Njayarkulath K M Dominic
Njayarkulath K M Dominic

ഞായർകുളത്ത് മത്തായി ഏലിക്കുട്ടി ദമ്പതികളുടെ മകനാണ് ഡോ മിനിക്‌ (അപ്പച്ചൻ) . ഭാര്യ അരുവിത്തുറ ഇടവക...

ഞായർകുളത്ത് മത്തായി ഏലിക്കുട്ടി ദമ്പതികളുടെ മകനാണ് ഡോ മിനിക്‌ (അപ്പച്ചൻ) . ഭാര്യ അരുവിത്തുറ ഇടവക മുതുപുന്നക്കൽ കുര്യൻറെ പുത്രി ഏലിക്കുട്ടി . ഇവർക്കു രണ്ടു പെണ്ണും ജോമോൻ ആൺകുട്ടിയും. ഇടമറ്റം KTJM സ്കൂളിലെ ഹെഡ് മാസ്റ്റർ ആയി പെൻഷൻ പറ്റി . പുലിക്കുന്നേൽ കുടുംബയോഗം കമ്മിറ്റി അംഗമായും ട്രെഷറർ ആയും സേവനമനുഷ്ഠിച്ചു. 78 മത്തെ വയസിൽ 4/10/2019 ൽ നിര്യാതനായി. തീക്കോയി പള്ളി സെമിത്തേരിയിൽ അടക്കി .

  • Generation: 6
  • Remembrance: 04-10-2019
  • Place of Funeral: Teekoy
  • Date of Birth: 24-11-1941
  • Age: 78
Njayarkulath Joseph Joseph (Appachan)
Njayarkulath Joseph Joseph (Appachan)

ഞായർകുളത്ത് കൊച്ച് ത്രേസിയാക്കുട്ടി ദമ്പതികളുടെ മകനാണ് ജോസഫ് (അപ്പച്ചൻ) . ഭാര്യ പൂവത്തോട് പള...

ഞായർകുളത്ത് കൊച്ച് ത്രേസിയാക്കുട്ടി ദമ്പതികളുടെ മകനാണ് ജോസഫ് (അപ്പച്ചൻ) . ഭാര്യ പൂവത്തോട് പള്ളി ഇടവക കിഴക്കേത്തോട്ടത്തിൽ തൊമ്മൻറെ പുത്രി ത്രേസ്യ (ചാച്ചിയമ്മ) .ഇവർക്ക് ഒരാൺ സണ്ണി . അപ്പച്ചൻ നല്ല ഒരു കൃഷിക്കാരനും എല്ലാ കൃഷികളും ആദ്യം ആവിഷ്കരിക്കുന്നവനും ആയിരുന്നു. ഇടവകയുടെ കാര്യങ്ങളിലും തല്പരനായിരുന്നു. 80 മത്തെ വയസിൽ നിര്യാതനായി. പൂവത്തോട് പള്ളി സെമിത്തേരിയിൽ അടക്കി .

  • Generation: 6
  • Remembrance: 14-07-2016
  • Place of Funeral: Poovathodu
  • Date of Birth: 16-10-1936
  • Age: 80
Njayarkulath Thresiamma Joseph (Chachiyamma)
Njayarkulath Thresiamma Joseph (Chachiyamma)

പൂവത്തോട് പള്ളി ഇടവക കിഴക്കേത്തോട്ടത്തിൽ തൊമ്മൻറെ പുത്രി ത്രേസ്യ (ചാച്ചിയമ്മ) .യെ ഞായർകുളത്ത...

പൂവത്തോട് പള്ളി ഇടവക കിഴക്കേത്തോട്ടത്തിൽ തൊമ്മൻറെ പുത്രി ത്രേസ്യ (ചാച്ചിയമ്മ) .യെ ഞായർകുളത്ത് കൊച്ച് - ത്രേസിയാക്കുട്ടി ദമ്പതികളുടെ മകൻ ജോസഫ് (അപ്പച്ചൻ) വിവാഹം ചെയ്തു. ഏകമകൻ സണ്ണിയോടൊപ്പം പൂവത്തോട്ടു താമസം . മത്തെ വയസിൽ നിര്യാതയാ യി. പൂവത്തോട് പള്ളി സെമിത്തേരിയിൽ അടക്കി .

  • Generation: 6
  • Remembrance: 27-09-2017
  • Place of Funeral: Poovathode
Njayarkulath Ouseph Joseph (Kochu)
Njayarkulath Ouseph Joseph (Kochu)

ഞായർകുളത്ത് കുഞ്ഞ ഔസേഫ് അന്ന ദമ്പതികളുടെ ഇളയ മകനാണ്ഔസേഫ് ജോസഫ് (കൊച്ച് ) . ഭാര്യ പൂഞ്ഞാർ മണ...

ഞായർകുളത്ത് കുഞ്ഞ ഔസേഫ് അന്ന ദമ്പതികളുടെ ഇളയ മകനാണ്ഔസേഫ് ജോസഫ് (കൊച്ച് ) . ഭാര്യ പൂഞ്ഞാർ മണിയംകുന്ന് പള്ളി ഇടവക പെരുമ്പള്ളിക്കുന്നേൽ വർക്കിയുടെ പുത്രി ത്രേസ്യകുട്ടി .ഇവർക്ക് രണ്ടാണ്മക്കളും പെണ്ണമ്മയെന്ന (അന്ന ) മകളും . 63 മത്തെ വയസിൽ 24/05/1974ൽ നിര്യാതനായി. പൂവത്തോട് പള്ളി സെമിത്തേരിയിൽ അടക്കി .

  • Generation: 5
  • Remembrance: 24-05-1974
  • Place of Funeral: Poovathodu
  • Date of Birth: 13-12-1911
  • Age: 63
Njayarkulath Thresiakutty Joseph
Njayarkulath Thresiakutty Joseph

പൂഞ്ഞാർ മണിയംകുന്ന് പള്ളി ഇടവക പെരുമ്പള്ളിക്കുന്നേൽ വർക്കിയുടെ പുത്രി ത്രേസ്യകുട്ടിയെ ഞ...

പൂഞ്ഞാർ മണിയംകുന്ന് പള്ളി ഇടവക പെരുമ്പള്ളിക്കുന്നേൽ വർക്കിയുടെ പുത്രി ത്രേസ്യകുട്ടിയെ ഞായർകുളത്ത് കുഞ്ഞ ഔസേഫ് അന്ന ദമ്പതികളുടെ ഇളയ മകനാണ്ഔസേഫ് ജോസഫ് (കൊച്ച് ) വിവാഹം ചെയ്തു. ഇവർക്ക് രണ്ടാണ്മക്കളും പെണ്ണമ്മയെന്ന (അന്ന ) മകളും . മത്തെ വയസിൽ നിര്യാതയാ യി. പൂവത്തോട് പള്ളി സെമിത്തേരിയിൽ അടക്കി .

  • Generation: 5
  • Remembrance: 08-07-1971
  • Place of Funeral: Poovathodu
Njayarkulath Thomas  (Thomachan)
Njayarkulath Thomas (Thomachan)

ഞായർകുളത്ത് ഔസേഫ് ഇട്ടിയവുര അന്നമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് തോമസ് (തോമാച്ചൻ) . ഭാര്...

ഞായർകുളത്ത് ഔസേഫ് ഇട്ടിയവുര അന്നമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് തോമസ് (തോമാച്ചൻ) . ഭാര്യ തലയനാട് അമ്പാറ പള്ളി ഇടവകമുതുപ്ലാക്കൽ സ്കറിയാ യുടെ മകൾ മറിയ കുട്ടി .ഇവർക്ക് രണ്ടാണ്മക്കളും അഞ്ച് പെണ്മക്കളുമാണ് 69 മത്തെ വയസിൽ നിര്യാതനായി. അടുക്കം പള്ളി സെമിത്തേരിയിൽ അടക്കി .

  • Generation: 1
  • Remembrance: 01-12-2001
  • Place of Funeral: Adukkam
  • Age: 69
Njayarkulath Mariyakutty Thomas
Njayarkulath Mariyakutty Thomas

തലയനാട് അമ്പാറ പള്ളി ഇടവകമുതുപ്ലാക്കൽ സ്കറിയാ യുടെ മകൾ മറിയ കുട്ടിയെ ഞായർകുളത്ത് ഔസേ...

തലയനാട് അമ്പാറ പള്ളി ഇടവകമുതുപ്ലാക്കൽ സ്കറിയാ യുടെ മകൾ മറിയ കുട്ടിയെ ഞായർകുളത്ത് ഔസേഫ് ഇട്ടിയവുര അന്നമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് തോമസ് (തോമാച്ചൻ) വിവാഹം ചെയ്തു. ഇവർക്ക് രണ്ടാണ്മക്കളും അഞ്ച് പെണ്മക്കളുമാണ് . 64 മത്തെ വയസിൽ നിര്യാതയാ യി.അടുക്കം പള്ളി സെമിത്തേരിയിൽ അടക്കി .

  • Generation: 6
  • Remembrance: 04-04-2006
  • Place of Funeral: Adukkam
  • Age: 64
Sr Elias FCC Njayarkulam
Sr Elias FCC Njayarkulam

ഏലിക്കുട്ടി (സി. എലൈസ് FCC) ജനനം : 9-12-1936. തീക്കോയി ഹൈസ്ക്‌കൂളിൽ നിന്ന് SSLC പാസ്സായ ശേഷം ക്ലാ...

ഏലിക്കുട്ടി (സി. എലൈസ് FCC) ജനനം : 9-12-1936. തീക്കോയി ഹൈസ്ക്‌കൂളിൽ നിന്ന് SSLC പാസ്സായ ശേഷം ക്ലാരസഭയിൽ ചേർന്നു. സഭാവസ്ത്രസ്വീകരണം : 28-5-1956. വ്രതവാഗ്‌ദാനം : 30-5-1957. TTC കഴിഞ്ഞ് അദ്ധ്യാപികയായി. തീക്കോയി, പാദു വാ, മണിയംകുന്ന്, അമ്പാറനിരപ്പേൽ, കണ്ണാടിയു റുമ്പ്, വിമലഗിരി മഠങ്ങളിൽ താമസിച്ചിട്ടുണ്ട്. അദ്ധ്യാ പനത്തിനു പുറമേ അസി. സുപ്പീരിയർ, ട്രഷറർ, സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്.

  • Generation: 6
  • Remembrance: 15-10-2006
  • Place of Funeral: Pala
  • Date of Birth: 09-12-1936
Sr Tessy SH Njayarkulam
Sr Tessy SH Njayarkulam

ത്രേസ്യാമ്മ (തെയ്യാമ്മ / സി. റ്റെസി ജോസ് SH) ജനനം : 20-3-1950. SSLC പാസ്സായശേഷം 16.6.1968-ൽ തിരുഹൃദയ...

ത്രേസ്യാമ്മ (തെയ്യാമ്മ / സി. റ്റെസി ജോസ് SH) ജനനം : 20-3-1950. SSLC പാസ്സായശേഷം 16.6.1968-ൽ തിരുഹൃദയസഭയുടെ ചങ്ങനാശ്ശേരി പ്രോവിൻസിൽ ചേർന്നു. സഭാവസ്ത്രസ്വീകരണം : 21-4-1970. നിത്യവ്രതം : 15-5-1976. TTC കഴിഞ്ഞ് അധ്യാപികയായി. ഡാൽമുഖം, തേക്കുപാറ, ചേന്ന ങ്കരി, കരിക്കാട്ടൂർ, അമ്പൂരി മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചേന്നങ്കരി, തേക്കുപാറ, ഡാൽമുഖം മഠങ്ങളിൽ സിസ്റ്റർ സൂപ്പീരിയർ , അമ്പൂരി സ്കൂളിൽ ഹെഡ്‌മിസ്ട്രസ്. 24/06/ 2017 ൽ നിര്യാതയായി

  • Generation: 6
  • Remembrance: 24-06-2017
  • Place of Funeral: Changanassery
  • Date of Birth: 20-03-1950
  • Age: 67
Njayarkulath N A Abraham (Appachan)
Njayarkulath N A Abraham (Appachan)

ഞായർകുളത്ത്‌ ഇട്ടിയവുര മാമി ദമ്പതികളുടെ മകനാണ് അപ്പച്ചൻ എന്ന് വിളിക്കുന്ന അബ്രാഹം . ഭാര്യ എലിക്ക...

ഞായർകുളത്ത്‌ ഇട്ടിയവുര മാമി ദമ്പതികളുടെ മകനാണ് അപ്പച്ചൻ എന്ന് വിളിക്കുന്ന അബ്രാഹം . ഭാര്യ എലിക്കുളം വട്ടോടിയിൽ ചാക്കോയുടെ മകൾ തെയ്യാമ്മ . സി ടെസ്സി ജോസ് എസ് എച്ച് മകളാണ്. സാബു ,ജോജോ എന്നിവർ മക്കളാണ് 24/ 06/ 2019 നിര്യാതനായി. തീക്കോയി പള്ളി സെമിത്തേരിയിൽ അടക്കി.

  • Generation: 6
  • Remembrance: 26-04-2019
  • Place of Funeral: Teekoy
  • Date of Birth: 30-06-1940
  • Age: 79
Njayarkulam Dr N A Kuruvila MD
Njayarkulam Dr N A Kuruvila MD

ചൈതന്യ റെസിഡൻസ് അസോസിയേഷൻ സ്ഥാപകൻ ഡോക്ടർ എൻ.എ. കുരുവിള സാറിൻ്റെ ഓർമ്മയ്ക്കായ്. ഓർമ്മയ്ക്കായ് എന്ന പര...

ചൈതന്യ റെസിഡൻസ് അസോസിയേഷൻ സ്ഥാപകൻ ഡോക്ടർ എൻ.എ. കുരുവിള സാറിൻ്റെ ഓർമ്മയ്ക്കായ്. ഓർമ്മയ്ക്കായ് എന്ന പരിപാടി ജൂൺ 02 ഞായറാഴ്ച്ച വൈകിട്ട് 3 മണിക്ക് കാർമൽ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. പഠനോപകരണത്തിന് അർഹത്തപ്പെട്ടവർ മുൻകൂട്ടി പേര് നൽകേണ്ടതാണ്.

  • Generation: 6
  • Remembrance: 07-01-2020
  • Place of Funeral: Choondi Aluva
  • Date of Birth: 04-03-1945
  • Age: 75
Njayarkulath Joeph (Pappachan)
Njayarkulath Joeph (Pappachan)

ഞായർകുളത്ത് ഔസേഫ് ഇട്ടിയാവുര അന്നമ്മ മകൻ ജോസഫ് (പാപ്പച്ചൻ) 13/ 02/ 1947 ൽ തീക്കോയി പള്ളി ഇട...

ഞായർകുളത്ത് ഔസേഫ് ഇട്ടിയാവുര അന്നമ്മ മകൻ ജോസഫ് (പാപ്പച്ചൻ) 13/ 02/ 1947 ൽ തീക്കോയി പള്ളി ഇടവക പരവരാകത്ത് ഔസേഫിന്റെ മകൾ അന്നമ്മയെ വിവാഹം ചെയ്തു. ഇവർക്കു അന്നാ, ജോസ്, ലിലികുട്ടി, ബേബി എന്നി നാലുമക്കൾ ഉണ്ട് . പാപ്പച്ചൻ ഒരു വാഹനാപകടത്തെ തുടർന്ന് ഒരു മാസത്തോളം ചികിത്സകൾ നടത്തി എങ്കിലും 1963 ഏപ്രിൽ മാസം അഞ്ചാം തീയതി 27 മത്തെ വയസിൽ മരണമടഞ്ഞു. സവസമസ്‌കാരം തീക്കോയി പള്ളി സെമിത്തേരിയിൽ നടത്തി .

  • Generation: 6
  • Remembrance: 05-04-1963
  • Place of Funeral: Teekoy
  • Date of Birth: 01-01-1926
  • Age: 27
Njayarkulath Annamma Joseph
Njayarkulath Annamma Joseph

തീക്കോയി പള്ളി ഇടവക പരവരാകത്ത് ഔസേഫിന്റെ മകൾ അന്നമ്മയെ ഞായർകുളത്ത് ഔസേഫ് ഇട്ടിയാവുര അന്നമ്മ...

തീക്കോയി പള്ളി ഇടവക പരവരാകത്ത് ഔസേഫിന്റെ മകൾ അന്നമ്മയെ ഞായർകുളത്ത് ഔസേഫ് ഇട്ടിയാവുര അന്നമ്മ മകൻ ജോസഫ് (പാപ്പച്ചൻ) 13/ 02/ 1947 ൽ വിവാഹം ചെയ്തു. ഇവർക്കു അന്നാ, ജോസ്, ലിലികുട്ടി, ബേബി എന്നി നാലുമക്കൾ ഉണ്ട്. 2021 ജനുവരി അഞ്ചിന് അന്നമ്മ മരിച്ചു. കോറോണയുടെ സമയത്തായിരുന്നതിനാൽ സർക്കാർ നിബന്ധനകൾ പാലിച്ചു കൊണ്ട് ഇരുപത് പേർക്ക് മാത്രേമേ പങ്കെടുക്കാൻ പറ്റിയൊള്ളു . സവസമസ്‌കാരം കാഞ്ചിയാർ ലൂർദ് പള്ളി സെമിത്തേരിയിൽ നടത്തി .

  • Generation: 6
  • Remembrance: 05-01-2021
  • Place of Funeral: Lourde Matha Church Kanchiyar.
  • Age: 91
Njayarkulath Mercyamma  Vakey
Njayarkulath Mercyamma Vakey

മേർസിയമ്മ തിടനാട് നടുവക്കാട്ട് വൈദ്യകലാനിധി വർക്കിയുടെ മകളാണ്. ഞായർകുളത്ത് ഡോ.എൻ.ജെ. വർക്കി(വക്കച...

മേർസിയമ്മ തിടനാട് നടുവക്കാട്ട് വൈദ്യകലാനിധി വർക്കിയുടെ മകളാണ്. ഞായർകുളത്ത് ഡോ.എൻ.ജെ. വർക്കി(വക്കച്ചൻ) ഭർത്താവ് രോഗാവസ്ഥയിൽ ഏറെകാലം കിടപ്പിലായിരുന്നു. എങ്കിലും സദാ സമയം പ്രസന്നവദയായിരുന്നു. പ്രാർത്ഥനയിലും ഒപ്പം കിടന്നുകൊണ്ടുള്ള വീട്ടുജോലികളിലും ഭർത്താവിന് വേണ്ടി ഹോമിയോ മരുന്നുകൾ പൊതിഞ്ഞു തയാറാക്കുന്നതിലും യാവൃതയായിരുന്നു. 2021 ജനുവരി 21 ന് അന്നമ്മ മരിച്ചു. സവസമസ്‌കാരം തിടനാട് സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ നടത്തി .

  • Generation: 6
  • Remembrance: 03-01-2021
  • Place of Funeral: Thidanad
  • Date of Birth: 01-11-1949
  • Age: 72
Njayarkulath Avirah Avirah  Painikulam
Njayarkulath Avirah Avirah Painikulam

ഞായറുകുളത്തു പൈനിക്കുളം ശാഖ ഞായറുകുളത്തു പൂവത്തോട്ടു നിന്ന് പൈനിക്കുളത്ത് മാറിതാമസിച്ച അവിരാ അവിരാ...

ഞായറുകുളത്തു പൈനിക്കുളം ശാഖ ഞായറുകുളത്തു പൂവത്തോട്ടു നിന്ന് പൈനിക്കുളത്ത് മാറിതാമസിച്ച അവിരാ അവിരാ (1862-1913)തലമുറ IV ഞായറുകുളത്തു പൂവത്തോട്ട് ശാഖാ സ്ഥാപകനായിരുന്ന അവിരാ അവിരായുടെ രണ്ടു പുത്രന്മാരിൽ മൂത്ത മകൻ അവിരാ അവിരാ (കൊച്ച്) ആണ് ഞായറുകുളത്ത് പൂവത്തോട്ട് പൈനിക്കുളം ശാഖയുടെ സ്ഥാപ കൻ. ഇദ്ദേഹം 1862ൽ ജനിച്ചു. കളരിയിൽ നാട്ടാശാനിൽ നിന്ന് വിദ്യാഭ്യാസം സ്വീകരിച്ചു. ചിറക്കടവ് കല്ലൂക്കുളങ്ങര കുടുംബത്തിൽനിന്നും ഇടപ്പാടി പൂണ്ടിക്കുളത്തു കുടുംബത്തിൽ ദത്തുനിന്ന ഇട്ടിയവിരായുടെ പുത്രൻ വടക്കേ പൂണ്ടിക്കുളത്തായ ചെറുവള്ളാത്ത് ദേവസ്യായുടെ ഏകമകൾ ഏലിയെ അവിരാ വിവാഹം ചെയ്‌തു. ഈ ദമ്പതികൾ പിത്യഭവനത്തിൽ ദീർഘനാൾ പിതാവിനെ സഹായിച്ചു താമസ്സിച്ച ശേഷം പൈനിക്കുളം ചേരി ക്കലിലേക്ക് താമസം മാറി. ഭർത്താവിൻറെ മരണാനന്തരം കുടുംബ ഭാരം വഹിച്ചിരുന്നത് ഭാര്യയായ ഏലിയായിരുന്നു. ഏലി 1941 മെയ്മാസം 29-ാം തിയതി, 78-ാമത്തെ വയസിൽ നിര്യാതയായി. അവിരാ ഏലി ദമ്പ തികളുടെ മക്കൾ : (1) മറിയം (2) അന്ന (3) അവുസേപ്പ്. മറിയത്തിനെ (മാമ്മി) പൂവത്തോടു പള്ളിയിടവക പൊരിയത്ത് ചാക്കോ ഔസേപ്പിൻ്റെ പുത്രൻ തൊമ്മൻ വിവാഹം ചെയ്തു‌. മക്കൾ : ജോസഫ്, കുഞ്ഞേലി, അവിരാ, മറിയം, തൊമ്മൻ. അന്നയെ (കുഞ്ഞന്ന) അരുവിത്തറ പള്ളി ഇടവക വള്ളിക്കാപ്പിൽ ഔസേപ്പിന്റെ മകൻ കുഞ്ഞവുസേപ്പ് വിവാഹം കഴിച്ചു. മക്കൾ : ഏലി കുട്ടി, ജോസഫ്, അവിരാച്ചൻ, മറിയക്കുട്ടി, മാത്തുച്ചൻ, തൊമ്മച്ചൻ. 1913 നവംബർ മാസം 17-ാം തിയതി, 51-ാ മത്തെ വയസിൽ അവിരാ നിര്യാതനായി. ശവസംസ്‌കാരം പൂവത്തോട് പള്ളിയിൽ.

  • Generation: 4
  • Remembrance: 17-11-1913
  • Place of Funeral: Poovathodu
  • Date of Birth: 01-01-1862
  • Age: 51
Njayarkulath Avira Ouseph  Painikulam (Kunjaouseph) Wife Mammy
Njayarkulath Avira Ouseph Painikulam (Kunjaouseph) Wife Mammy

ഞായറുകുളത്ത് പൈനിക്കുളത്ത് കുഞ്ഞവുസേപ്പും ഭാര്യ മാമ്മിയും ഭാര്യ : ഭരണങ്ങാനം ഇടപ്പാടി (താണോലി) പള്ളി...

ഞായറുകുളത്ത് പൈനിക്കുളത്ത് കുഞ്ഞവുസേപ്പും ഭാര്യ മാമ്മിയും ഭാര്യ : ഭരണങ്ങാനം ഇടപ്പാടി (താണോലി) പള്ളി ഇടവക, പ്ലാത്തോട്ട ത്തിൽ കുടുംബശാഖയായ തോട്ടത്തിൽ (ഏഴോലിൽ) ദേവസ്യായുടെ മൂത്തമകൾ ഏലി (മാമ്മി) ജനനം 5-2-1899.പ്രാഥമിക വിദ്യാഭ്യാസം കളരിയിലും ഭരണങ്ങാനത്ത് സർക്കാർ വക പ്രൈമറി സ്‌കുളിലും നടത്തി. ഇദ്ദേഹത്തിന് 13 വയസ്സു പ്രായമുള്ളപ്പോ ഴാണ് പിതാവ് മരണമടഞ്ഞത്. മാതാവായ ഏലിയുടെ സംരക്ഷണയിൽ കുടുംബകാര്യങ്ങൾ ഏറ്റെടുത്ത് നടത്തിപ്പോന്നു. തിടനാട്ട് പാലാക്കുഴിയിലും പെരിങ്ങുളത്തും വസ്‌തുവകകൾ സമ്പാ ദിച്ച് കൃഷിയിൽ ഏർപ്പെട്ടു. കുഞ്ഞവുസേപ്പും ഭാര്യയും പൂവത്തോട്ടു പള്ളി യിലെ ഫ്രാൻസിസ്‌കൻ മൂന്നാംസഭയിൽ അംഗത്വം സ്വീകരിച്ച് ചെറുപ്പം മുതലേ ഭക്തികാര്യങ്ങളിൽ താല്‌പര്യം പ്രദർശിപ്പിച്ചിരുന്നു. ഭാര്യ ഏലിയുടെ മരണം: 19-4-1974 കുഞ്ഞവുസേപ്പ് 21-12-1984. മരിച്ചു പൂവത്തോട് പള്ളി സെമിത്തേരിയിൽ അടക്കി മക്കൾ : 1 അബ്രാഹം (കൊച്ച്) 1(1) 2 കുഞ്ഞലി (മരണം-3-11-1937. 14-ാം വയസ്സിൽ) 3 . സെബാസ്റ്റ്യൻ (പാപ്പച്ചൻ) 4 . ജോസഫ് (കുഞ്ഞുകുട്ടി) 5 മേരി (കുഞ്ഞമ്മ) ജനനം 18/ 02/ 1934 അവിവാഹിത 6. അന്ന (അച്ചാമ്മ/ സി. പീയൂസ് മേരി FCC

  • Generation: 5
  • Remembrance: 21-12-1984
  • Place of Funeral: Poovathode
  • Date of Birth: 05-02-1899
  • Age: 85
Njayarkulath Abraham (Koch) Painikulam  Wife  Pennamma
Njayarkulath Abraham (Koch) Painikulam Wife Pennamma

അബ്രാഹം (ഞായറുകുളം കൊച്ച് : 1920-1988) തലമുറ VI ജനനം : 1920. വിവാഹം : 23-11-1936 മരണം : 13-1-19...

അബ്രാഹം (ഞായറുകുളം കൊച്ച് : 1920-1988) തലമുറ VI ജനനം : 1920. വിവാഹം : 23-11-1936 മരണം : 13-1-1988. ഭാര്യ: തീക്കോയി ഇടവക പുറപ്പന്താനത്ത് ജോസഫിൻറെ മകൾ ഏലി (പെണ്ണമ്മ). താമസം : തറവാട്ടിൽ നിന്നും തിടനാട്ട് പാലാക്കുഴിയിലേക്കും പിന്നീട് ഹൈറേഞ്ചിലേക്കും മാറ്റി. ഹൈറേഞ്ചിൽ കൽത്തൊട്ടി ഭാഗത്തെ ആദ്യകാല കുടിയേറ്റ കർഷകരിൽ ഒരാളാണ്. പെണ്ണമ്മ 11.9.1995-ൽ മരിച്ചു ഞായറുകുളം കൊച്ച് : 13-1-1988. മരിച്ചു.. പൂവത്തോട് പള്ളി സെമിത്തേരിയിൽ അടക്കി മക്കൾ : 1: മേരി (കുട്ടിയമ്മ / സി. ലിസി തെരേസ് S. A. B.S) ജനനം : 20-6-1943. 1962-ൽ ആരാധനാസഭയിൽ 2. ആലീസ്, ഭർത്താവ് : തീക്കോയി ഇടവക കറുകപ്പള്ളിൽ തോമ സിന്റെ മകൻ ജോസഫ്. മക്കൾ : ജയ M.Com, ജിജോ MCA. 3. ജോസഫ് (ഔസേപ്പച്ചൻ) 4 . ലിസിയമ്മ. ഭർത്താവ് : പൂഞ്ഞാർ മണിയംകുന്ന് മുതിരേന്തിക്കൽ വടയിക്കാത്ത് ചാണ്ടിയുടെ മകൻ തോമസ്. മക്കൾ: അലക്സ്, മാർട്ടിൻ. 5 . ഫിലോമിനാ. ഭർത്താവ് : ചെമ്മലമറ്റം തുരുത്തിയിൽ മത്തായി യുടെ മകൻ സ്‌കറിയാ(കുട്ടിയച്ചൻ). മക്കൾ : അഞ്ചു, അജു. 6. ജോർജ്ജുകുട്ടി ജനനം: 1958. മരണം : 8-12-1991 7. ആൻസി. വിവാഹം. 11-11-1995. ഭർത്താവ് : പൂവത്തോട് പുലിക്കു ന്നേൽ കളപ്പുരക്കൽ ജോർജിൻ്റെ മകൻ മാത്യു (സിബി). കൽത്തൊട്ടിയിൽ ആൻസിയുടെ പിതൃഭവനത്തിൽ താമസിക്കുന്നു. മക്കൾ : എലിസബത്ത്, ജോർജ്.

  • Generation: 6
  • Remembrance: 13-01-1988
  • Place of Funeral: Kalthotty
  • Date of Birth: 01-01-1920
  • Age: 68
Njayarkulath P J Sebastian (Pappachan)Painikulam
Njayarkulath P J Sebastian (Pappachan)Painikulam

പി.ജെ. സെബാസ്റ്റ്യൻ (പാപ്പച്ചൻ) തലമുറ VI ജനനം 03-9-1926. വിവാഹം 22-10-1951 മരണം 23/4/20...

പി.ജെ. സെബാസ്റ്റ്യൻ (പാപ്പച്ചൻ) തലമുറ VI ജനനം 03-9-1926. വിവാഹം 22-10-1951 മരണം 23/4/2021 ഭാര്യ എലിക്കുളത്ത് കോക്കാട്ട് കുരുവിള വർക്കിയുടെ രണ്ടാമത്തെ മകൾ ഭരണങ്ങാനം സെൻ്റ് മേരീസ് ഹൈസ്‌കൂളിൽ നിന്ന് 1943-ൽ ESLC പാസ്സായി. ചങ്ങാനാശേരി S.B കോളജിൽ ചേർന്ന് ഇൻ്റർമീഡിയറ്റ് വരെ പഠിച്ചു (1943-45). പൂവത്തോട് യൂത്ത്‌സ് മിഷനറി ലീഗിൻ്റെ രൂപീകരണ ത്തിന് മുൻകൈ എടുത്തു(1947 ഏപ്രിൽ). മിഷണറി ലീഗിന്റെ ആദ്യപ്രസി ഡന്റ്. അഖില കേരള ചെറുപുഷ്‌പ മിഷൻ ലീഗ് ജനറൽ സെക്രട്ടറി, മീന ച്ചിൽ സർവീസ് സഹകരണ ബാങ്ക് ഡയറക്‌ടർബോർഡംഗം (1966-69). പാലാ രൂപതാ പാസ്റ്ററൽ കൗൺസിലിലെ അദ്ധ്യാപക പ്രതിനിധി (1972-76). വിളക്കുമാടം, ഭരണങ്ങാനം, പൂവത്തോട് സ്‌കൂളുകളിൽ അദ്ധ്യാപകൻ (1883-1982), പുലിക്കുന്നേൽ കുടുംബയോഗത്തിൻ്റെ ആദ്യ സെക്രട്ടറി (1984-1975). "എസ്.ജെ. പൈനിക്കുളം" എന്ന തൂലികാനാമത്തിൽ ആനു കാലിക പ്രസിദ്ധീകരണങ്ങളിൾ സഭാസംബന്ധമായ ലേഖനങ്ങളും “ഭാരതമാനസാന്തരം", "ഭാരതസഭാ ചരിത്രസംഗ്രഹം" എന്നീ ഗ്രന്ഥങ്ങളും രചി ച്ചിട്ടുണ്ട്. 1962 ൽ പൂവത്തോട് യു. പി. സ്കൂ‌ളും, 1964 ൽ പൂവത്തോട് പോസ്റ്റാഫീസും അനുവദിച്ചുകിട്ടുന്നതിന് പരിശ്രമിച്ചു. 2000 മെയ് മുതൽ പാലാ രൂപതയിലെ .എട്ടാം പാസ്റ്ററൽ കൗൺസിലിലേക്ക് ഭരണങ്ങാനം ഫൊറോനായിൽ നിന്നുള്ള പ്രതിനിധി. സെബാസ്റ്റ്യൻ സർ 1964 മുതൽ 2000 മാണ്ടു വരെയും ദീർഘകാലം കുടുംബയോഗം സെക്രട്ടറിയായി പ്രവർത്തിച്ചു പുലിക്കുന്നേൽ കുടുംബാംഗങ്ങളെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ ശേഖരിച്ചു് പുലിക്കുന്നേൽ കുടുംബം 2000 A D എന്ന കുടുംബ ചരിത്ര പുസ്തകം തയ്യാറാക്കിയതിൻറെ പിന്നിലെ ചാലകശക്തിയായിരുന്നു സെബാസ്റ്റ്യൻ സർ. മരണം 23/4/2021 പൂവത്തോട് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു മക്കൾ : 1. എൽസി (P.S. എൽസി M.Sc.) ജനനം: 14-6-1955. തിരുവനന്ത പുരം തുമ്പ സെൻ്റ് സേവ്യേഴ്‌സ് കോളജിൽ ഫിസിക്സ് വിഭാഗം പ്രഫ സർ വിവാഹം: 22-2-1981 ൽ. ഭർത്താവ് : കുടക്കച്ചിറ ഇടവക അന്തീനാട്ട് ജോണിൻ്റെ മകൻ A.U. ഫ്രാൻസീസ് M.Sc. -തുമ്പ V.S.S.C. യിൽ സയൻ്റിസ്റ്റ്. മക്കൾ : എലിസബത്ത് (നീതാ), ജോൺ സേവ്യർ (നിധിൻ). താമസം : ശ്രീകാര്യം, തിരുവനന്തപുരം. 2. ജോസ് (ജോയി) 3. ആൻസി (P.S. ആൻസി M.Sc.) ജനനം: 2-1-1959. മൂവാറ്റുപുഴ നിർമ്മലാ കോളജിൽ ബോട്ടണി വിഭാഗം പ്രഫസർ. വിവാഹം: 14-9-1986. ഭർത്താവ്: വൈക്കം ഫൊറോനാ ഇടവക പുത്തനങ്ങാടിയിൽ പി. ജെ. കുരു വിളയുടെ മകൻ ജോസഫ് കുരുവിള B.Sc.- കാത്തലിക് സിറിയൻ ബാങ്കിൽ ഉദ്യോഗം. മക്കൾ : കുര്യൻ (സിറിൾ), ക്ലാരിസ് (റിയാ). താമസം : മൂവാറ്റു 4. ഡോളി. (ഡോളി സെബാസ്റ്റ്യൻ B.Sc., B.Ed) ജനനം : 21-2-1962. ഭരണങ്ങാനം S.H. ഗേൾസ് ഹൈസ്‌കുളിൽ അദ്ധ്യാപിക. വിവാഹം : 1-5-1989. ഭർത്താവ് : മൂന്നിലവ് ഇടവക പൈകട പി. റ്റി. എബ്രാഹത്തിന്റെ മകൻ പി.എ. തോമസ് B.Com.-ഫെഡറൽ ബാങ്കിൽ ഉദ്യോഗം. മക്കൾ : ത്രേസ്യാ (റ്റിസാ), എബ്രാഹം (എബിൻ), സെബാസ്റ്റ്യൻ (സെബിൻ). 5: ജോർജ് (ജിജി)

  • Generation: 6
  • Remembrance: 23-04-2021
  • Place of Funeral: Poovathode
  • Date of Birth: 03-09-1926
  • Age: 95
Sr Lissie Therese  SABS  Painkulam
Sr Lissie Therese SABS Painkulam

മേരി (കുട്ടിയമ്മ / സി. ലിസി തെരേസ് S. A. B.S ജനനം : 20-6-1943. 1962-ൽ ആരാധനാസഭയിൽ ചേർന്നു. സഭാവസ്ത്...

മേരി (കുട്ടിയമ്മ / സി. ലിസി തെരേസ് S. A. B.S ജനനം : 20-6-1943. 1962-ൽ ആരാധനാസഭയിൽ ചേർന്നു. സഭാവസ്ത്രസ്വീകരണവും പ്രഥമവ്രതവാ ഗ്ദാനവും : 2-4-1964. നിത്യവ്രതം : 2-6-1968 ഹിന്ദി യിൽ B.A. ബിരുദമെടുത്ത് അദ്ധ്യാപികയായി. നെല്ലി യാനി, അരുവിത്തുറ, കുന്നോന്നി, നസ്രത്തുഹിൽ, സേവ്യർപുരം, കാഞ്ഞിരമറ്റം, മുത്തോലപുരം, ഉജ്ജ യിൻ, പൈക എന്നീ മഠങ്ങളിൽ സേവനമനുഷ്‌ഠി ച്ചിട്ടുണ്ട്. 1998ൽ റിട്ടയർ ചെയ്തു‌. 2022 ജനുവരി രണ്ടിന് മരിച്ചു . സവസ്‌മസ്‌കാരം വടകര SABS കോൺവെൻറ് ചാപ്പലിൽ നാലാം തീയതി രണ്ടു മണിക്ക് നടത്തി.

  • Generation: 7
  • Remembrance: 02-01-2022
  • Place of Funeral: Vadakara SABS Convent near Koothattukulam
  • Date of Birth: 20-06-1943
  • Age: 79
  • Watch Video
Njayarkulath P J Joseph (Kunjukutty) Painikulam
Njayarkulath P J Joseph (Kunjukutty) Painikulam

തലമുറ VI ജനനം: 2-1-1930 മരണം 19/7/2016 ഭാര്യ : ഇടമറ്റം തൈപ്പറമ്പിൽ ജോസഫിൻ്റെ ഇളയ പുത്രി ബ്രിജ...

തലമുറ VI ജനനം: 2-1-1930 മരണം 19/7/2016 ഭാര്യ : ഇടമറ്റം തൈപ്പറമ്പിൽ ജോസഫിൻ്റെ ഇളയ പുത്രി ബ്രിജിറ്റ് (ഇത്തമ്മ) കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നു. രാഷ്ട്രീയ രംഗത്തും സാമൂ ഹ്യസേവനരംഗത്തും പ്രവർത്തിക്കുന്നു. താമസം പൈനിക്കുളം തറവാട്ടു ഭവനത്തിൽ. പരമ്പരാഗത കൃഷിയിൽ നിന്ന് വ്യത്യസ്‌തമായി മുല്ല, വാനില തുടങ്ങിയവ കൃഷി ചെയ്‌ത്‌ പുതിയ കാർഷിക പരിശ്രമങ്ങളിൽ ഏർപ്പെട്ടി രിക്കുന്നു. 19/7/2016ൽ മരിച്ചു . പൂവത്തോട് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു .

  • Generation: 6
  • Remembrance: 19-07-2016
  • Place of Funeral: Poovathode
  • Date of Birth: 02-01-1930
  • Age: 86
Alackal Jose
Alackal Jose

ആലക്കാൽ ജോസഫ് മറിയാമ്മ മകൻ ജോസ് ഒറ്റപ്ലാക്കൽ ജോസെഫിന്റെ മകൾ തങ്കമ്മ വിവാഹം 21/ 10/ 1968 ൽ. മക...

ആലക്കാൽ ജോസഫ് മറിയാമ്മ മകൻ ജോസ് ഒറ്റപ്ലാക്കൽ ജോസെഫിന്റെ മകൾ തങ്കമ്മ വിവാഹം 21/ 10/ 1968 ൽ. മക്കൾ റീനാ , റെനി, റോബിൻസ്, റോണി, എന്നിവർ. കാഞ്ഞിരമറ്റം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ,വിൻസെൻറ് ഡി പോൾ സഖ്യം മെമ്പർ എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മരണം 20/ 03/ 2022. കാഞ്ഞിരമറ്റം പള്ളി സെമിത്തേരിയിൽ അടക്കി

  • Generation: 6
  • Remembrance: 20-03-2022
  • Place of Funeral: Kanjiramattom
  • Date of Birth: 22-06-1940
  • Age: 82
Alackal Ouseph Ouseph (Pappan)
Alackal Ouseph Ouseph (Pappan)

ഔസേപ്പ് ഔസേപ്പ് (പാപ്പൻ) ജനനം : 23-7-1906. ഭാര്യ : ഇടപ്പാടി പ്ലാത്തോട്ടം കുടുംബശാഖയായ തോട്ടത്തിൽ...

ഔസേപ്പ് ഔസേപ്പ് (പാപ്പൻ) ജനനം : 23-7-1906. ഭാര്യ : ഇടപ്പാടി പ്ലാത്തോട്ടം കുടുംബശാഖയായ തോട്ടത്തിൽ (ഏഴോലിൽ) ദേവസ്യാ ദേവസ്യായുടെ 2-ാമത്തെ പുത്രി മറിയാമ്മ. മരണം : 23-7-1994. താമസം -കാഞ്ഞിരമറ്റത്ത് ആലക്കൽ തറവാട്ടു ഭവനത്തിൽ. മരണം : 5-2-1975ൽ .കാഞ്ഞിരമറ്റം പള്ളി സെമിത്തേരിയിൽ അടക്കി..സി എലി സ ബത്ത് , SABS , സി ജെസ്സി SABS എന്നിവരുടെ മാതാപിതാക്കന്മാരാണ്

  • Generation: 5
  • Remembrance: 05-02-1975
  • Place of Funeral: Kanjiramattom
  • Date of Birth: 23-03-1906
  • Age: 69
Alackal Mariamma Joseph
Alackal Mariamma Joseph

ഇടപ്പാടി പ്ലാത്തോട്ടം കുടുംബശാഖയായ തോട്ടത്തിൽ (ഏഴോലിൽ) ദേവസ്യാ ദേവസ്യായുടെ 2-ാമത്തെ പുത്രി മറിയാമ്മ....

ഇടപ്പാടി പ്ലാത്തോട്ടം കുടുംബശാഖയായ തോട്ടത്തിൽ (ഏഴോലിൽ) ദേവസ്യാ ദേവസ്യായുടെ 2-ാമത്തെ പുത്രി മറിയാമ്മ.യെ ആലക്കാൽ ഔസേപ്പ് ഔസേപ്പ് (പാപ്പൻ) വിവാഹം ചെയ്തു. താമസം -കാഞ്ഞിരമറ്റത്ത് ആലക്കൽ തറവാട്ടു ഭവനത്തിൽ. മരണം : 23 -07 -1994 ൽ .കാഞ്ഞിരമറ്റം പള്ളി സെമിത്തേരിയിൽ അടക്കി.സി എലി സ ബത്ത് , SABS , സി ജെസ്സി SABS എന്നിവരുടെ മാതാപിതാക്കന്മാരാണ്

  • Generation: 5
  • Remembrance: 23-07-1994
  • Place of Funeral: Kanjiramattom
Njayarkulath Mariyakutty Joseph
Njayarkulath Mariyakutty Joseph

പൂഞ്ഞാർ വെട്ടുംകല്ലുംപുറത്ത് മത്തായിയുടെ മകൾ മറിയക്കുട്ടിയെ ഞായർകുളത്ത് പാപ്പച്ചൻ 27-4-1953ൽ വി...

പൂഞ്ഞാർ വെട്ടുംകല്ലുംപുറത്ത് മത്തായിയുടെ മകൾ മറിയക്കുട്ടിയെ ഞായർകുളത്ത് പാപ്പച്ചൻ 27-4-1953ൽ വിവാഹം : ചെയ്തു താമസം : അടുക്കം ഇടവകയിൽ. മക്കൾ 1. മാത്യു (ബേബി) 2. ജോസുകുട്ടി 3. ഏലി(സാലമ്മ). ജനറൽ നഴ്സ്, ഭർത്താവ്: തിടനാട് ഇടവക പൊട്ടനാനിയിൽ പി.സി. ജോസഫിൻ്റെ പുത്രൻ അഡ്വ. ജോസഫ് പൊട്ടനാനി. ഇപ്പോൾ കട്ടപ്പനയിൽ പ്രാക്ടീസ്. മകൻ : യൂജിൻ. 4 . വർക്കി (റെജി ) 5 . മറിയം (മോളി) ജനറൽ നഴ്‌സ്. ഭർത്താവ് : അതിരമ്പുഴ കാഞ്ഞിരംകാലായിൽ ജോർജുകുട്ടി. ഇപ്പോൾ കുവൈറ്റിൽ മകൾ ജിബിൻ 6. ഡൊമിനിക് സാവിയോ (സാബു) മറിയക്കുട്ടി 2013 നവംബർ 12 നു മരിച്ചു. തീക്കോയി പള്ളി സെമിത്തേരിയിൽ അടക്കി

  • Generation: 6
  • Remembrance: 12-11-2013
  • Place of Funeral: Adukkam
Njayarkulath Ouseph Ittiyavura
Njayarkulath Ouseph Ittiyavura

ഞായർകുളത്ത് പൂവത്തോട്ട് ശാഖ ഔസെഫ് ഇട്ടിയവുര കൊല്ലവർഷം 1080ൽ ജനിച്ചു ഇടമറ്റം ഇലഞ്ഞിമറ്റത്ത് തൊമ...

ഞായർകുളത്ത് പൂവത്തോട്ട് ശാഖ ഔസെഫ് ഇട്ടിയവുര കൊല്ലവർഷം 1080ൽ ജനിച്ചു ഇടമറ്റം ഇലഞ്ഞിമറ്റത്ത് തൊമ്മന്റെ പുത്രി അന്നമ്മയെ (മാമ്മി ) വിവാഹം ചയ്തു. പിതൃഭവനത്തിൽ നിന്നും മാറി തീക്കോയിൽ താമസമാക്കി. ജനനം : കൊ.വ. 1080 ൽ അന്നമ്മയുടെ മരണം : 30-4-1975 മക്കൾ : 1 ജോസഫ് (പാപ്പച്ചൻ) 2. തൊമ്മച്ചൻ 3. അന്നമ്മ (പെണ്ണമ്മ). ഭർത്താവ് : തീക്കോയി ഇടവക പിണ ക്കാട്ട് വർക്കിയുടെ മകൻ തോമ്മസ്. മക്കൾ : ലിസി, അച്ചാമ്മ, കുട്ടിച്ചൻ, വർക്കിച്ചൻ, ബേബി. 4. ഏലിക്കുട്ടി (സി. എലൈസ് FCC) ജനനം : 9-12-1536 തീക്കോയി ഹൈസ്കൂളിൽ നിന്ന് SSLC പാസ്സായ ശേഷം ക്ലാരസഭയിൽ ചേർന്നു. സഭാവസ്ത്രസ്വീ കരണം : 28-5-1956. വ്രതവാഗ്ദാനം : 30-5-1957. TTC കഴിഞ്ഞ് അദ്ധ്യാപികയായി. തീക്കോയി, പാദു വാ, മണിയംകുന്ന്, അമ്പാറനിരപ്പേൽ, കണ്ണാടിയു റുമ്പ്, വിമലഗിരി മഠങ്ങളിൽ താമസിച്ചിട്ടുണ്ട്. അദ്ധ്യാ പനത്തിനു പുറമേ അസി. സുപ്പീരിയർ, ട്രഷറർ, സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. 5. മറിയക്കുട്ടി (ചിന്നമ്മ) ഭർത്താവ് പ്ലാശനാൽ അഞ്ഞൂറ്റിമം ഗലം എമ്പ്രയിൽ കുഞ്ഞിന്റെ മകൻ ജോർജ്. മക്കൾ ജോളി, ജോജോ, ജോയിമ്മ. സോമി, സാജു, 6. അബ്രാഹം (അപ്പച്ചൻ) 7. ഡോ. എൻ.എ. കുരുവിള 8. ത്രേസ്യാമ്മ (തെയ്യാമ്മ / സി. റ്റെസി ജോസ് SH) ജനനം : 20-3-1950. SSLC പാസ്സായശേഷം 16.6.1968-ൽ തിരുഹൃദയസഭയുടെ ചങ്ങനാശ്ശേരി പ്രോവിൻസിൽ ചേർന്നു. സഭാവസ്ത്രസ്വീകരണം : 21-4-1970. നിത്യവ്രതം : 15-5-1976. TTC കഴിഞ്ഞ് അധ്യാപികയായി. ഡാൽമുഖം, തേക്കുപാറ, ചേന്ന ങ്കരി, കരിക്കാട്ടൂർ, അമ്പൂരി മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചേന്നങ്കരി, തേക്കുപാറ, ഡാൽമുഖം മഠങ്ങളിൽ സിസ്റ്റർ സുപ്പീരിയർ ആയിരുന്നു. അമ്പൂരി സ്കൂളിൽ ഹെഡ്മിസ്ട്രസ്. ഔസെഫ് ഇട്ടിയവുരയുടെ മരണം : 22-11-1973. തീക്കോയി പള്ളി സെമിത്തേരിയിൽ അടക്കി

  • Generation: 5
  • Remembrance: 22-11-1973
  • Place of Funeral: Teekoy
  • Date of Birth: 01-01-1901
  • Age: 73
Njayarkulath Annamma Ittiyavura
Njayarkulath Annamma Ittiyavura

ഇടമറ്റം ഇലഞ്ഞിമറ്റത്ത് തൊമ്മന്റെ പുത്രി അന്നമ്മയെ (മാമ്മി ) ഞായർകുളത്ത് പൂവത്തോട്ട് ശാഖ ഔസെഫ്...

ഇടമറ്റം ഇലഞ്ഞിമറ്റത്ത് തൊമ്മന്റെ പുത്രി അന്നമ്മയെ (മാമ്മി ) ഞായർകുളത്ത് പൂവത്തോട്ട് ശാഖ ഔസെഫ് ഇട്ടിയവുര വിവാഹം ചയ്തു. അന്നമ്മയുടെ മരണം : 30-4-1975 തീക്കോയി പള്ളി സെമിത്തേരിയിൽ അടക്കി

  • Generation: 5
  • Remembrance: 30-04-1975
  • Place of Funeral: Teekoy
Njayarkulath P J Mary (Kunjamma) Painikulam
Njayarkulath P J Mary (Kunjamma) Painikulam

ഞായർകുളത്ത് പൈനികുളം ശാഖയിലെ ഔസെഫ് ഇട്ടിയവുര ഏലി ദമ്പത്തികളുടെ മകളാണ് കുഞ്ഞമ്മ എന്ന് വിളി...

ഞായർകുളത്ത് പൈനികുളം ശാഖയിലെ ഔസെഫ് ഇട്ടിയവുര ഏലി ദമ്പത്തികളുടെ മകളാണ് കുഞ്ഞമ്മ എന്ന് വിളിക്കുന്ന മേരി . അവിവാഹിതയായി പിതൃഭവനത്തിൽ തന്നെ ആയിരുന്നു. 81 മത്തെ വയസിൽ നിര്യാതയായി പൂവത്തോട് പള്ളി സെമിത്തേരിയിൽ അടക്കി

  • Generation: 6
  • Remembrance: 20-12-2018
  • Place of Funeral: Poovathodu
  • Date of Birth: 18-02-1937
  • Age: 81
Njayarkulath Pro. Theyamma Thomas Painikulam
Njayarkulath Pro. Theyamma Thomas Painikulam

ഞായറുകുളത്തു പൈനിക്കുളം ശാഖ പി.ജെ. തോമസ് B.Sc. (കുട്ടപ്പൻ) ൻ്റെ ഭാര്യയാണ് പൂഞ്ഞാർ മണിയംകുന്ന്...

ഞായറുകുളത്തു പൈനിക്കുളം ശാഖ പി.ജെ. തോമസ് B.Sc. (കുട്ടപ്പൻ) ൻ്റെ ഭാര്യയാണ് പൂഞ്ഞാർ മണിയംകുന്ന് ഇടവക കിഴക്കേത്തോട്ടത്തിൽ ദേവസ്യാച്ചന്റെ പുത്രി തെയ്യാമ്മ (ത്രേസ്യാമ്മ സെബാസ്റ്റ്യൻ M.Sc.-പ്രൊഫസർ, സെന്റ് തെരേസാസ് കോളജ്, എറണാകുളം) വിവാഹം: 21-11-1971 മക്കൾ : 1 എലിസബത്ത് (ഷെറിൻ തോമസ് M.Sc. B.Ed). ജനനം: 26-1-1973. വിവാഹം: 1-5-1997 ഭർത്താവ് : : ഇടപ്പള്ളി ഇടവക പട്ടത്തുപറ മ്പിൽ പി. എം. തോമസിൻ്റെ പുത്രൻ ഷാജു തോമസ് ICWA മകൻ : കെവിൻ തോമസ്ഷെറിൻ മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നിന്ന് M.Sc (Chemis try), B.Ed. എന്നീ രണ്ടു പരീക്ഷകൾക്കും III-ാം റാങ്കു വാങ്ങിയാണ് പാസാ യിട്ടുള്ളത്. 2. ത്രേസ്യാ (ദീപാ തോമസ് M.Sc., B.Ed.) ജനനം : 1-12-1976. 3. ജോസഫ് (അനൂപ് തോമസ് B.Tech, Electrocins) ജനനം :31-10-1978. അനൂപിന് S.S.L.C. പരീക്ഷയിൽ 10-ാം റാങ്ക്. കോഴിക്കോട്ട് റീജ നൽ എൻജിനീയറിംഗ് കോളജിൽ പഠിച്ചു. ഇപ്പോൾ ബാംഗളൂർ ഇൻഫോ സിസിൽ സോഫ്റ്റ്വേർ എൻജിനീയർ. തെയ്യാമ്മ യുടെ മരണം 2021 മാർച്ച് 24 നായിരുന്നു. സവസ്‌മസ്‌കാരം കളമശ്ശേരി പള്ളി സെമിത്തേരിയിൽ നടത്തി.

  • Generation: 6
  • Remembrance: 24-03-2021
  • Place of Funeral: Kalamassery
Njayarkulath Georgekutty   Painikulam
Njayarkulath Georgekutty Painikulam

ഞായറുകുളത്തു പൈനിക്കുളം ശാഖയിലെ കൊച്ച് ഏലി ദമ്പതികളുടെ മകനാണ് ജോർജുകുട്ടി . 33 മത്തെ വയസിൽ മ...

ഞായറുകുളത്തു പൈനിക്കുളം ശാഖയിലെ കൊച്ച് ഏലി ദമ്പതികളുടെ മകനാണ് ജോർജുകുട്ടി . 33 മത്തെ വയസിൽ മരിച്ചു. സവസ്‌മസ്‌കാരം കൽത്തൊട്ടി പള്ളി സെമിത്തേരിയിൽ നടത്തി.

  • Generation: 7
  • Remembrance: 08-12-1991
  • Place of Funeral: Kalthotty
  • Date of Birth: 01-01-1958
  • Age: 33
Njayarkulath Baby Joseph (Babychan)
Njayarkulath Baby Joseph (Babychan)

ഞായർകുളത്ത് പാപ്പച്ചൻ മറിയക്കുട്ടി ദമ്പതികളുടെ മകനാണ് മാത്യു(ബേബി) ജനനം : 21-2-1959. വിവാഹം :...

ഞായർകുളത്ത് പാപ്പച്ചൻ മറിയക്കുട്ടി ദമ്പതികളുടെ മകനാണ് മാത്യു(ബേബി) ജനനം : 21-2-1959. വിവാഹം : 27-4-1987 ഭാര്യ : മുട്ടാർ ആറുപറ തോമസിൻ്റെ മകൾ എത്സമ്മ. പത്തനംതിട്ട സീതത്തോട് ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. പെൻഷൻ ആയിട്ടിരിക്കുമ്പോൾ കൊറോണ ആക്രമിക്കുകയും കുറച്ചു നാൾ ചികിൽസിച്ചു തിരികെ വീട്ടിലേക്കു വരുകയും പെട്ടെന്ന് ശ്വാസ തടസം ഉണ്ടായി 29/ 06/ 2021 ൽ മരണമടയുകയും ചെയ്തു. സർക്കാറിന്റെ കർശന നിബന്ധനകൾ ഉണ്ടായിരുന്നതിനാൽ കുറച്ചാളുകൾക്കു മാത്രമേ തീക്കോയി പള്ളി സെമിത്തേരിയിൽ നടന്ന സവസ്‌മസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചൊള്ളു. മൃതദേഹം പെട്ടിയിലാക്കി സീൽ ചെയ്ത് അടക്കുന്ന സമയത്തു മാത്രം മുഖം കാണിച്ച് സെമിത്തേരിയിൽ വച്ച് പ്രാര്ഥ്ന നടത്തി അടക്കി.

  • Generation: 6
  • Remembrance: 29-06-2021
  • Place of Funeral: Teekoy
  • Date of Birth: 21-02-1959
  • Age: 62
Showing 91 to 120 of 197 ancestors