന്റ് മേരീസ് പള്ളി യിലേക്കുള്ള റോഡ്, ഇടമറ്റം - തിടനാട്, വിലങ്ങുപാറക്കടവ് - വാഴമറ്റം, കൂവപ്പള്ളി - കാരികുളം പാലമ്പ്ര, മൂന്നിലവ് - തലനാട്, തീക്കോയി തോട്ടം - അടുക്കം, മൂന്നാംതോട് - ചിറ്റാറ്റിൻകര, പൂവത്തോട് - അമ്പാറ നിരപ്പേൽ തുടങ്ങിയ റോഡുകളുടെ നിർമ്മാണത്തിൽ മുൻനിന്നു പ്രവർത്തിച്ചു. വിലങ്ങുപാറക്കടവ് പാലം നിർമ്മിക്കുന്നതിൽ പൊതുജനാഭിപ്രായം വളർത്തിയെടുത്തതിലും അദ്ദേഹം മുൻനിന്നു പ്രവർത്തിച്ചു. ഇടക്കുന്നത്ത് കാരികുളം ഫാത്തിമാമാതാ പള്ളിയുടെ സ്ഥാപനത്തിന് മുൻകൈയെടുത്തു. സ്വന്ത ഇടവകയായ പൂവത്തോടു പള്ളിക്ക് മൂന്നാംതോട്ട് ഒന്നര ഏക്കർ സ്ഥലം ഇദ്ദേഹം സംഭാവന ചെയ്‌തു. ഈ സ്ഥലത്താണ് ഇപ്പോൾ ചെറുപുഷ്പാശ്രമവും പള്ളിയും സ്ഥിതി ചെയ്യുന്നത്. കൂവത്തോട് ഗവണ്മെന്റ്റ് പ്രൈമറി സ്‌കൂൾ നിർമ്മാണത്തിലും, പൂവത്തോട് സെൻറ് തോമസ് യു .പി .സ്‌കൂളിൻ്റെ സ്ഥാപനത്തിലും നിർമ്മാണത്തിലും, പൂവത്തോടു പോസ്റ്റാഫീസിൻറെ സ്ഥാപനത്തിലും ഇദ്ദേഹം മുൻകൈയെടുത്തു പ്രവർത്തിച്ചു. സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിൽ പങ്കുചേർന്നു. 1953ൽ തിരുവിതാം കൂറിൽ ആദ്യമായി പഞ്ചായത്തുഭരണസമിതികൾ രൂപീകൃതമായപ്പോൾ, ഇടമറ്റം കേന്ദ്രമായുള്ള മീനച്ചിൽ പഞ്ചായത്തിലേക്ക് ഇടമറ്റം കിഴക്ക് വാർഡിന്റെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. പുലിക്കുന്നേൽ കുടുംബയോഗത്തിൻ്റെ സ്ഥാപനത്തിനിദ്ദേഹവും മുൻകൈ എടുത്തു. കൊച്ചുതൊമ്മച്ചൻ്റെ മരണശേഷം കുടുംബയോഗം പ്രസിഡന്റായി. പുലിക്കുന്നേൽ കുടുംബയോഗം രക്ഷാധികാരിയാണ്. ഭാര്യ ഏലിക്കുട്ടി 1978 ജനുവരി 2-ാം തീയതി നിര്യാതയായി. 1999 മാർച്ച് 17-ന് ഇദ്ദേഹത്തിന് 100 വയസ് പൂർത്തിയായി. മക്കൾ : (1) അവിരാച്ചൻ (2) മറിയക്കുട്ടി (3) ഏലിക്കുഞ്ഞ് (4) ത്രേസ്യാ (പെണ്ണമ്മ) (5) ഔസേപ്പച്ചൻ (6) അന്ന (തങ്കമ്മ/സി.എലിസബത്ത്) (1) സ്കറിയാ (കൂട്ടിയച്ചൻ) (8) റോസമ്മ (9) സെലീൻ (ഓമന). മറിയക്കുട്ടിയെ വിളക്കുമാടത്ത് കള്ളിവയലിൽ കൊണ്ടൂപ്പറമ്പിൽ ചാക്കോ എബ്രാഹത്തിൻ്റെ (പാപ്പൻ) മകൻ അബ്രാഹം (അപ്പി) 1935-ൽ വിവാഹം കഴിച്ചു. മക്കൾ : അമ്മിണി, രാജമ്മ. ഏലിക്കുഞ്ഞിനെ പള്ളിപ്പുറത്ത് (വൈക്കം) കല്ലറക്കൽകടവിൽ തെക്കേവീട്ടിൽ വർക്കി ചാക്കോയുടെ ഇളയമകൻ മാത്തച്ചൻ 1945-ൽ വിവാഹം കഴിച്ചു. മക്കൾ: ലീലാമ്മ, മറിയാമ്മ, അഡ്വ. ജയിംസ് കടവൻ, തങ്കമ്മ, സ്ക‌റിയാ പെണ്ണമ്മയെ കുട്ടനാട്ടിൽ കൈനടി പള്ളിത്താനത്ത് മത്തായിച്ചന്റെ മകൻ മാത്തച്ചൻ 1950-ൽ വിവാഹം ചെയ്തു‌. മക്കൾ: അന്നമ്മ, ഏലമ്മ, അപ്പ ച്ചൻ, വത്സമ്മ, ബാബു, പുഷ്‌പമ്മ, മാർഗ്ഗ രറ്റ്. ആന്റണി. തങ്കമ്മ ജനനം 19/ 08/ 1931 കോട്ടയം ഗ്രേറ്റ് കാർമൽ കോൺവെൻ്റിൽ 1950 സെപ്‌തംബർ 8-ാം തീയതി ചേർന്ന് സിസ്റ്റർ എലിസബത്ത് സഭാനാമം സ്വീകരിച്ച് കർമ്മലീത്താ നിഷ്പാദുക സന്യാസസ ഭാംഗമായി. 1951 ഏപ്രിൽ 8-ാം തീയതി സഭാവസ്ത്രം സ്വീകരിച്ചു. 1952 ഏപ്രിൽ 26-ാം തീയതി വ്യതവാഗ്ദ്‌ധാനം. കൊല്ല ത്തിനടുത്ത് കൊട്ടിയത്ത് 1968 മുതൽ 1989 നവംബർ വരെ. ഇപ്പോൾ ഈ സന്യാസി നീസഭയുടെ ഛത്രാപ്പൂർ (ഒറീസാ) കോൺവെന്റ്റിൽ കഴിയുന്നു. മരണം 10/10/ 2016 . ശവസംസ്‌കാരം ഛത്രാപ്പൂർ (ഒറീസാ) കോൺവെന്റ്റിൽ നടത്തി . വിലാസം: സീനിയർ എലിസബത്ത് ഓഫ് ഗ്രേറ്റ് കാർമൽ, സെൻ്റ് ജോൺ ഓഫ് ക്രോസ് കോൺവെൻ്റ്. ഛത്രപൂർ പി.ഒ., ഗഞ്ചം ഡി.ടി. ഒറിസ - 761002. റോസമ്മയെ എറണാകുളത്തു നടുവത്തുശ്ശേരിൽ എൻ.ജെ. ജോർജിൻ്റെ പുത്രൻ എൻ.ജി. ജോസഫ B.E: M.Tech 1957-ൽ വിവാഹം കഴിച്ചു. മക്കൾ : മോളി, ജോജി B.E, ജോസ് B.E., പേളി, ജോണി B.E. ഓമന വിവാഹിതയായില്ല. മാതാപിതാക്കളോടൊപ്പം താമസിച്ചു. 10-12-1981-ൽ നിര്യാതയായി. അവിരാ സ്‌കറിയാ (സ്കറിയാച്ചൻ) 104 മത്തെ വയസിൽ പൾസ്‌ മേക്കർ മാറ്റിവക്കൽ ഓപ്പറേഷൻ കഴിഞ്ഞു നിമോണിയാ ബാധിച്ചു് നിര്യാതനായി . നാളതുവരെയും സുബോധത്തോടെ എല്ലാവരെയും തിരിച്ചറിഞ്ഞും വിശേഷങ്ങൾ തിരക്കിയും സന്തോഷത്തോടെ ജീവിച്ചു. ശവസംസ്‍കാരം പൂവത്തോട് പള്ളി സെമിത്തേരിയിൽ നടത്തി. പുലിക്കുന്നേൽ കുടുംബത്തിൽ ഏറ്റം കൂടുതൽ കാലം ജീവിച്ചിരുന്ന ആളാണ്.അവിരാ സ്‌കറിയാ.

  • Generation: 4
  • Remembrance: 04-02-2003
  • Place of Funeral: Poovathod
  • Date of Birth: 17-03-1899
  • Age: 104
Pulikunnel Ealikutty Scaria Thonippara
Pulikunnel Ealikutty Scaria Thonippara

ഭരണങ്ങാനം ഇടവക ഓലിക്കൽ തുണ്ടത്തിൽ മത്തായി ഔസേപ്പിൻ്റെ പുത്രി ഏലിക്കുട്ടിയെ അവിരാ സ്‌കറിയാ (സ്കറിയാച്...

ഭരണങ്ങാനം ഇടവക ഓലിക്കൽ തുണ്ടത്തിൽ മത്തായി ഔസേപ്പിൻ്റെ പുത്രി ഏലിക്കുട്ടിയെ അവിരാ സ്‌കറിയാ (സ്കറിയാച്ചൻ) 1914 ഫെബ്രുവരി 16-ാം തീയതി വിവാഹം ചെയ്തു. മക്കൾ : (1) അവിരാച്ചൻ (2) മറിയക്കുട്ടി (3) ഏലിക്കുഞ്ഞ് (4) ത്രേസ്യാ (പെണ്ണമ്മ) (5) ഔസേപ്പച്ചൻ (6) അന്ന (തങ്കമ്മ/സി.എലിസബത്ത്) (1) സ്കറിയാ (കൂട്ടിയച്ചൻ) (8) റോസമ്മ (9) സെലീൻ (ഓമന). ഏലിക്കുട്ടി 1978 ജനുവരി 2-ാം തീയതി നിര്യാതയായി. ശവസംസ്‍കാരം പൂവത്തോട് പള്ളി സെമിത്തേരിയിൽ നടത്തി

  • Generation: 4
  • Remembrance: 02-01-1978
  • Place of Funeral: Poovathod
Showing 151 to 180 of 197 ancestors