
Pulikunnel Dhummini Joseph (Pappachan) Muttom
പാപ്പച്ചൻറെ പിതാവായ ധുമ്മിനി 1940 ൽ മുട്ടത്തുവന്നു താമസമാക്കി. പാപ്പച്ചൻറെ ഭാര്യ മറിയാമ്മ (മാമ്മി...
പാപ്പച്ചൻറെ പിതാവായ ധുമ്മിനി 1940 ൽ മുട്ടത്തുവന്നു താമസമാക്കി. പാപ്പച്ചൻറെ ഭാര്യ മറിയാമ്മ (മാമ്മിക്കുട്ടി) കണിയാം പടിക്കൽ നിന്നും കല്ലൂർ കുടുംബത്തിൽ ദത്തു നിന്ന കുര്യൻറെ പുത്രിയാണ്. പാപ്പച്ചൻ തിടനാട് കണിയാ൦പടിക്കൽ നിന്നും കല്ലൂർ കുടുംബത്തിൽ ദത്തു നിന്ന കുര്യൻറെ മകൾ മരിയമ്മയെ 1935 ഫെബ്രുവരി 5 നു വിവാഹം ചെയ്‌തു .പാപ്പച്ചൻ മാമ്മിക്കുട്ടി ദമ്പതികൾക്ക് 9 മക്കൾ ജനിച്ചു. ഒരു പെൺകുട്ടി മൂന്നുമാസമായപ്പോൾ മരിച്ചു പിന്നെ നാലാണും നാലുപെണ്ണും . ഇളയമകൻ ജോഷി വാഹനാപകടത്തിൽ കട്ടപ്പന കാൽവരിമൗണ്ടിൽ വച്ച് 1989 മെയ് 9 നു മരിച്ചു. രണ്ടാമത്തെ മകൾ കാനാട്ട് അവിരാച്ചൻ കല്യാണം കഴിച്ച കുട്ടിയമ്മയും (കുഞ്ഞുകുട്ടി) മരിച്ചു. പാപ്പച്ചൻ മുട്ടത്തു വന്നു കൊല്ലംകുന്ന് ഭാഗത്തു താമസമാക്കി. 2005 ൽ മൂന്നാമത്തെ മകൻ ജോമി ടൗണിലേക്ക് താമസം മാറിയപ്പോൾ രണ്ടാമത്തെ മകൻ കറിയാച്ചന്റെ കൂടെ ശങ്കരപ്പള്ളിക്ക് പോയി. ആറു മാസം കഴിഞ്ഞപ്പോൾ ജോമിയുടെ അടുത്തേക്ക് തന്നെ വന്നു. ഒരു വർഷത്തിനകം ഭാര്യ മറിയാമ്മ മരിച്ചു. അതിനു ശേഷം ബാംഗ്ലൂർ മൂത്തമകൻ ഔസേപ്പച്ചന്റെ അടുത്തേക്ക് പോയി. ഒരുവര്ഷത്തിന് ശേഷം സങ്കരപ്പള്ളി കറിയച്ഛന്റെ അടുത്ത വന്നു . രണ്ടു വർഷത്തിന് ശേഷം 2010 നവംബർ 13 ന് മരിച്ചു. മുട്ടം സിബിഗിരി പള്ളി കുടുംബകല്ലറയിൽ അടക്കി.
- Generation: 5
- Remembrance: 13-11-2010
- Place of Funeral: St Sebastians Church Semetry Sibigiri, Muttom
- Date of Birth: 21-08-1914
- Age: 97

Pulikunnel Avirah Avirah Kunjavira
അവിരാ അവിരാ കുഞ്ഞവിര 19-ാ൦ നൂറ്റാണ്ടിൻറെ ആദ്യകാലത്തു ജീവിച്ചിരുന്ന അവിരാ അവിരാ എന്ന കാരണവർ പിതാവ...
അവിരാ അവിരാ കുഞ്ഞവിര 19-ാ൦ നൂറ്റാണ്ടിൻറെ ആദ്യകാലത്തു ജീവിച്ചിരുന്ന അവിരാ അവിരാ എന്ന കാരണവർ പിതാവിൻറെ ഏക പുത്രനായിരുന്നു. കുഞ്ഞ വിര എന്ന ഓമന പേരുണ്ടായിരുന്ന ഇദ്ദേഹ൦ ദയാലുവും ധാർമിഷ്ഠനുമായിരുന്നു. പാലായിൽ മൂലയിൽ കുടുംബത്തിൽ നിന്നാണ് വിവാഹം. ഇ ദ്ദേഹത്തിന് മൂന്നു പുത്രന്മാർ ഉണ്ടായിരുന്നു. (1 ) അവിരാ (2 )ചെറിയത് (സ്കറിയാ), (3 ) ഐപ്പ് (ഔസേപ്പ് ). ഇവരെ രണ്ടാം തലമുറയായി വിവരിക്കുന്നു
- Generation: 1
- Remembrance: 01-01-1882
- Place of Funeral: അറിയില്ല

Pulikunnel Scaria Kathanar
പുലിക്കുന്നേൽ സ്കറിയാ കത്തനാർ കൈപ്പടയാശാൻ എന്ന നാട്ടാശാന്റെ കീഴിൽ വിദ്യാരംഭം നടത്തിയ ശേഷം മലയാള...
പുലിക്കുന്നേൽ സ്കറിയാ കത്തനാർ കൈപ്പടയാശാൻ എന്ന നാട്ടാശാന്റെ കീഴിൽ വിദ്യാരംഭം നടത്തിയ ശേഷം മലയാളത്തിലും സംസ്കൃതത്തിലും സാമാന്യം ഉല്പത്തി നേടി വൈദിക പഠനത്തിനായി വഴക്കുളം സെമിനാരിയിൽ ചേർന്നു.
- Generation: 3
- Remembrance: 19-12-1910
- Place of Funeral: Inside St Thomas Church Poovathodu
- Date of Birth: 22-01-1866
- Age: 45

Pulikunnel Avirah Iype
പുലിക്കുന്നേൽ അവിരാ ഐപ്പ് 1834ൽ ജനിച്ചു നാട്ടാശാൻറെ കീഴിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കൃഷികാര...
പുലിക്കുന്നേൽ അവിരാ ഐപ്പ് 1834ൽ ജനിച്ചു നാട്ടാശാൻറെ കീഴിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കൃഷികാര്യങ്ങളിൽ ഏർപ്പെട്ടു. ഇടമറ്റത്ത് മുണ്ടാട്ടുചുണ്ടയിൽ ഉണ്ണിയുടെ പുത്രി അന്നയെ (അച്ചാമ്മ ) വിവാഹം കഴിച്ചു. ഐപ്പ് നല്ല സൗമ്യനും ശാന്തശീലനുമായിരുന്നു 1904 ൽ നിര്യാതനായി ഐപ്പ് അച്ചാമ്മ ദമ്പതികൾക്ക് ഏലി , തൊമ്മൻ, അച്ചാമ്മ , മറിയാമ്മ എന്നീ 4 മക്കൾ ഉണ്ടായിരുന്നു. മൂത്ത മകൾ ഏലിയെ പൂവരണി പാറേക്കാട്ട് ഔസേപ്പ് (ഔത) വിവാഹം ചെയ്തു. ഇവരുടെ മക്കൾ കുഞ്ഞച്ചൻ, അന്നമ്മ , മത്ത , ദേവസിയ, തൊമ്മി. രണ്ടാമത്തെ മകൾ അച്ഛമ്മയെ പല ളാലം പള്ളിയിടവക കാ പ്പിൽ വിവാഹം ചെയ്തു. ഇവരുടെ മക്കൾ കുഞ്ഞപ്പൻ, തൊമ്മൻ, അരിക്കാട്ടു കെട്ടിച്ച മകൾ, ത്രേസ്യാ, കുഞ്ഞേലി, കുഞ്ഞന്ന, ബ്രിജിത്ത, കുട്ടി. ഇളയ മകൾ മറിയമ്മയെ പാലാ ളാലം പള്ളയിടവക പുത്തൻപുരക്കലായ വടക്കൻ കുടുംബത്തിലെ മാണി വിവാഹം ചെയ്തു ഇവരുടെ മക്കൾ റോസമ്മ, അച്ചാമ്മ, കുഞ്ഞേലി, തൊമ്മച്ഛൻ
- Generation: 2
- Remembrance: 01-01-1904
- Place of Funeral: അറിയില്ല
- Date of Birth: 01-01-1834
- Age: 65

Njayarkulath Kuruvila Varkey (Kutty) Avirah Avirah
പുലിക്കുന്നേൽ മൂല തറവാട്ടിൽ താസിച്ചിരുന്ന അവിരാ അവിരാ (കുഞ്ഞവിരാ)യുടെ മൂത്ത പുത്രനായ അവിരാ അവിരാ എന...
പുലിക്കുന്നേൽ മൂല തറവാട്ടിൽ താസിച്ചിരുന്ന അവിരാ അവിരാ (കുഞ്ഞവിരാ)യുടെ മൂത്ത പുത്രനായ അവിരാ അവിരാ എന്ന കരണവരാണ് ഞായർകുളത്തു ശാഖയുടെ സ്ഥാപകൻ
- Generation: 2
- Remembrance: 01-01-1889
- Place of Funeral: അറിയില്ല
- Date of Birth: 01-01-1823

Pulikunnel Kalappurakkal Avirah Cheriyath(അവിരാ ചെറിയത്)
പുലിക്കുന്നേൽ കളപ്പുരയ്ക്കൽ അവിരാ ചെറിയത് (1826-1896) തലമുറ ]]) ചെറിയത് (സ്‌കറിയാ) 1826-ൽ ജനിച്ചു...
പുലിക്കുന്നേൽ കളപ്പുരയ്ക്കൽ അവിരാ ചെറിയത് (1826-1896) തലമുറ ]]) ചെറിയത് (സ്‌കറിയാ) 1826-ൽ ജനിച്ചു. ഭരണങ്ങാനം പള്ളി ഇടവക കോക്കാട്ടു കുടുംബത്തിൽ നിന്നും ഇടമറ്റത്ത് കണികുളത്തു താമസമാ ക്കിയിരുന്ന തൊമ്മൻ്റെ പുത്രി അന്നമ്മയെ വിവാഹം ചെയ്‌തു. തൊമ്മന് ആൺമക്കളില്ലാതിരുന്നതിനാൽ, തന്റെ മൂന്നു പെൺമക്കളും സ്വത്തിന് അവ കാശികളായിത്തീർന്നു. അവിരാ ചെറിയതിന്, പിത്യവഴി ലഭിച്ച സ്വത്തു ക്കൾക്കു പുറമേ, ഭാര്യാവീട്ടിൽ നിന്നും അവകാശമായുള്ള വസ്‌തുക്കൾ കൂടി ലഭിച്ചിരുന്നു. പുലിക്കുന്നേൽ മൂലതറവാട്ടിൽനിന്നും അല്പം കിഴക്കുമാറി കളപ്പു രയ്ക്കൽ ഭവനത്തിലേയ്ക്ക് ഇദ്ദേഹം താമസം മാറ്റി. കൃഷികാര്യങ്ങളിൽ തല്പരനായിരുന്ന ചെറിയത് പല ചേരിക്കലുകളും പതിപ്പിച്ചെടുക്കുകയു ണ്ടായി. കൃഷിക്കുപുറമേ കച്ചവടത്തിലും ഇദ്ദേഹം ഏർപ്പെട്ടു. പുലിക്കു ന്നേൽ മൂലതറവാടിനു തെക്കുമാറി 'മൂന്നുപീടിക'യിൽ ഇദ്ദേഹം കച്ചവടം ആരംഭിച്ചു. സമീപപ്രദേശങ്ങളിലെ പ്രധാന കച്ചവടകേന്ദ്രം മൂന്നുപീടിക : ആയിരുന്നു. പലചരക്കുകൾക്കു പുറമേ ജൗളിത്തരങ്ങളും മൊത്തമായും ചില്ലറയായും വിപണനം ചെയ്തിരുന്നു. കൃഷിയിലും കച്ചവടത്തിലും ഒരുപോലെ അഭിവൃദ്ധിനേടി. 1896ൽ 70-ാമത്തെ വയസ്സിൽ നിര്യാതനായി. ഭരണങ്ങാനം പള്ളിയിൽ അടക്കം ചെയ്തു. ചെറിയതിന് (1) തൊമ്മൻ (2) അച്ചാമ്മ (3) മിഖേൽ (4) അന്നമ്മ (5) അവിരാ (6) ഏലി (7) സ്‌കറിയാ എന്ന് ഏഴു സന്താനങ്ങളുണ്ടായിരുന്നു. പെൺമക്കളിൽ അച്ചാമ്മയെ ഭരണങ്ങാനം പള്ളി ഇടവക കണിയാമ്പടി ക്കൽ ഔസേപ്പിൻ്റെ പുത്രൻ ഔസേപ്പ് വിവാഹം ചെയ്. കണിയാമ്പടി ക്കൽ ദേവസ്യാ കത്തനാർ ഇവരുടെ പുത്രനായിരുന്നു. രണ്ടാമത്തെ പുത്രി അന്നമ്മയെ പാലാ ളാലം പള്ളിഇടവക വാഴയിൽ കുരുവിള ദുമ്മിനി വിവാഹം ചെയ്തു. മൂന്നാമത്തെ പുത്രി ഏലിയെ അയർക്കുന്നത്ത് നരി വേലി പള്ളി ഇടവക കുമ്പളന്താനത്ത് മാത്തൻ്റെ പുത്രൻ മത്തായി വിവാഹം കഴിച്ചു. ചെറിയതിന്റെ നാലു പുത്രന്മാരിൽ മൂത്തയാളായ തൊമ്മൻ കളപ്പുര യ്ക്കൽ തറവാട്ടിൽ താമസിച്ചു. രണ്ടാമത്തെ പുത്രൻ മിഖേൽ മൂന്നുപീടി കയിലേക്കും മൂന്നാമത്തെ പുത്രൻ അവിരാ പൂവത്തോട് തോണിപ്പാറ ചേരി ക്കലിലേക്കും മാറിത്താമസിച്ചു. ചെറിയതിൻ്റെ ഏറ്റവും ഇളയ പുത്രനായി രുന്നു പുലിക്കുന്നേൽ സ്കറിയാ കത്തനാർ.
- Generation: 2
- Remembrance: 01-01-1896
- Place of Funeral: Bharanganam Church
- Date of Birth: 01-01-1826
- Age: 70

Pulikunnel Iype Thomman
പുലിക്കുന്നേൽ ഐപ്പ് തൊമ്മൻ 1861 ൽ ജനിച്ചു സാമാന്യ വിദ്യാഭ്യാസത്തിനുശേഷം ഭരണങ്ങാനം ഇടവക അമ്പാറ പല്ല...
പുലിക്കുന്നേൽ ഐപ്പ് തൊമ്മൻ 1861 ൽ ജനിച്ചു സാമാന്യ വിദ്യാഭ്യാസത്തിനുശേഷം ഭരണങ്ങാനം ഇടവക അമ്പാറ പല്ലാട്ടുകുന്നേൽ കുടുംബാംഗമായ മറിയത്തിനെ വിവാഹം കഴിച്ചു മൂലതറവാട്ടിൽ താമസിച്ചു
- Generation: 3
- Remembrance: 01-01-1926
- Place of Funeral: അറിയില്ല
- Date of Birth: 01-01-1861
- Age: 65

Njayarkulath Avirah Varkey
ഞായർകുളത്ത് അവിരാ വർക്കി ജനനം 1850 ൽ. ഞായർകുളത്ത് തറവാട്ട് ശാഖാ സ്ഥാപകനായ അവിരാ അവിരാ യുടെ ഇളയ...
ഞായർകുളത്ത് അവിരാ വർക്കി ജനനം 1850 ൽ. ഞായർകുളത്ത് തറവാട്ട് ശാഖാ സ്ഥാപകനായ അവിരാ അവിരാ യുടെ ഇളയപുത്രനാണ്, നാട്ടാശാന്മാരുടെ കീഴിൽ കളരി വിദ്യാഭ്യാസം നടത്തി. കളരിയിൽ നിന്നും എഴുത്തും വായനയും കണക്കും വശമാക്കി. അതിനുശേഷം മീനിച്ചിൽ കർത്താവിൽ നിന്നും സംസ്‌കൃതവും തമിഴും അഭ്യസിച്ചു. പുരാതന ലിപിയായ നാനം മോനo എഴുത്തുകൾ വായിക്കുന്നതിലും അവ എഴുതുന്നതിലും പ്രവീണനായിരുന്നു. വിവിധ വിഷയങ്ങളിൽ പണ്ഡിതനായിരുന്നു
- Generation: 3
- Remembrance: 01-01-1917
- Place of Funeral: അറിയില്ല
- Date of Birth: 01-01-1850
- Age: അറിയില്ല

Njayarkulath Ealy Avirah Varkey
അവിരാ വർക്കയുടെ ഭാര്യ ഏലി ഭാരങ്ങാനം തോട്ടത്തിൽ കുടുംബത്തിൽ നിന്നും മേവട നാഗനൂലിൽ കുന്നുംപുറത്ത്...
അവിരാ വർക്കയുടെ ഭാര്യ ഏലി ഭാരങ്ങാനം തോട്ടത്തിൽ കുടുംബത്തിൽ നിന്നും മേവട നാഗനൂലിൽ കുന്നുംപുറത്ത് കുടുംബത്തിൽ ദത്തുപോയിരുന്ന കാരണവരുടെ പുത്രിയാണ് ഇവർക്ക് ഏഴു മക്കളുണ്ടായിരുന്നു
- Generation: 3
- Remembrance: 29-04-1932
- Place of Funeral: അറിയില്ല
- Age: അറിയില്ല

Njayarkulath Poovathottu Avirah Avirah
ഞായറുകുളത്തു തറവാട്ടുശാഖാസ്ഥാപകനായ അവിരാ അവിരാ യുടെ (1023-) മൂന്നു പുത്രന്മാരിൽ ഇളയപുത്രനായ വർക്കി ത...
ഞായറുകുളത്തു തറവാട്ടുശാഖാസ്ഥാപകനായ അവിരാ അവിരാ യുടെ (1023-) മൂന്നു പുത്രന്മാരിൽ ഇളയപുത്രനായ വർക്കി തറവാട്ടിൽ തുടർന്നു താമസിച്ചു. രണ്ടാമത്തെ പുത്രൻ കുരുവിള സന്താനങ്ങളില്ലാതെ ചരമം പ്രാപിച്ചു. മൂത്ത പുത്രനായ അവിരാ തറവാട്ടുഭവനത്തിൽ നിന്നും ഒരു കിലോമീറ്റർ തെക്കുകിഴക്കു മാറി പൂവത്തോടു ചേരിക്കലിൽ താമസ മാക്കി. ഇദ്ദേഹമാണ് ഞായറുകുളത്തു പൂവത്തോടു ശാഖാകുടുംബ സ്ഥാപ കൻ. അവിരാ 1842-ൽ ജനിച്ചു. അന്നു ലഭ്യമായിരുന്ന വിദ്യാഭ്യാസരീതി അനുസരിച്ച് കളരിയിൽ നിലത്തെഴുത്തും കണക്കും വേദപാഠങ്ങളും തമിഴും പഠിച്ചു. പന്ത്രണ്ടു വയസ്സുവരെ ഇദ്ദേഹം മാതൃഗൃഹമായ വെള്ള ക്കുന്നേൽ പുളിക്കീൽ ഭവനത്തിലാണ് താമസിച്ചിരുന്നത്. ഭരണങ്ങാനം കോക്കാട്ടു കുടുംബത്തിലെ അവുസേപ്പിൻ്റെ രണ്ടാ മത്തെ മകൾ അന്നയെ (അച്ചാമ്മയെ) വിവാഹം ചെയ്തു … അവിരാ-അച്ചാമ്മ ദമ്പതികൾക്ക് (1) അവിരാ (2) ഏലി (3) റോസ (4) ഔസേപ്പ് എന്ന് നാലു സന്താനങ്ങളുണ്ടായി. ഏലിയെ പാലാ വലിയപള്ളി ഇടവക വായുമറ്റത്ത് പെണ്ണിക്കൽ തൊമ്മൻ്റെ മകൻ തൊമ്മൻ വിവാഹം. ഇവർക്ക് തൊമ്മൻ, കിഴതടിയൂർ മൂലയിൽ ദത്തുപോയ ഔസേപ്പ് (ഔത) എന്ന രണ്ടു പുത്രന്മാരും അന്നമ്മ, കുഞ്ഞുമറിയം, കുഞ്ഞേലി ത്രേസ്യാ എന്ന നാലു പുത്രിമാരും ഉണ്ടായിരുന്നു. രണ്ടാമത്തെ മകളായ റോസയെ ഇടമറ്റത്തു കാഞ്ഞിരത്തുങ്കൽ ചെങ്ങളത്തുപറമ്പിൽ വിവാഹം ചെയ്തു. റോസ സന്താനരഹിതയായി അകാലചരമം പ്രാപിച്ചു. അവിരാ അവിരായുടെ രണ്ടു പുത്രന്മാരിൽ ഇളയ ആളായ ഔസേപ്പ് (കുഞ്ഞവുസേപ്പ്) പൂവത്തോട്ടു തറവാട്ടിൽ താമസിച്ചു. ജ്യേഷ്ഠൻ അവിരാ (കൊച്ച്) പൈനിക്കുളത്തേക്കു മാറി താമസമാക്കി. അവിരാ അവിരായുടെ പുത്രീപുത്രന്മാർ അവിരാ പൈനിക്കുളം ഏലി റോസ ഔസേപ്പ് പൂവത്തോടു ചേരിക്കലിൽ താമസമാക്കിയ അവിരാ ദേഹണ്ഡങ്ങൾ നടത്തുകയും കുടുംബാഭിവൃദ്ധിക്കായി പരിശ്രമിക്കുകയും ചെയ്തു. 1911 ഓഗസ്റ്റ് 29-ാം തീയതി ഇദ്ദേഹം നിര്യാതനായി. പൂവത്തോടു പള്ളി സിമി ത്തേരിയിൽ സംസ്‌കരിക്കപ്പെട്ടു. ഇദ്ദേഹത്തിൻ്റെ സഹധർമ്മിണി അച്ചാമ്മ ഭർത്താവിന്റെ ദേഹവിയോഗാനന്തരം 15 വർഷം കൂടി ജീവിച്ചിരുന്നു.
- Generation: 3
- Remembrance: 29-08-1911
- Place of Funeral: പൂവത്തോട് പള്ളി സെമിത്തേരിയിൽ
- Date of Birth: 01-01-1823
- Age: 88

Pulikunnel Kalppurakkal Cheriyathu Thomman
പുലിക്കുന്നേൽ കളപ്പുരയ്ക്കൽ ചെറിയതു തൊമ്മൻ (കുഞ്ഞ്-1846-1904) തലമുറ III പുലിക്കുന്നേൽ കളപ്പുരയ്ക്...
പുലിക്കുന്നേൽ കളപ്പുരയ്ക്കൽ ചെറിയതു തൊമ്മൻ (കുഞ്ഞ്-1846-1904) തലമുറ III പുലിക്കുന്നേൽ കളപ്പുരയ്ക്കൽ ചെറിയതിൻ്റെ മൂത്ത പുത്രനായിരുന്ന തൊമ്മൻ 1846-ൽ ജനിച്ചു. കയ്‌പടയാശാൻ്റെ കീഴിൽ വിദ്യാഭ്യാസം നടത്തി. കണക്കെഴുത്തിലും ഇമ്മിക്കണക്കിലും ഇദ്ദേഹം വിദഗ്‌ധനായിരുന്നു. വിദ്യാ ഭ്യാസാനന്തരം പിതാവിനോടൊപ്പം കൃഷികാര്യങ്ങളിലും മൂന്നുപീടികയിൽ കച്ചവടക്കാര്യങ്ങളിലും ഏർപ്പെട്ടു. ഇടമറ്റം മുണ്ടാട്ടുചുണ്ടയിൽ ഉണ്ണിയുടെ പുത്രി അന്ന (അച്ചാമ്മ)യെ വിവാഹം ചെയ്‌തു. കളപ്പുരയ്ക്കൽ തറവാ ട്ടിൽ താമസിച്ചു. 1904ൽ ഇദ്ദേഹം മരണമടഞ്ഞു. ഭരണങ്ങാനം പള്ളിയിൽ സംസ്കരിച്ചു. ഭാര്യ അച്ചാമ്മ 1922 ഒക്ടോബർ 5-ാം തീയതി നിര്യാതയായി. പൂവത്തോടുപള്ളി ഇടവകപ്പള്ളിയായിത്തീർന്നിരുന്നതിനാൽ പള്ളിയിലാണ് സംസ്കാരം നടത്തിയത്. ചെറിയതു തൊമ്മന് രണ്ട് ആൺമക്കളും അഞ്ചു ജനിച്ചു. മക്കൾ: (1) സ്‌കറിയാ (2) കൊച്ചന്നമ്മ (3) കുഞ്ഞേലി (4) റോസ (5) കുഞ്ഞുമറിയാമ്മ (6) ബ്രിജീത്താ (7) തൊമ്മൻ. வெங்க പെൺമക്കളിൽ കൊച്ചന്നമ്മയെ പാലായിൽ കട്ടക്കയം മുപ്രയിൽ തൊമ്മൻ വിവാഹം ചെയ്തു. കൊച്ചന്നമ്മ സന്താനരഹിതയായി ചരമം പ്രാപിച്ചു. രണ്ടാമത്തെ പുത്രി കുഞ്ഞലിയെ കൊഴുവനാൽ പള്ളി ഇട വക മൂലമുണ്ടയിൽ (പുള്ളിയിൽ) അവിരാ പോത്തൻ വിവാഹം കഴിച്ചു. മക്കൾ : കുഞ്ഞപ്പ്, മറിയം, അന്നമ്മ, ഏലിക്കുട്ടി, റോസ്, ത്രേസ്യാ. മൂന്നാമത്തെ മകൾ റോസയെ പൂവത്തോട് വേരുങ്കൽ ദേവസ്യാ കുരു വിള വിവാഹം ചെയ്തുതു. മക്കൾ : കുഞ്ഞവുസേപ്പ്, തൊമ്മൻ (കുഞ്ഞ ച്ചൻ), റോസ്, ദേവസ്യാച്ചൻ, കുരുവിള (പാപ്പച്ചൻ), സ്കറിയാച്ചൻ, അച്ചാമ്മ, നാലാമത്തെ മകൾ കുഞ്ഞുമറിയാമ്മയെ ഭരണങ്ങാനം അറവക്കു ളത്ത് പൂണ്ടിക്കുളത്തു മാണിച്ചൻ വിവാഹം കഴിച്ചു. ഈ ദമ്പതികളുടെ ഏക മകനാണ് വിശാഖപട്ടണം രൂപതയിൽ മിഷനറി വൈദികനായി പ്രവർ ത്തിച്ചിരുന്ന ബഹുഭാഷാപണ്‌ഡിതനായ ഫാ. സെബാസ്റ്റ്യൻ പൂണ്ടിക്കുളം. അഞ്ചാമത്തെ മകൾ ബ്രിജീത്തായെ കരൂർപള്ളിയിടവക ഞാവള്ളിൽ പുത്തൻപുരയിൽ കണ്ണങ്കുളത്ത് കുഞ്ഞവുത വിവാഹം ചെയയ്തു. ബ്രിജീത്താ സന്താനരഹിതയായി ചരമം പ്രാപിച്ചു. ചെറിയതു തൊമ്മൻ്റെ രണ്ടു പുത്രന്മാരിൽ മൂത്ത പുത്രൻ സ്കറിയാച്ച നാണ് തറവാട്ടിൽ പാർത്തത്. ഇളയമകൻ തൊമ്മച്ചൻ പൂവത്തോട് അഴകത്തു പുരയിടത്തിലേക്കും പിന്നീട് കൊന്നയ്ക്കുമലയിലേക്കും മാറിത്താമസിച്ചു. ചെറിയതു തൊമ്മൻ്റെ പുത്രീപുത്രന്മാർ സ്‌കറിയാ കൊച്ചന്നമ്മ കുഞ്ഞലി റോസ കുഞ്ഞു മറിയാമ്മ ബ്രിജീത്താ തൊമ്മൻ
- Generation: 3
- Remembrance: 01-01-1904
- Place of Funeral: ഭരണങ്ങാനം പള്ളിയിൽ
- Date of Birth: 01-01-1846
- Age: 58

Pulikunnel Moonnupedika Cheriyathu Mikhael
പുലിക്കുന്നേൽ കളപ്പുരയ്ക്കൽ മൂന്നുപീടിക തറവാട്ടുശാഖ പുലിക്കുന്നേൽ കളപ്പുരയ്ക്കൽ മൂന്നുപീടികയിൽ ചെറി...
പുലിക്കുന്നേൽ കളപ്പുരയ്ക്കൽ മൂന്നുപീടിക തറവാട്ടുശാഖ പുലിക്കുന്നേൽ കളപ്പുരയ്ക്കൽ മൂന്നുപീടികയിൽ ചെറിയതു മിഖേൽ (കുഞ്ഞൂഞ്ഞ് 1856-1929) ജനനം 10-4-1856 206: മരണം 17-5-1929 മൂന്നുപീടികയിൽ ശാഖാസ്ഥാപകൻ. നാട്ടാചാരമനുസരിച്ച് കുടിപ്പള്ളി ക്കൂടത്തിൽ വിദ്യാഭ്യാസം നടത്തി. ഭരണങ്ങാനം ഇടവക ഓലിക്കൽ ചെറു ശ്ശേരിൽ ഔസേപ്പിൻ്റെ മകൾ അന്നയെ 15-ാമത്തെ വയസ്സിൽ വിവാഹം കഴിച്ചു. ആദ്യഭാര്യ നിര്യാതയായതിനെ തുടർന്ന് അരുവിത്തുറ ഇടവക വലിയവീട്ടിൽ ഇഞ്ചേരിൽ വർക്കി വർക്കി (ഉണ്ണി)യുടെ മകൾ റോസമ്മയെ വിവാഹം ചെയ്തു. വിവാഹാനന്തരം എട്ടുവർഷക്കാലം പുളിച്ചമാക്കൽ താമ സിച്ചു. സഹോദരന്മാരോടൊത്ത് മൂന്നുപീടികയിൽ പലചരക്കു വ്യാപാരം നടത്തിയിരുന്നു. വ്യാപാരത്തിനു പുറമേ കൃഷിവികസനത്തിലും തലപ രനായി പ്രവർത്തിച്ചുപോന്നു. പിന്നീട് മൂന്നുപീടികയിലേക്ക് താമസം മാറ്റി. 1887-ൽ ഒരു കുരിശു പള്ളിയായി ആരംഭിച്ച പൂവത്തോടു പള്ളിക്കാവ ശ്യമായ സ്ഥലം നൽകി മുൻകൈയെടുത്തു പ്രവർത്തിച്ചിരുന്നു. മീനച്ചിൽ താലൂക്കിലെ രണ്ടാമത്തെ സ്‌കൂളായ മീനച്ചിൽ (ആനിമൂട്) പ്രൈമറി സ്‌കൂളിൻ്റെ സ്ഥാപനകാര്യത്തിലും മുന്നിട്ടു പ്രവർത്തിച്ചിട്ടുണ്ട്. പൊന്നൊഴുകും തോടിൻ്റെ കിഴക്കേക്കരയിൽ ദാനമായികൊടുത്ത ആനി മൂടുപുരയിടത്തിലും കെട്ടിടത്തിലുമായിരുന്നു സ്‌കൂൾ മാറ്റിസ്ഥാപിച്ചത്. പിന്നീട് ഈ സ്‌കൂൾ നിറുത്തലാക്കി. മക്കൾ : ആദ്യവിവാഹത്തിൽ (1) കൊച്ചന്ന. രണ്ടാം വിവാഹത്തിൽ (2) അച്ചാമ്മ, (3) മറിയം (കുഞ്ഞുപെണ്ണ്), (4) സ്‌കറിയാ, (5) തൊമ്മൻ, (6) റോസക്കുട്ടി, കൊച്ചന്നയെ അരുവിത്തുറ വലിയ വീട്ടിൽ ഇഞ്ചേരിൽ വർക്കി വർക്കി എന്ന ഉണ്ണിയുടെ ഇളയ മകൻ കുഞ്ഞുപാപ്പൻ (രണ്ടാം ഭാര്യ റോസമ്മ യുടെ ഇളയ സഹോദരൻ) 1894-ൽ വിവാഹം കഴിച്ചു. മക്കൾ : വർക്കി (കുഞ്ഞ്), ഔസേപ്പച്ചൻ, തോമസ്, മാമ്മി. അച്ചാമ്മയെ ഭരണങ്ങാനം കിഴപറയാർ തറപ്പേൽ ഈപ്പൻ വർക്കി (പാപ്പൻ) വിവാഹം ചെയ്തു. മക്കൾ : ഏലിക്കുട്ടി, മാണി (ഫാ.മാണി തറ പ്പേൽ), മൈക്കിൾ (കുഞ്ഞൂഞ്ഞ്), ജോസഫ് (കുട്ടിയച്ചൻ), അവിരാച്ചൻ, അന്നമ്മ, വർക്കിച്ചൻ, മറിയാമ്മ. പുത്രന്മാരിൽ മൂത്തയാളായ റവ.ഫാ. മാണി തറപ്പേൽ കേരളത്തിൽ നിന്നുള്ള ആദ്യകാല മിഷനറി വൈദികരിൽ ഒരാ ളാണ് (ജനനം : 13-02-1907. മരണം : 20-11-1995). മറിയത്തിനെ (കുഞ്ഞുപെണ്ണ്) പാലാ മേനാംപറമ്പിൽ ചെറിയതു തൊമ്മൻ വിവാഹം കഴിച്ചു. മക്കൾ : ത്രേസ്യാക്കുട്ടി, പാപ്പച്ചൻ, കുട്ടിയ ച്ചൻ, പെണ്ണമ്മ, വർക്കിച്ചൻ, കുട്ടമ്മ, മറിയമ്മ. ഇവരിൽ പാപ്പച്ചൻ്റെ പുത നാണ് ഗോഹട്ടി അതിരൂപതയുടെ മെത്രാപ്പോലീത്താ ആയ റവ.ഡോ.തോ മസ് മേനാംപറമ്പിൽ. റോസക്കുട്ടിയെ കുടമാളൂർ മാന്നാനത്ത് പെരുമാലിൽ ജോസഫിന്റെ പുത്രൻ കോരച്ചൻ വിവാഹം കഴിച്ചു. മക്കൾ: കൊച്ചുമറിയാമ്മ, തങ്കമ്മ, ഔസേപ്പച്ചൻ. ചെറിയതു മിഖേലിന്റെ പുത്രീപുത്രന്മാർ, കൊച്ചന്ന,അച്ചാമ്മ, മറിയം, സ്കറിയ തൊമ്മൻ, റോസക്കുട്ടി ചെറിയതു മിഖേലിൻ്റെ ഭാര്യ റോസമ്മ 1924-ൽ നിര്യാതയായി. ഇടവകയോഗ തീരുമാനപ്രകാരം കുഴിക്കാണമില്ലാതെ പൂവത്തോടു പള്ളിയ്ക്കകത്തു രണ്ടുപേരെയും സംസ്ക്‌കരിച്ചു.
- Generation: 3
- Remembrance: 17-05-1929
- Place of Funeral: പൂവത്തോട് പള്ളിക്കകത്ത്
- Date of Birth: 10-04-1856
- Age: 72

Thonippara Cheriyath Avirah (തോണിപ്പാറ ചെറിയത് അവിരാ)
പുലിക്കുന്നേൽ കളപ്പുരക്കൽ തോണിപ്പാറ ചെറിയത് അവിരാ (പാപ്പ) 1862 ൽ ജനിച്ചു. കളരിപഠനത്തിനു ശേഷം 16 -മത...
പുലിക്കുന്നേൽ കളപ്പുരക്കൽ തോണിപ്പാറ ചെറിയത് അവിരാ (പാപ്പ) 1862 ൽ ജനിച്ചു. കളരിപഠനത്തിനു ശേഷം 16 -മത്തെ വയസിൽ വാഴക്കുളം നമ്പ്യപറമ്പിൽ കൊച്ചുകുടിയിൽ ഐ പ്പി ൻറെ പുത്രിയെ വിവാഹം കഴിച്ചു. മക്കൾ 1. കൊച്ചനമ്മ, 2 . കൊച്ചേലി , 3 . കുഞ്ഞമറിയം, 1884 ഒക്ടോബർ 23 ന് ഏലി നിര്യാതയായി . 1887 ൽ വാഴയിൽ മറിയാമ്മയെ പുനർവിവാഹം ചെയ്തു മക്കൾ 4. അച്ചാമ്മ . 5 . സ്കറിയാ 6. അവിരാ 7 . ഏലിക്കുട്ടി. അവിരാ 12 -മത്തെ വയസിൽ മരിച്ചു 1885 ൽ തോണിപ്പാറ ചേരിക്കലേക്കു മാറിത്താമസിച്ചു
- Generation: 3
- Remembrance: 04-06-1918
- Place of Funeral: അറിയില്ല
- Date of Birth: 01-01-1862
- Age: 56

Pulikunnel Thomman Ouseph (Kunjeppu)
1899 ൽ തൊമ്മൻ ഔസേപ്പ് (കുഞ്ഞേപ്പ്) ജനിച്ചു സാമാന്യ പഠനത്തിനുശേഷം കൃഷിയിൽ ഏർപ്പെട്ടു. ഓലിക്കൽ ചെറുശ്...
1899 ൽ തൊമ്മൻ ഔസേപ്പ് (കുഞ്ഞേപ്പ്) ജനിച്ചു സാമാന്യ പഠനത്തിനുശേഷം കൃഷിയിൽ ഏർപ്പെട്ടു. ഓലിക്കൽ ചെറുശ്ശേരിൽ ചാണ്ടിയുടെ (കൊച്ചുഞ്ഞു) മകൾ മറിയാമ്മ യെ വിവാഹം കഴിച്ചു തോമസ് (പാപ്പച്ചൻ) അന്നക്കുട്ടി എന്ന രണ്ടു സന്താനങ്ങൾ ജനിച്ചു. കുഞ്ഞേപ്പ് 25 -മത്തെ വയസിൽ 1924 ൽ മരിച്ചു. ഭാര്യ മറിയാമ്മ 1974 ൽ മരിച്ചു
- Generation: 4
- Remembrance: 01-01-1924
- Place of Funeral: അറിയില്ല
- Date of Birth: 01-01-1899
- Age: 25

Pulikunnel Thomman Dhummini Muttom
പുലിക്കുന്നേൽ മൂല തറവാട്ടിലെ ഐ പ്പ് തൊമ്മൻറെ രണ്ടാമത്തെ പുത്രനായ തൊമ്മൻ ദുമ്മിനി 1891ൽ ജനിച്ചു. പ...
പുലിക്കുന്നേൽ മൂല തറവാട്ടിലെ ഐ പ്പ് തൊമ്മൻറെ രണ്ടാമത്തെ പുത്രനായ തൊമ്മൻ ദുമ്മിനി 1891ൽ ജനിച്ചു. പഠനം കൃഷി പിണ മറുകിൽ വർക്കി യുടെ മകൾ കുഞ്ഞേലിയെ വിവാഹം കഴിച്ചു. തറവാട്ടിൽ നിന്നും തോണിപ്പാറ ചേരിക്കലേക്ക് താമസം മാറി. പൂവത്തോട് താന്നിക്കവയലിലേക്കു താമസമാക്കി. പിതൃ സ്വത്താ യി കിട്ടിയ വസ്തുക്കൾ വിറ്റ് 1940 ൽ മുട്ടത്തിൽ താമസമാക്കി. 1943 ജൂലൈ 19 ന് മരിച്ചു. മുട്ടം സിബിഗിരി സെമിത്തേരിയിൽ അടക്കി മക്കൾ 1. തൊമ്മൻ(കുഞ്ഞച്ചൻ) 21- മത്തെ വയസിൽ മരിച്ചു. 2. ജോസഫ് (പാപ്പച്ചൻ), 3. മറിയാമ്മ ഏഴാമത്തെ വയസിലും മരണമടഞ്ഞു , 4. വർക്കിച്ചൻ 5. ത്രേസിയാമ്മ 6. മറിയക്കുട്ടി 7. ദേവസിയച്ചൻ ത്രേസിയാമ്മയെ നീലൂർ അടക്കാപ്പറമ്പിൽ ജോസഫ് വിവാഹം കഴിച്ചു. മേരി എന്ന ഒരു പുത്രിയുണ്ട് നെല്ലിക്കുന്നേൽ മാത്യു വിവാഹം കഴിച്ചു നാലു പെണ്മക്കളുണ്ട് വയനാട്ടിൽ സീതാമൗണ്ടിൽ താമസിക്കുന്നു മറിയകുട്ടിയെ കുമ്പുക്കൽ മത്യൂവിന്റെ മകൻ ജോസഫ് വിവാഹം കഴിച്ചു ചാലാശ്ശേരിയിൽ താമസം . ഇവർക്ക് 9 മക്കൾ മേരി , മാത്തച്ചൻ, ഔസേപ്പ്കാഹൻ, സിലോ, സണ്ണി, ബേബി, സോമി, ജാൻസി, സാജു (മാനു) മറിയക്കുട്ടി 2007 ജൂലൈ 31 ന് 80 -മത്തെ വയസിൽ മരിച്ചു.
- Generation: 4
- Remembrance: 19-07-1943
- Place of Funeral: മുട്ടം സിബിഗിരി പള്ളി സെമിത്തേരി
- Date of Birth: 01-01-1891
- Age: 52

Pulikunnel Kunjely Dhummini Muttom
Funeral Group Photo മകൻ ദേവസിയായുടെ കൂടെ സിബിഗിരി പള്ളിക്കു സമീപം ആയിരുന്നു താമസം. ഏറെ നാൾ കവിളു...
Funeral Group Photo മകൻ ദേവസിയായുടെ കൂടെ സിബിഗിരി പള്ളിക്കു സമീപം ആയിരുന്നു താമസം. ഏറെ നാൾ കവിളുവാർപ്പ് എന്ന് അന്ന് പറഞ്ഞിരുന്ന ഇന്നത്തെ കാൻസർ പിടിപെട്ടു ചികിൽസിച്ചു. 1964 ഏപ്രിൽ 28 ന് മരണമടഞ്ഞു. അന്ന് ബെനഡിക്ടച്ചൻ വന്നാണ് ശവസംസ്‌കാരം നടത്തിയത്.
- Generation: 4
- Remembrance: 28-04-1964
- Place of Funeral: മുട്ടം സിബിഗിരി പള്ളി സെമിത്തേരിയിൽ
- Age: 90

Njayarkulath Varkey Kuruvila
വർക്കി കുരുവിള (കുറുപ്പാപ്പാൻ ) 1880 ൽ ജനിച്ചു. അമ്പാറ മനയ്ക്കൽ പൂവത്തിങ്കൽ ഇട്ടിയാവുരയുടെ മകൾ അന്...
വർക്കി കുരുവിള (കുറുപ്പാപ്പാൻ ) 1880 ൽ ജനിച്ചു. അമ്പാറ മനയ്ക്കൽ പൂവത്തിങ്കൽ ഇട്ടിയാവുരയുടെ മകൾ അന്നമ്മ ഭാര്യ. കുറുപ്പാപ്പൻ എന്ന് ഓമനപ്പേര്. നാട്ടിൽ ആദ്യമായി കരിമ്പ് കൃഷി തുടങ്ങി സഹധർമിണി 1954 ജൂൺ 24 ന് മരിച്ചു. മക്കൾ എട്ടുപേർ വർക്കി, എബ്രഹാം, മറിയത്തെ ചന്ദ്രന്കുന്നേൽ മത്തായി തോമസ് വിവാഹം ചെയ്തു . മക്കൾ മത്തായിച്ചൻ , ബേബിച്ചൻ, പെണ്ണമ്മ, സെൽവം, ജൊവാൻ, മേരി , അപ്പച്ചൻ, എൽസമ്മ, തങ്കച്ചൻ, ലൈ സമ്മ.ബ്രിജീത്തയെ കുമ്പിടിയമാക്കൽ ഔസേപ് ജോസഫ് വിവാഹം കഴിച്ചു മകൻ കുര്യാക്കോസ് , അന്നമ്മയെ പുന്നത്താണിയിൽ കുര്യാച്ചൻ കല്യാണം കഴിച്ചു കുട്ടികളില്ല. ജോസഫ്, ദേവസിയാച്ചൻ , ട്രേസിയാമ്മയെ പുളിക്കൽ ഔസെഫ് ജോസഫ് കല്യാണം കഴിച്ചു മക്കൾ ആനിമോൾ, ജെസിമോൾ ജോസഫ് മരിച്ചു ട്രേസിയമ്മ തകിടിയേൽ ജോസഫിനെ കെട്ടി മക്കൾ ബേബിച്ചൻ, രാജു.
- Generation: 4
- Remembrance: 21-06-1957
- Place of Funeral: അറിയില്ല
- Date of Birth: 01-01-1880
- Age: 77

Alackal Varkey Ouseph
ആലക്കൽ വർക്കി ഔസേഫ് 1876 ൽ ജനിച്ചു കൈപ്പൻപ്ലാക്കൽ ഏലിയെ വിവാഹം കഴിച്ചു.ഏലി 72 മത്തെ വയസിൽ മരി...
ആലക്കൽ വർക്കി ഔസേഫ് 1876 ൽ ജനിച്ചു കൈപ്പൻപ്ലാക്കൽ ഏലിയെ വിവാഹം കഴിച്ചു.ഏലി 72 മത്തെ വയസിൽ മരിച്ചു 1951 മെയ് 19 ന് മക്കൾ ഏലിയെ കടയനി കാട്ടു മാടത്തിക്കാട്ടുകുന്നേൽ തൊമ്മൻ വിവാഹത്തെ ചെയ്തു മക്കൾ ഈപ്പൻ, ഏലിക്കുട്ടി, പെണ്ണമ്മ., മറിയത്തെ കിഴക്കേടത്തു തൊമ്മൻ കെട്ടി മക്കൾ ഏലി , കുട്ടിയച്ചൻ,, അന്നയെ ഈറ്റത്തോട് തൊമ്മൻ ദേവസിയ കെട്ടിമക്കൾ തൊമ്മൻ ജോസഫ്. , ട്രേസിയെ കിഴക്കേടത് തൊമ്മൻ തൊമ്മൻ കെട്ടി മക്കൾ തൊമ്മൻ(പാപ്പ), ജോസഫ് (കഞ്ഞെപ്പ്) ഏലി , ചിന്നമ്മ, പെണ്ണമ്മ, മേരി , ഔസെഫ്,(പാപ്പാൻ), വർക്കി, അവിരാ, റോസാ ആരാധനാ സന്യാസിനി സഭയിൽ ചേർന്ന് sr ഹെർമലിന , ചാക്കോ.
- Generation: 4
- Remembrance: 23-10-1917
- Place of Funeral: അറിയില്ല
- Date of Birth: 01-01-1876
- Age: 41

Vetuvayalil Varkey Avirah
വർക്കി അവിരാ വെട്ടുവയലിൽ കൈപ്പൻപ്ലാക്കൽ അന്നയെ വിവാഹം കഴിച്ചു മക്കൾ ഏലിക്കുട്ടി (Sr ബേണിഞ്ഞ FCC),...
വർക്കി അവിരാ വെട്ടുവയലിൽ കൈപ്പൻപ്ലാക്കൽ അന്നയെ വിവാഹം കഴിച്ചു മക്കൾ ഏലിക്കുട്ടി (Sr ബേണിഞ്ഞ FCC), മറിയത്തെ ഞാവള്ളിൽ ചൂരനാട് കുരിയൻ വിവാഹം കഴിച്ചു മക്കൾ ചേച്ചമ്മ (Sr ഇമ്മാക്കുലേറ്റ് CMC ), ഗ്രേസിക്കുട്ടി, ഏലിയാമ്മ, സലോമി, ഔസെഫ്, ജോയ്, സിലോമി. ചിന്നമ്മയെ മുണ്ടാങ്കൽ ഓടക്കൽ ജോസഫ് കെട്ടി നാലു മക്കൾ ഇവർ വെള്ളിയാമറ്റത്ത് താമസിക്കുന്നു.ഇട്ടിഅവിരാ 09 -06-1936 ലും അന്ന 27 -01 -1971 ലും മരിച്ചു
- Generation: 4
- Remembrance: 09-06-1936
- Place of Funeral: അറിയില്ല
- Date of Birth: 01-01-1892
- Age: 44

Pulikunnel Thomas (Pappachan) Muttom
പാപ്പച്ചൻ നല്ല ഒരു കൃഷിക്കാരനായിരുന്നു. ഉത്തമ വിശ്വാസിയും പള്ളിയുടെ എല്ലാ കാര്യങ്ങളിലും നിറസാന്നിത്...
പാപ്പച്ചൻ നല്ല ഒരു കൃഷിക്കാരനായിരുന്നു. ഉത്തമ വിശ്വാസിയും പള്ളിയുടെ എല്ലാ കാര്യങ്ങളിലും നിറസാന്നിത്യമായിരുന്നു. കാൻസർ രോഗത്താൽ ഒരു വർഷത്തെ ചികിത്സകൾ നടത്തി മരിക്കുന്ന ദിവസം രാവിലെ വീട്ടിൽ നിന്നും നടന്നു കയറി കാറിൽ തൊടുപുഴ ആശുപത്രിയിൽ ചെന്ന് പെട്ടന്ന് തന്നെ ക്ഷീണം ആയി ICU ആക്കി അന്ധ്യകൂദാശകൾ സ്വീകരിച്ചു 4 മണിയോടെ മരിച്ചു.
- Generation: 6
- Remembrance: 03-04-2017
- Place of Funeral: Sibigiri
- Date of Birth: 08-10-1956
- Age: 61
_20240524010411pm_1428620918.jpg)
Pulikunnel Mariamma (Mammikutty) Muttom
തിടനാട് കണിയമ്പടിക്കൽ നിന്നും കല്ലൂർ കുടുംബത്തിൽ ദത്തുനിന്ന കുര്യൻറെ പുത്രി ആണ് മറിയാമ്മ. പുലിക്കു...
തിടനാട് കണിയമ്പടിക്കൽ നിന്നും കല്ലൂർ കുടുംബത്തിൽ ദത്തുനിന്ന കുര്യൻറെ പുത്രി ആണ് മറിയാമ്മ. പുലിക്കുന്നേൽ ദുമ്മിനി ജോസഫ് (പാപ്പച്ചൻ) ഭർത്താവ്. വിവാഹം 05 -02 -1935. ഇടമറ്റം 1940 -ൽ ഇടമറ്റത്തുനിന്നും നടന്നെത്തി മുട്ടത്തിൽ കൊല്ലംകുന്ന് വന്നു താമസമാക്കി. 9 മക്കളിൽ ഒരാൾ മരിച്ചു പോയി 8 മക്കളെയും വളർത്തി വീട്ടു ജോലികളും ചെയ്ത് പുരയിടത്തിലെ പണികളും കൂടെ ഓല മെടച്ചിലും എല്ലാ മായി ഏറെ അധ്വാനിച് വേനക്ക് ഒരു കിലോമീറ്റർ നടന്ന് കുടിവെള്ളവും എത്തിച്ചിരുന്നു. പില്കാലത്ത് നമ്മുടെ സ്ഥലത്തു തന്നെ കുടിവെള്ള പദ്ധതി വന്നു. 2004 ടൗണിലുള്ള വീട്ടിലേക്കു താമസം മാറി ആറുമാസങ്ങൾക്കകം ഇളയമകൻ ടോമിയുടെ വീട്ടിൽ വച്ച് ഒരുമാസത്തോളം രോഗിയായി രുന്നു. 2005 സെപ്റ്റംബർ 13 നു പുലർച്ചെ അഞ്ചു മണിയോടെ കൂദാ ശകൾ സ്വീകരിച്ച് ഈശോ മറിയം ചൊല്ലി കൊണ്ട് മരണമടഞ്ഞു. ശവസംസ്കാരം ബുധനാഴ്ച രാവിലെ പത്തുമണിക്ക് സിബിഗിരി പള്ളി കുടുംബ കല്ലറയിൽ നടത്തി. പിണ മറുകിൽ തോമസച്ചൻ ശുശ്രു ഷകൾക്ക് നേതൃത്വം വഹിച്ചു. ഇടവക വികാരി പടിക്കകൊഴുപ്പിൽ സെബാസ്റ്റ്യൻ അച്ഛനും ഉണ്ടായിരുന്നു.
- Generation: 5
- Remembrance: 13-09-2005
- Place of Funeral: Sibigiri Muttom
- Date of Birth: 26-03-1917
- Age: 88

Pulikunnel Joshy Joseph Muttom
പുലിക്കുന്നേൽ മുട്ടം ശാഖയിലെ ധുമ്മിനി മറിയാമ്മ ദമ്പതി കളുടെ ഇളയ പുത്രനാണ് ജോഷി. പഠനം മുട്ടം ,...
പുലിക്കുന്നേൽ മുട്ടം ശാഖയിലെ ധുമ്മിനി മറിയാമ്മ ദമ്പതി കളുടെ ഇളയ പുത്രനാണ് ജോഷി. പഠനം മുട്ടം , തുടങ്ങനാട് , സ്കൂളിലും, പ്രീഡിഗ്രി ന്യൂമാൻ കോളേജിലും ആയിരുന്നു. ചെറുപ്പത്തിലേ തന്നെ കേരളാ കോൺഗ്രസ് മുറ്റം മണ്ഡലം പ്രസിഡന്റായും കരാട്ടെ ബ്ലാക്ക് ബെൽറ്റും കച്ചവടവും സാമൂഹിക പ്രവർത്തനവുമായി നാട്ടുകാർക്ക് പ്രിയങ്കരനായിരുന്നു. ചെറു പ്രായത്തിൽ തന്നെ ഇന്ത്യ യുടെ പലഭാഗത്തും യാത്ര ചെയ്തു . ഇതിനിടെ ഗോവയിൽ വച്ച് റിച്ചാർഡ് പോട്ടർ എന്ന സായിപ്പിൻറെആറു മാസം പഴ ക്കമുള്ള ബുള്ളറ്റ് വിൽപ്പനക്ക് കണ്ട് വാങ്ങി ഓടിച്ചു നാട്ടിൽ വന്നു. മെയ് മാസം 9 ആം തീയതി ജേഷ്ടൻ ടോമിയുമായി കട്ടപ്പനക്ക് പോയിവരുമ്പോൾ കാൽവരിമൗണ്ടിൽ വച്ച് സ്‌പൈസസ് ബോർഡിൻറെ ജീപ്പുമായി തട്ടി മരണമടഞ്ഞു. ടോമിയെ കോട്ടയം മെഡിക്കൽ കോളേജിൽ അബോധാവസ്ഥയിൽ പരുക്കുകളോടെ അഡ്മിറ്റ് ചെയ്‌തു, പത്താം തീയ്യതി പൈനാവ് താലൂക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം രാത്രി ഏ ഴു മണിയോടെ സിബിഗിരി പള്ളി സെമിത്തേരിയിൽ കുടുംബ കല്ലറയിൽ വൻജനാവലിയുടെ സാന്നിത്യത്തിൽ ശവസംസ്‌കാരം നടത്തി.
- Generation: 6
- Remembrance: 09-05-1989
- Place of Funeral: Sibigiri Muttom
- Date of Birth: 22-09-1963
- Age: 26

Pulikunnel Dhummini Varkey Chandanakkampara
മുട്ടം ശങ്കരപ്പള്ളി ഇടവക പാമ്പാറയിൽ ഫിലിപ്പോസിന്റെ പുത്രി അന്നമ്മയാണ് ഭാര്യ. വിവാഹം 1945 ജനുവരിയ...
മുട്ടം ശങ്കരപ്പള്ളി ഇടവക പാമ്പാറയിൽ ഫിലിപ്പോസിന്റെ പുത്രി അന്നമ്മയാണ് ഭാര്യ. വിവാഹം 1945 ജനുവരിയിൽ. 1957 മലബാറിൽ ചന്ദനനക്കാംപാറ അടുത്ത് മാവുംതോട്ടിൽ കുടിയേറി താമസമാക്കി.മുട്ടത്തെ കുടുംബസ്വത്തു വള്ളോംപുരയിടത്തിൽ ആൻഡ്രൂസിന് വിറ്റ് മാവുംതോട് ടൗണിൽ രണ്ടേമുക്കാൽ ഏക്കർ സ്ഥലം വാങ്ങി. ഇവർക്ക് 11 മക്കൾ ഉണ്ട്. കൃഷിയും ദേഹണ്ഡങ്ങളും ആയി മക്കൾക്ക് യോജിച്ച വിധം ഭാഗം കൊടുത്തു. മകൾ മേഴ്‌സി സിഎംസി സഭാംഗമാണ് . എല്ലാവരെയും പഠിപ്പിച്ചു , പെൺമക്കൾ എല്സമ്മയെയും സുമിയെയും കെട്ടിച്ചു വിടുകയും ആൺമക്കളുടെ വിവാഹവും കഴിഞ്ഞു മാറി താമസിക്കുന്നു. രണ്ടാമത്തെ മകൻ കുഞ്ഞുഞ്ഞു അവിവാഹിതനായി തറവാട്ടിൽ ആയിരുന്നു . ഇളയ മകൻ സുനിലിന്റെ കൂടെ തറവാട്ടിൽ താമസമാക്കി. 97 മത്തെ വയസിൽ മരിച്ചു. എട്ടാം തീയതി ചന്ദനനക്കാംപാറ ചെറുപുഷ്പ ദേവാലയ സെമിത്തേരി കുടുംബകല്ലറയിൽ സംസ്കരിച്ചു.
- Generation: 5
- Remembrance: 07-09-2017
- Place of Funeral: Chandanakkampara
- Date of Birth: 01-09-1920
- Age: 97
_20240526024658pm_2022635193.jpeg)
Pulikunnel Annamma Varkey Chandanakkampara
പുലി ക്കുന്നേൽ മുട്ടം ശാഖയിലെ ദുമ്മിനി വർക്കിയുടെ ഭാര്യയാണ് അന്നമ്മ. പാമ്പാറ കുടുംബാംഗം. മുറ്റത...
പുലി ക്കുന്നേൽ മുട്ടം ശാഖയിലെ ദുമ്മിനി വർക്കിയുടെ ഭാര്യയാണ് അന്നമ്മ. പാമ്പാറ കുടുംബാംഗം. മുറ്റത്തുള്ള പാമ്പാറ ജോസഫ് അച്ചന്റെ അപ്പൻ ചാക്കോ പാപ്പന്റെ ചേട്ടന്റെ മകന്റെ മകളാണ്. എസ് എച് മഠത്തിലെ സിസ്റ്റർ റോസ്‌ലിൻ അന്നമ്മയുടെ ചേച്ചിയുടെ മകളാണ് . വർധിക്യസഹജമായ രോഗങ്ങളാൽ 88 മത്തെ വയസ്സിൽ 2018 ജൂലൈ 10 ന് അന്ത്യകൂദാശകൾ സുബോധത്തോടെ സ്വീകരിച്ചു മരണമടഞ്ഞു. ശവസംസ്‌കാരം 11 ആം തീയതി ചന്ദനക്കാംപാറ ചെറുപുഷ്പ ദേവാലയ സെമിത്തേരിയിലെ കുടുംബകല്ലറയിൽ നടത്തി.
- Generation: 5
- Remembrance: 10-07-2018
- Place of Funeral: Chandanakkampara
- Date of Birth: 01-01-1930
- Age: 88
_20240725122550pm_888307554.jpeg)
Pulikunnel Philip (Kujunju) Chandanakkampara
കുഞ്ഞ്‌ഞ്ഞ് തറവാട്ടിൽ തന്നെ മാതാപിതാക്കമാരുടെ സംരക്ഷണയിൽ അവിവാഹിതനായി കഴി യുകയായിരുന്നു. 63 മത്ത...
കുഞ്ഞ്‌ഞ്ഞ് തറവാട്ടിൽ തന്നെ മാതാപിതാക്കമാരുടെ സംരക്ഷണയിൽ അവിവാഹിതനായി കഴി യുകയായിരുന്നു. 63 മത്തെ വയസിൽ 2014 ജൂലൈ 10 ന് മരണമടഞ്ഞു. ശവസംസ്‌കാരം 11 ന് ചന്ദനക്കാംപാറ ചെറുപുഷ്പ ദേവാലയ സെമിത്തേരിയിലെ കുടുംബകല്ലറയിൽ നടത്തി.
- Generation: 6
- Remembrance: 10-07-2014
- Place of Funeral: Chandanakkampara. ചന്ദനക്കാംപാറ
- Date of Birth: 06-02-1951
- Age: 63
_20240725122459pm_1390409719.jpeg)
Pulikunnel Baby (Devasia) Chandanakkampara
ബേബി (ദേവസ്യാ) 1997 ജനുവരി 30 ന് വിവാഹിതനായി.ഭാര്യ ചന്ദനക്കാംപാറ ഇടവക നിലക്കപ്പള്ളിൽ അബ്രാഹം...
ബേബി (ദേവസ്യാ) 1997 ജനുവരി 30 ന് വിവാഹിതനായി.ഭാര്യ ചന്ദനക്കാംപാറ ഇടവക നിലക്കപ്പള്ളിൽ അബ്രാഹം മകൾ കത്രീനയാണ് (റീന ) കുട്ടികളില്ലായിരുന്നു . ബേബി 2004 സെപ്റ്റംബർ 23 നു മരണമടഞ്ഞു. ശവസംസ്‌കാരം 24 ന് ചന്ദനക്കാംപാറ ചെറുപുഷ്പ ദേവാലയ സെമിത്തേരിയിലെ കുടുംബകല്ലറയിൽ നടത്തി. ഭാര്യ കത്രീന വീട്ടിലേക്കു പോയി പുനർവിവാഹിതയായി.
- Generation: 6
- Remembrance: 23-09-2004
- Place of Funeral: ചന്ദനക്കാംപാറ
- Date of Birth: 09-05-1959
- Age: 43

Pulikunnel Thomman (Kunjachan) Dhummini Muttom
ദുമ്മിനി- കുഞ്ഞേലി ദമ്പതികൾക്ക് ജനിച്ച മൂത്ത പുത്രനാണ് കുഞ്ഞച്ചൻ (തൊമ്മൻ) ദുമ്മിനി. പനി ബാധിച്ചു...
ദുമ്മിനി- കുഞ്ഞേലി ദമ്പതികൾക്ക് ജനിച്ച മൂത്ത പുത്രനാണ് കുഞ്ഞച്ചൻ (തൊമ്മൻ) ദുമ്മിനി. പനി ബാധിച്ചു 21 മത്തെ വയസിൽ മരണമടഞ്ഞു .
- Generation: 5
- Remembrance: 13-01-1934
- Place of Funeral: Edamattom
- Date of Birth: 01-01-1903
- Age: 21

Kumbakkal Mariakutty Pulikunnel Muttom Sakha
ദുമ്മിനി കുഞ്ഞേലി ദമ്പതികളുടെ മൂന്നാമത്തെ പുത്രിയാണ് മറിയക്കുട്ടി. നീലൂർ പെരുന്നോലിൽ കുടുംബ ശാഖ...
ദുമ്മിനി കുഞ്ഞേലി ദമ്പതികളുടെ മൂന്നാമത്തെ പുത്രിയാണ് മറിയക്കുട്ടി. നീലൂർ പെരുന്നോലിൽ കുടുംബ ശാഖയായ കുമ്പക്കൽ മാത്യുവിൻറെ മകൻ ജോസഫ് (കുഞ്ഞുകുട്ടി) വിവാഹം ചെയ്തു. ഇവർ ഇപ്പോൾ ചാലാശ്ശേരിയിലാണ് താമസം. ഇവർക്ക് മേരി , മാത്തച്ചൻ, ഔസേപ്പച്ചൻ, സിലോ, സണ്ണി, ബേബി, സോമി, ജാൻസി, മാനു , ഇങ്ങനെ 9 സന്താനങ്ങൾ ഉണ്ട്. മറിയക്കുട്ടി വീട്ടുജോലിയും കൃഷിയിലും ഏറെ അദ്ധ്വാനിച്ചു തന്റെ എൺപതാമത്തെ വയസിൽ മരിച്ചു.
- Generation: 5
- Remembrance: 31-07-2007
- Place of Funeral: St Pius X Church Chalassery. Karimannoor
- Date of Birth: 01-01-1927
- Age: 80

Pulikunnel Ouseph Thomas (Pappachan ) Edamattom
പുലിക്കുന്നേൽ തൊമ്മൻ അവുസേപ്പ് - മറിയാമ്മ ദമ്പതികളുടെ ഏകപുത്രനാണു തോമസ് (പാപ്പച്ചൻ). പാലാ വ...
പുലിക്കുന്നേൽ തൊമ്മൻ അവുസേപ്പ് - മറിയാമ്മ ദമ്പതികളുടെ ഏകപുത്രനാണു തോമസ് (പാപ്പച്ചൻ). പാലാ വാഴയിൽ ഫ്രാൻസിസിൻറെ പുത്രി അന്നമ്മയാണ് ഭാര്യ. ഇവർക്ക് 8 മക്കൾ ഉണ്ട്. താമസം മൂലത്തറവാട്ടിൽ. പിന്നീട് ഈ തറവാട്ട് ഭവനം പുലിക്കുന്നേൽ കളപ്പുര ക്കൽ മത്തായി സ്കറിയാ ക്കു വിറ്റശേഷം ഇടമറ്റം ഇടവകയിലേക്കു താമസം മാറി. 1998 ൽ മരിച്ചു
- Generation: 5
- Remembrance: 07-11-1998
- Place of Funeral: Edamattom St Michel's Church
- Date of Birth: 01-01-1919
- Age: 79
_20240529012952pm_384228593.jpeg)
Pulikunnel Mariamma Thomman Ouseph
പുലിക്കുന്നേൽ തൊമ്മൻ (കുഞ്ഞേപ്പ്) അവുസേപ്പിൻറെ ഭാര്യയാണ് മറിയാമ്മ. കുഞ്ഞേപ്പ് ചെറുപ്പത്തിൽ 25 മത...
പുലിക്കുന്നേൽ തൊമ്മൻ (കുഞ്ഞേപ്പ്) അവുസേപ്പിൻറെ ഭാര്യയാണ് മറിയാമ്മ. കുഞ്ഞേപ്പ് ചെറുപ്പത്തിൽ 25 മത്തെ വയസിൽ രണ്ടു മക്കൾക്കു ജന്മം നൽകി മരണമടഞ്ഞു . മക്കളെ വളർത്തി മകൾ അന്നക്കുട്ടിയെ ഇടമറ്റത്തു പാംപ്ലാനി കുടുംബത്തിൽ വിവാഹം ചെയ്തു. ഭർത്താവ് മരിച്ചതിനാൽ പുനർവിവാഹം ചെയ്തു. പേരേക്കാട്ട് ദേവസിയാച്ചൻ (പാപ്പച്ചനാണ് ) ഇവർക്ക് ജോസുകുട്ടി, കുഞ്ഞപ്പച്ചൻ, മാത്തച്ചൻ ലൂസിയാമ്മ എന്നീ മക്കളുണ്ട്. പാപ്പച്ചനും വിവാഹിതനായി. തറവാട്ടിൽ താമസിച്ചു. മറിയാമ്മ 75 മത്തെ വയസിൽ മരിച്ചു.
- Generation: 4
- Remembrance: 01-01-1974
- Place of Funeral: Edamattom
- Age: 75